Tuesday, 15 May 2018

ഒരു മഴക്കാലം



സുഹൃത്തുക്കളെ,
കണ്ണടച്ചു തുറക്കുന്നതിനു മുന്നേ ലോകം മാറുന്നു.. കാലങ്ങൾ പറന്നകലന്നു.. വ്യക്തി ചിന്തകൾ മാറിമറയുന്നു..
Always changes makes Something New
അതെ “മാറ്റങ്ങൾ പുതുമകളെ സൃഷ്ടിക്കുന്നു ” എന്ന് നമുക്കതിനെ വിശേഷിപ്പിക്കാമെങ്കിലും ചില മാറ്റങ്ങൾ നന്മളെ വേദനിപ്പിക്കുകയും ചെയ്യാറുണ്ട്..
അങ്ങനെയുള്ള മാറ്റത്തിന്റെ ഒരു പിൻമുഖമാണ് ഇവിടെ പറയുവാൻ ആഗ്രഹിക്കുന്നത്.. ചിലപ്പോൾ ഇത് നിങ്ങളുടെ കണ്ണിലൂടെ കടന്നുപോയ ഒരു സംഭവമായിരിക്കാം
ഇത് ഒരു കഥയാണ്‌ 
ഒരു മഴക്കാലം” 
കാലങ്ങൾക്കുമപ്പുറം പുരോഗതിയെ ന്തന്നറിയാത്ത ഒരു ഗ്രാമം..പക്ഷേ വൃക്ഷങ്ങളും പാടങ്ങളും നദികളും കൊണ്ട് സമ്പന്നമായിരുന്നു.. ചോർന്നൊലിച്ച വീടുകൾ, ഓല മേഞ്ഞ കുടിലുകൾ ചായക്കടകൾ.. അന്ന് ജൂൺ 1 മഴ മേഘങ്ങൾ ഭൂമിയിൽ സന്ദർശനം ആരംഭിക്കുന്ന ദിനം..പക്ഷേ പതിവിലും നേരത്തേ തന്നെ മഴ ആരംഭിച്ചിരുന്നു… സമയം 6 മണി.. ഡ്രൈവർ വാസു തന്റെ ബസ് സർവീസുമായ് കൃത്യം ആ സമയത്തു തന്നെ ചായ പീടികയുടെ മുന്നിലുള്ള സ്റ്റോപ്പിൽ എത്തിയതും പെട്ടെന്ന് ബ്രേക്ക് ഇട്ടു.. ഓർമകളിൽ മുഴുകി നിന്ന എന്നെ തട്ടിക്കൊണ്ട് കണ്ടക്ടർ കണാരൻ പറഞ്ഞു “മോൻ പറഞ്ഞ സ്ഥലമെത്തി ”
പെട്ടെന്നൊരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു പുറത്തേക്ക് നോക്കി..
ക്ഷമിക്കണം ചേട്ടാ. ഞാൻ ഒന്ന് മയങ്ങിപ്പോയ്”
തിരിച്ച് കണാരൻ ചേട്ടൻ ഒരു ചെറുപുഞ്ചിരി മാത്രം നൽകിയിട്ട് ചോദിച്ചു
മോൻ ഇവിടെ പുതിയതാണല്ലേ.. മുന്നേ ഇവിടൊന്നും കണ്ടിട്ടില്ല”
അവനും ചിരിച്ചു കൊണ്ട് മറുപടി നൽകി
അതെ ചേട്ടാ.. പക്ഷേ ഓർമകളിൽ മായാത്ത സ്ഥലം ആണ് ഇത് എനിക്ക്.. അതു കൊണ്ട് ഞാൻ പുതിയതല്ല ”
ഒന്നും മനസ്സിലാക്കാതെ ചേട്ടൻ തലയാട്ടി..
പുറത്തു നല്ല മഴ
പതിയെ കയിലുണ്ടായിരുന്ന കുട പുറത്തേക്ക് നീട്ടി തുറന്നു… ഓർമകളെ തള്ളിമാറ്റി പുതുമയിൽ ചാലിച്ച മഴത്തുള്ളിയിൽ പതിയെ കാൽവച്ചിറങ്ങി…
ഞാൻ ഇറങ്ങിയതും ബസ്സ് മുന്നിലേക്ക് ചലിക്കാൻ തുടങ്ങി…
പാടവരമ്പിലൂടെ നടന്ന് പോകുമ്പോളും ചുറ്റിലും പഴയ ഓർമകൾ തിങ്ങി നിറഞ്ഞിരുന്നു… ലക്ഷ്യസ്ഥാനമില്ലാത്ത ഒരു യാത്ര. മഴയിൽ കുടയും ചൂടി പതിയെ നടന്നു. ഒടുവിൽ നടന്ന് നടന്ന് ഒരു ചായ പീടികയുടെ മുന്നിലെത്തി.. ഇന്നും ഞാൻ അദ്ദേഹത്തേയും ഈ കടയേയും ഓർക്കുന്നു ഒരു മാറ്റവും ഇല്ല.. പക്ഷേ അദ്ദേഹം വളരെ പ്രായം ചെന്നിരിക്കുന്നു… കടയിലേക്ക് കേയറിയതും ചുറ്റുമുള്ളവർ എന്നെ നോക്കി.. ഞാൻ ഒരു ചായ ആവശ്യപ്പെട്ടു.. അതിനു ശേഷം കട തിണ്ണയിലേക്ക് പോയ് കയറി ഇരുന്നു.. ഒരു പ്രത്യേകത എന്തെന്നാൽ അവിടെ ഇരുന്നാൽ ഈ ഗ്രാമത്തിന്റെ വ്യക്തമായ ഭംഗി ആസ്വദിക്കാം…
ഇളം കാറ്റു വീശുന്നുണ്ട്… തൂണിലേക്ക് ചാരിയിരുന്നു… കണ്ണുകൾ മെല്ലെയടയാൻ തുടങ്ങി…ഉപഭോധ മനസ്സിനെ ആരോ ഉള്ളിലേക്ക് വലിക്കുന്നതു പോലെ..
മനസ്സിനുള്ളിൽ പല ഓർമകളും ഓടി മറഞ്ഞു….
അന്നൊരു മഴക്കാലമായിരുന്നു..
ഈ ഗ്രാമത്തിൽ തന്നെ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗം.. അഛനു ചെറിയ സ്ഥലത്ത് കൃഷിയുണ്ട്.. അതിൽ നിന്നുമുള്ള അന്നമാണ് ജീവിതമാർഗം.. അന്നൊരു മാറ്റത്തിന്റെ ദിനമായിരുന്നു …പ്രകൃതിയുടെ മാറ്റം…ശക്തമായ മഴയിലും കാറ്റിലും അഛൻ പൊന്നുപോലെ നോക്കി നടത്തിയിരുന്ന കൃഷി നശിച്ചു.. അച്ഛൻ ഈ അവസ്ഥയിൽ വളരെ ദുഃഖിതനായി കണ്ടു.. ആ സമയം അമ്മ ഒരു പാട് ആശ്വസിപ്പിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല.. ദിവസങ്ങൾ കടന്നു പോയി. പട്ടിണിയും ദാരിദ്ര്യവും കൂടി കൂടി വന്നു.. അന്നത്തിനു വകയില്ലാത്ത അവസ്ഥ വന്നപ്പോൾ ഞാൻ പതിയേ ചെറു ജോലികൾക്ക് ഇറങ്ങി.. പഠനം മുടങ്ങി..
ഒരു ദിവസം വൈകുന്നേരം വീട്ടിലേക്ക് കടന്നു വരുമ്പോൾ വീട്ടിൽ ചുറ്റും ആൾകൂട്ടം. ഞാൻ ഒന്ന് പരിഭ്രമിച്ചു.. ഓടിച്ചെന്നു.. കണ്ട കാഴ്ച എന്നെ ശരിക്കും തളർത്തി.. അവർ എന്നെ തനിച്ചാക്കി പോയിരിക്കുന്നു.. ശെരിക്കും ശൂന്യത അനുഭവിച്ച ദിനം.. ഭക്ഷണവും ഒന്നുമില്ലാതെ ദിവസങ്ങളോളം വീട്ടിൽ തന്നെ ആരോടും മിണ്ടാതെ ഇരുന്നു.. ഈ സമയത്താണ് ചായക്കടക്കാരൻ ചേട്ടൻ എന്നെ കാണുവാൻ ഇടയായത്.. ഇന്നോടു തോന്നിയ സങ്കടത്തിലാകണം എന്നേ കടയിലേക്ക് കൂട്ടികൊണ്ടു പോകുവാൻ താല്പര്യപ്പെട്ടു.. ആദ്യമൊക്കെ മടിഞ്ഞെങ്കിലും ചേട്ടന്റെ നിർബന്ധത്താൽ ഞാൻ സന്മതിച്ചു.. ഒടുവിൽ ഒരു കൊച്ചു സഞ്ചിയിൽ രണ്ട വസ്ത്രങ്ങളും പേറി ഞാൻ എന്റെ വീടിറങ്ങി….
ചായക്കടക്കാരൻ ചേട്ടന്റെ കയ്യും പിടിച്ച് പാടവരമ്പിലൂടെ ഞങ്ങൾ നടന്ന് നീങ്ങി..
പോകുന്ന വഴിയിൽ ഒരു കടയിൽ നിന്ന കച്ച് സോടാ വാങ്ങി തന്നു… അന്നാദ്യമായാണ് ഞാൻ അത് കുടിക്കുന്നത്…
അങ്ങനെ ഒടുവിൽ നടന്ന് നടന്ന  ചേട്ടന്റെ ചായപീടികയിൽ എത്തി..
എന്നെ കടത്തിണ്ണയിൽ ഇരുത്തിയിട്ട് ചേട്ടൻ കടയുടെ ഉള്ളിലേക്ക് പോയി.. വീടും കടയോട് ചേർന്നായിരുന്നു എന്ന വേണം പറയാൻ.. തിരിച്ച് ചേട്ടൻ പുറത്തേക്ക് വന്നു,, കൂടെ ഒരു ചേച്ചിയും ഒരു പെൺകുട്ടിയും..
ചേട്ടൻ എന്നെ അവർക്കു മുന്നിൽ പരിചപ്പെടുത്തിയിട്ടു പറഞ്ഞു.. ” നീയും ഇന്നു മുതൽ ഇവിടുത്തെ അംഗമാണ്”
അതു കേട്ട എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ പൊഴിഞ്ഞു.. അതു കണ്ടായിരിക്കണം ആ കുഞ്ഞി പെൺകുട്ടി ഓടി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു “ഇനി കരഞ്ഞാ ഞാൻ മിണ്ടില്ല”
ഇതു കേട്ടതും എന്റെ മുഖത്തൊരു ചെറുപുഞ്ചിരി വിടർന്നു…
അവൾ വീണ്ടും വന്നിട്ട് എന്റെ കൈ പിടിച്ച് വലിച്ചിട്ട് പറഞ്ഞു ” വാനമുക്ക് കളിക്കാം” ‘
കുഞ്ഞനജത്തിയെ കിട്ടിയ പോലെ തോന്നി… ഞാൻ അല്പം സങ്കടത്തിലും കുറച്ച് സന്തോഷത്തിലും അവളുടെ കൂടെ കളിക്കാൻ ഇറങ്ങി..
ദിവസങ്ങൾ കടന്നു പോയി.. ഉള്ളിലെ ഓർമകൾ ഓരോന്നായ് മറന്ന് കൊണ്ടിരുന്നു… സ്വന്തം മകനെ പോലെ എന്നെയവർ സ്നേഹിച്ചു പരിപാലിച്ചു…..
ഒന്ന രണ്ട് വർഷങ്ങൾ അങ്ങനെ കടന്നു പോയി
പ്രായം 18 തികഞ്ഞു.. പ്രായത്തിന്റെ മാറ്റമാണോ എന്നൊന്നും അറിയില്ല മനസ്സിൽ ചെറിയ ചെറിയ കള്ളത്തരങ്ങളും കൂടേറി വന്നു..
അന്ന് കടയിൽ നല്ല തിരിക്കായിരുന്ന കാരണം തൊട്ടടുത്ത അമ്പലത്തിൽ ഉത്സവമായിരുന്നു,,, വരുന്നവർ എല്ലാം കടയിൽ കയറി ചായയും പലഹാരങ്ങളും എല്ലാം കഴിച്ചു..
നേരം രാത്രിയായി.. കടയിലെ തിരക്കൊഴിഞ്ഞു.. ചേട്ടൻ പതിവുപോലെണക്കുകൾ എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലും ചേച്ചിയും അനിയത്തിയും കടവൃത്തിയാക്കുന്നതിന്റെ തിരക്കിലുമായിരുന്നു…. ഞാൻ പതിവുപോലെ കടത്തിണ്ണയിൽ ഇരുന്നു,,, പെട്ടെന് എന്റെ മനസ്സിൽ ചില മോഹങ്ങൾ ഉടലെടുത്തു.. എപ്പോളും ഈ കടയുമായി ചുറ്റിനിന്നാൽ ഒന്നും നടക്കില്ല എന്നു തോന്നി.. പക്ഷേ പൈസ അതെന്റെ കയ്യിൽ ഇല്ല.. ചോദിക്കുന്നത് ശെരിയല്ല എന്ന തോന്നി..
എങ്ങനെയും പൈസ കണ്ടെത്തണമെന്ന മോഹം എന്നെ വേറെ ഒരു മാനസികാവസ്ഥയിൽ ആക്കി.. ആ സമയം ചേട്ടൻ എണ്ണിക്കൊണ്ടിരിക്കുന്ന പൈസയിലേക്ക് കണ്ണുകൾ തിരിഞ്ഞു..
പക്ഷേ എങ്ങിനെ.. അറിയില്ല
ദുഷ്ട ചിന്തകൾ മനസ്സിൽ കയറി പറ്റിയതു കൊണ്ടായിരിക്കാം ആ പൈസ എങ്ങനെയും കയ്ക്കലാക്കണമെന്ന് തോന്നി.. തോന്നൽ മാത്രമല്ല അതു യാഥാർത്യമായി എന്ന തന്നെ വേണം പറയാൻ.. അന്ന് രാത്രി തന്നെ ഞാൻ അതു കൈക്കലാക്കി… ഒടുവിൽ ഞാൻ പണത്താൽ മോഹാലസ്യപ്പെട്ട മനസ്സുമായി ഞാൻ ആ പടിയിറങ്ങി.. മനസ്സിൽ കുറ്റബോധമൊന്നും ആ സമയത്ത് ഉടലെടുത്തില്ല..,, മഴയിൽ ഞാൻ പാടവരമ്പിലൂടെ ഓടി.. അവസാന ബസ്സു വരുന്ന സമയമായിരുന്നു.. ഓടിസ്റ്റോപ്പിൽ എത്തിയതും ബസ്സ് വന്നതും ഒരുമിച്ചായിരുന്ന.. വ്യഗ്രതയോടെ ഞാൻ ഓടിക്കയറി… വാതിലിന്റെ അരികിലുള്ള സീറ്റിൽ ഞാൻ ഇരുന്നു.. നന്നായി കിതച്ചു.. പെട്ടെന്ന് കണ്ടക്ടർ അടുത്തേക്ക് വന്നു.. തോണ്ടി വിളിച്ചു.. ഞാൻ ഞെട്ടി തിരിഞ്ഞു…
ഓർമയിൽ നിന്ന് ഞെട്ടിയുണർന്നു.. ചുറ്റും നോക്കി.. ഞാൻ ബസ്സിലല്ല.. മുന്നിൽ ആവി പാറുന്ന ഒരു ഗ്ലാസ് ചായയുമായ് ചേട്ടൻമുന്നിൽ,,,,,
ഒരു ചോദ്യവും
മോൻ എന്താ ആലോചിക്കുന്നേ ”
ഒന്നുമില്ല ചേട്ടാ.. ഞാൻ പെട്ടെന്ന് ഒരു സ്വപ്നം കണ്ടപോലെ തോന്നി ”
ചേട്ടൻ മറുപടി നൽകി
മോൻ ഈ ചായയങ്ങ് കുട്ടിക്ക് എല്ലാം ശെരിയാകും”
ഞാൻ ചായ കുടിച്ചു.. ഉള്ളിൽ വർഷങ്ങൾക്കു ശേഷം കെട്ടണഞ്ഞ ഉന്മേഷം വീണ്ടും ഉടലെടുത്ത പോലെ തോന്നി
േചട്ടൻ അപ്പോളും അടുത്തു തന്നെ ഉണ്ടായിരുന്നു,,, എന്നെ അത്ഭുതത്തോടെ നോക്കി കൊണ്ട്..
ഞാൻ ചോദിച്ചു
എന്താ ചേട്ടാ ഇങ്ങനെ നോക്കുന്നത്..”
ചേട്ടൻ മറുപടി നൽകി
ഒന്നുമില്ല മോനേ.. മോനേ കാണുമ്പോൾ ഇനിക്ക് നഷ്ടപ്പെട്ടു പോയ മകനെയാണ് ഓർമ വരുന്നത്.. അവനു ശേഷം വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ കടത്തിണ്ണയിൽ ഓർമയിൽ ലയിച്ചിരുന്നത് മോനാണ് ”
ഇതു കേട്ട എന്റെ മനസ്സിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു.. ഞാൻ കൺ മിഴി അനക്കാതെ ചേട്ടനെ നോക്കി..
ചേട്ടൻ വീണ്ടും തുടർന്നു
അവനു കുറേ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.. അതൊക്കെ ഇവിടെ വന്നിരുന്നു ആലോചിക്കും..പക്ഷേ എപ്പോഴൊ അവനിനിക്ക് നഷ്ടപ്പെട്ടു.. ” “പക്ഷേ എന്നും ഞാൻ ഈ മഴക്കാലത്ത് അവന് വേണ്ടി കാത്തിരിക്കും ”
ഇതു കേട്ട എന്റെ കണ്ണുകളിൽ നിന്ന് ഞാൻ അറിയാതെ തന്നെ കണ്ണുനീർ ഒഴികാൻ തുടങ്ങി
ഇതു കണ്ടതും ചേട്ടൻ എന്നോട് പറഞ്ഞു
അയ്യോ മോനേ ക്ഷമിക്കണം ഞാൻ എന്തൊക്കെയോ അറിയാതെ… മോൻ ചായ കുടിക്കു”
കണ്ണുകൾ നിറഞ്ഞു തിരികേ നടന്നു പോകുന്ന ചേട്ടനെ ഞാൻ വിളിച്ചു..
ചേട്ടാ ചായയുടെ പൈസ ”
“”
വേണ്ട മോനേ.. മോൻ കാരണം അവന്റെ ഓർമയിലേക്ക് ഞാൻ ഒന്നപോയി “”
ചേട്ടൻ ഒന്നു ഇങ്ങു വന്നേ ”
” “
എന്താ മോനേ കാര്യം ” ”
ഇങ്ങു വാ ”
മനസ്സില്ലാ മനസോടെ ചേട്ടൻ എന്റെയടുത്ത് വന്നു.. ഞാൻ കയ്കൾ നീട്ടുവാൻ ആവശ്യപ്പെട്ടു..
കുറച്ചു മടിഞ്ഞെങ്കിലും ഒടുവിൽ എന്റെ മുന്നിലേക്ക് കൈ നീട്ടി.. ഞാൻ എന്റെ സഞ്ചിയിൽ നിന്ന് ഒരു കവർ എടുത്ത് കയ്യിലേക്ക് വച്ചു.. എന്നിട്ട് തുറന്നു നോക്കുവാൻ ആവശ്യപ്പെട്ടു.. ആവശ്യം കണക്കിലെടുത്ത് ചേട്ടൻ വ്യഗ്രതയോടെ കവർ തുറന്നു..കവറിൽ ഒരു കുറിപ്പ് മാത്രം.. ചേട്ടൻ കുറ്റപ്പെടുത്തുതുറന്നു നോക്കി..
കുറിപ്പ് നോക്കിയതും ചേട്ടൻ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ വാരിപ്പുണർന്നു.. നിറകണ്ണുകളോടെ.. മനസ്സും ശരീരവും ഒന്നിച്ച് ശുദ്ധമായ പോലെ തോന്നി..
മഴ പതുക്കെ ശാന്തമായി
മനസ്സും…
എന്ന് പറഞ്ഞു കൊണ്ട് തന്റെ ഏറ്റവും പുതിയ നോവലിലെ കഥ ചുരുക്കുമ്പോളും നന്മളേവരുടെയും മനസ്സിൽ ആകാംഷ ഉളവാക്കുന്ന ഒന്നാണ് എന്താണ് ആ ചേട്ടന് നൽകിയ കുറിപ്പിൽ നന്മുടെ എല്ലാം പ്രിയങ്കരനായ നോവലിസ്റ്റ് എഴുതി നൽകിയതെന്ന് നമുക്ക് അറിയേണ്ടതുണ്ട്.. അതിനാൽ ഞാൻ അദ്ദേഹത്തേ ആദരവോടെ ഈ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു..
വേദിയിൽ ആകമാനം കൈയടികളും ആർപ്പുവിളികളും ഉയർന്നു.. അദ്ദേഹം സ്റ്റേജിലേക്ക് കടന്നവന്നു.. മൈക്ക് കയ്യിലെടുത്തു കൊണ്ട് സംസാരിച്ചു
എല്ലാവർക്കും എന്റെ നമസ്കാരം
ഇന്നിവിടെ പ്രകാശനം ചെയ്ത നോവൽ എന്റെ ജീവിതകഥ തന്നെയാണ് പക്ഷേ ഒരു പാട് നിമിഷങ്ങളിൽ നിങ്ങൾ കരുതാം അവിടെ എന്താണ് സംഭവിച്ചത് എന്നൊക്കെ.. അതിലൊക്കെ ഇനി ക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളു നിങ്ങൾ കണ്ട പല കഥകളിലേയും ഭാഗങ്ങൾ തന്നെയാകാം അവിടെയും പക്ഷേ ഒന്നുണ്ട് മനുഷ്യനെ മനുഷ്യനാക്കുന്ന ” മാറ്റത്തിന്റെ നാളുകൾ ” അത് എന്റെ മുന്നിൽ ഒരു ചേട്ടന്റെ രൂപത്തിൽ വന്നു എന്നു മാത്രം.. പിന്നെ ചേട്ടന് കൊടുത്ത കുറിപ്പ്.. അതിൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആകെ ഇത്രമാത്രം
” 
ക്ഷമിക്കുക എന്നോട് 
എന്ന് സ്വന്തം
ഒരു മഴക്കാലത്തിൽ ഒലിച്ചുപോയ കൂട്ടുകാരൻ 
പക്ഷേ ഞാൻ അന്നു മനസ്സിലാക്കി ഒരു മനുഷ്യന്റെ മനസ്സിൽ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ സ്ഥാനം എത്രത്തോളമാണെന്ന്
മാറ്റത്തിന്റെ വിത്തുമായ് ഒരിക്കൽ ഒരുവൻ നിങ്ങളുടെ ജീവിതത്തിലും കടന്നു വരും ”
ഇത്രയും പറഞ്ഞ് നിർത്തിയതും വേദിയിൽ നിന്ന് ഒരു ചോദ്യം ഉണർന്നു
സാർ ഇപ്പോൾ ഇവിടെയുണ്ട് താങ്കളുടെ ആ ചേട്ടൻ”
ഇതു കേട്ടതും ചെറുപുഞ്ചിരിയോടെ കയ്കൾ പുറത്തേക്ക് നീട്ടി..
മറ്റൊരു മഴക്കാലത്തിന്റെ തുടക്കമായിരുന്നു അന്ന് ..
മഴയിൽ കുടയും ചൂടി നിൽക്കുന്ന ഒരു വൃദ്ധൻ
എല്ലാവരും ആകാംഷയോടെ പുറത്തേക്ക് ഓടി…
അദ്ദേഹത്തിന്റെ ചുറ്റും കൂടി..
സർ എന്താണ് ഇവിടെ നിൽക്കുന്നത് ”
“”
ഒന്നുമില്ല സഹോദരാ “”
“”
ഒരു മാറ്റത്തിന്റെ കഥ ഒരു മഴക്കാലം കൊണ്ടുണ്ടായതാണെങ്കിൽ എനിക്കും ഈ മഴക്കാലത്തെയാണ് ഇഷ്ടം” ”
എല്ലാവരും ചിരിച്ചു..
കുറേ സമയം കഴിഞ്ഞു
ആളുകൾ ഒഴിഞ്ഞു
ഹാളിൽ ഒടുവിൽ അയാളും വ്യദ്ധനും മാത്രം
വൃദ്ധൻ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.. “മകനെ നീ നിന്റെ അച്ചന്റെ ആഗ്രഹം നിറവേറ്റിയിരിക്കുന്നു… എനിക്കു ഒരു മഴക്കാലത്തു കിട്ടിയതാണ് അവൻ.. അവൻ ഈ ഭൂമിയിൽ നിന്ന് വിട വാങ്ങിയട്ടും അവന്റെ കഥകളെ ഓർത്തെടുത്ത് നീ മറ്റുള്ളവരുടെ മുന്നിലെത്തിച്ചു.. ഇതിൽ ഞാൻ വളരെ സന്തോഷവാനാണ്‌,,, നിന്റെ വല്യ മനസ്സിനു നന്ദി”
ഇതു കേട്ട മകൻ പറഞ്ഞു
നന്ദിയൊന്നും എന്നോട് പറയരുത്
കാരണം സ്വന്തം മകൻ അല്ലെങ്കിൽ കൂടിയും അഛന്റെ ജീവിതത്തിലേക്ക്  ഒരു മഴക്കാലത്ത് കടന്നു വന്ന അഥിതി അല്ലേ ഞാനും ”
-ശുഭം-
സാരംശം: “സ്വയം ചിന്തിക്കുക എന്നതാണ് ഇന്നത്തെ സന്ദേശം ”
കഥ എഴുതിയത്: സുരജ്


No comments:

Post a Comment