‘നി പാ’ വൈറസ് പേടിയില്‍
കേരളം..
പലപ്പേഴും പല
രാജ്യങ്ങളിലും പല രീതിയിലുള്ള വൈറസ് പടര്‍ന്ന്‍ പിടിക്കുകയും ആളുകള്‍
മരണപ്പെടുകയും ചെയ്യുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരുപാട് ഭയപ്പെടുകയും പ്രപന്‍ജ നാഥനോട് പ്രാര്‍ഥിക്കാറുമുണ്ട് .
അത്തരം അസുഗങ്ങളെതൊട്ട് എന്റെ നാടിനെ കാത്ത് രക്ഷിക്കണമേ എന്ന്.
എന്നാല്‍ ഇപ്പോഴിതാ
മനസ്സിനെ ഭയപ്പെടുത്തി കൊണ്ട് ആ വാര്‍ത്ത കേട്ടത്. കൊഴികോട് ജില്ലയില്‍ ഒരു
വീട്ടിലെ മൂന്നു പേര്‍ പനി വന്നു മരണപ്പെട്ടിരിക്കുന്നു. ഇവരുടെ മരണ കാരണം ‘നി പാ’
എന്ന് പറയുന്ന വൈറസ് ആണെന്നും, ഇതിനു ഇതുവരെ മരുന്ന് കണ്ടുപിടിചിട്ടില്ലന്നും.
അല്ലാഹുവേ എത്രയും പെട്ടന്ന് ഞങളുടെ നാടിനെ ഈ പകര്‍ച്ച വ്യാധിയില്‍നിന്നും കാത്തുരക്ഷികണമേ
ആമീന്‍.
എന്താണ് നിപ്പാ വൈറസ്??.
1997 ന്റെ തുടക്കം. ആഗോള കാലാവസ്ഥാ
പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി.
പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച
മലേഷ്യൻ നരിച്ചീറുകൾ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. ചെറിയ കാർഷിക നഷ്ടത്തിന്
കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല.
എന്നാൽ അധികം വൈകാതെ മലേഷ്യയിലെ
വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി
മരണത്തിന് കീഴടങ്ങി.
എന്നാൽ സത്യത്തിൽ ഈ അവസ്ഥ
ഏറെ ഭീഷണമായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ്. ഇരുന്നൂറിൽ പരം
പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ
രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വർധിച്ചു.
പ്രാരംഭഘട്ടത്തിൽ ജപ്പാൻജ്വരം
ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികൾ ശരിയായ രീതിയിൽ സ്വീകരിക്കാൻ മലേഷ്യക്കായില്ല.
ജപ്പാൻ ജ്വരത്തിന് കാരണമായ ക്യൂലക്സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികൾ
ആയിരുന്നു ആദ്യം കൈക്കൊണ്ടത്.
ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല
നിപ്പാ വൈറസ് ബാധ പടർന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും വേർതിരിച്ചെടുക്കാൻ
സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.
ഹെനിപാ വൈറസ് ജീനസിലെ ഒരു
പുതിയ അംഗം ആയിരുന്നു ഇത്. Kampung Baru Sungai Nipah എന്ന രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ്
വൈറസിന് ഇട്ടത്; നിപ്പാ വൈറസ്. പാരാമിക്സോവൈറിഡേ
ഫാമിലിയിലെ അംഗമാണ് ഇവൻ. ആർഎൻഎ വൈറസ് ആണ്.
ഈ വൈറസിനെതിരെ പ്രയോഗിക്കാൻ
ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ
തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിൻറെ കേന്ദ്രമായി പ്രവർത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു
വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാർഗം. നന്ദി മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂർണ്ണമായ
തകർച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത്
എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.
ലോകത്തിന്റെ മറ്റുഭാഗങ്ങളിലും
നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്.
ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി
ഇതുവരെ 150ഓളം മരണങ്ങൾ. 2001 മുതലുള്ള കണക്കാണിത്.
പലപ്പോഴും മരണസംഖ്യ റിപ്പോർട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളിൽ
പോയിട്ടുണ്ട്.
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക്
പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ
മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാ…
ഇതിനെ എങ്ങനെ ചികില്സിക്കണം എന്നുപോലും അറിയില്ല. ആരോഗ്യ
മേഖല സ്തംബിച്ചു നിൽക്കുകയാണ്
രോഗ ലക്ഷണം......
കടുത്ത പനി, ഛർദി, തലവേദന, ശ്വാസ തടസ്സം
തുടങ്ങിയവ
മുൻകരുതൽ......
നന്നായി കൈ കഴുകുക ,പനി വന്നവരിൽ
നിന്ന് വിട്ടുനിൽകുക, പനി വന്ന ആളുടെ
ശ്രവങ്ങള്‍ തൊടാതെ ശ്രദ്ധിക്കുക.
അള്ളാഹു നമ്മളെ
എല്ലാവരെയും നമ്മുടെ നാടിനെയും ഇത്തരം അസുഖങ്ങളില്‍ നിന്ന് കാത്തു രക്ഷിക്കട്ടെ..
ആമീന്‍
------------------------------------------------------------------------------------------------------------
22/05/2018
ഓരോ ദിവസവും നിപ വൈറസ്
സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
No comments:
Post a Comment