Wednesday, 30 May 2018

ദുരഭിമാന കൊല? നമ്മുടെ കേരളത്തിലും!!

ദുരഭിമാന കൊല? നമ്മുടെ കേരളത്തിലും!!

പ്രേമിച്ചു ഒളിചോടുന്നതും മാതാ പിതാകളെ ധിക്കരിച്ചു പ്രേമിച്ചു വിവാഹം കഴിക്കുന്നതിനോടും ഞാന് യോജിക്കുന്നില്ല. പക്ഷെ അങ്ങിനെ വിവാഹം കഴിക്കുന്നവരെ വരന്റെയോ വധു വിന്റെയോ കുടുംബക്കാര് കൊല ചെയ്യുന്നത് ചിന്തിക്കാന് പോലും പറ്റാതത് ആണ്. ഉത്തരേന്ത്യയില് ആണ് ഇത്തരം സംഭവങ്ങള് മുന്ബ് കേട്ടിട്ടുള്ളത്. തങ്ങളുടെ ജാതിയേക്കാള് താഴെയുള്ള ജാതിയില് പെട്ടവര് കല്യാണം കഴിക്കുമ്പോള് അല്ലങ്കില് മറ്റ് മതസ്ഥരെ വിവാഹം കഴിക്കുമ്പോള്, വധുവിന്റെ ആളുകള് വരനെ അപായപ്പെടുത്തുന്നു, തല്ലി കൊല്ലുന്നു. വല്ലാത്ത അവസ്ഥ തന്നെ. ഇപ്പോള് നമ്മുടെ കേരളത്തില്നിന്നും ഇത്തരം വാര്ത്തകള് കേട്ട് തുടങ്ങിയിരിക്കുന്നു.
കെവിന് എന്ന ചെറുപ്പക്കാരന് ആണ് ഇന്നലെ കൊല ചെയ്യപ്പെട്ടത്.
അന്യ ജാതിയില് പെട്ട നീനു എന്ന പെണ്കുട്ടിയെ വിവാഹം ചെയ്തതിനാണ് പെണ്കുട്ടിയുടെ വീട്ടുകാര് കെവിനേ തട്ടി കൊണ്ടുപോയി കൊല ചെയ്തത്.
നാഴികയ്ക്ക് നാല്പതുവട്ടവും ജാതിരഹിത കേരളത്തെക്കുറിച്ച് മേനിനടിക്കുന്ന മലയാളിയുടെ പ്രബുദ്ധത ചോദ്യംചെയ്യപ്പെടുന്ന സന്ദർഭമാണിത്. കഴിഞ്ഞ കുറേ നാളുകളായിനാളുകളായി കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ജാതിക്കൊലകളുടെ ഒടുവിലത്തെ സംഭവമാണ് കെവിന്റെ മരണം. കെവിൻ ദളിത് ക്രൈസ്തവസമുദായ അംഗമാണ്. കെവിന്റെ ഭാര്യയുടെ കുടുംബം സുറിയാനി ക്രൈസ്തവപാരമ്പര്യത്തിലാണ്. കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ച  പ്രധാനപ്പെട്ട കാരണം സാമുദായിക അന്തരമാണന്നു പറയപ്പെടുന്നു.
കെവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമായി കെവിന്റെ അച്ഛനും ഭാര്യയും പോലീസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ പോലീസ് കൂട്ടാക്കിയില്ല എന്നത് വളരെ വെതനാകരമാണ്, കാരണം അവര് ഒന്ന് മുന്നിട്ടുഇറങ്ങിയിരുന്നെങ്കില് ചെറുപ്പക്കാരന് രക്ഷപെടുമായിരുന്നു...

രണ്ട് കാര്യങ്ങൾ പ്രധാനമാണെന്ന് തോന്നുന്നു. കേരളത്തിൽ നിലനിൽക്കുന്ന ജാതിക്കും ജാതിവിവേചനത്തിനുമെതിരേ കണ്ണടയ്ക്കുകയല്ല വേണ്ടത്, അതിനെ അഭിസംബോധന ചെയ്യാനും മാറ്റിനിർത്താനുമുള്ള ആർജവമാണ് നാം കാണിക്കേണ്ടത്. രണ്ടാമതായി പോലീസ് നിരന്തരം നിയമലംഘകരാകുമ്പോൾ ഒരു ജനാധിപത്യസമൂഹമെന്നനിലയിൽ അത് തടയാനുള്ള ഫലപ്രദമായ മാർഗങ്ങൾ ഭരണതലത്തിൽ ഉണ്ടാകേണ്ടതുണ്ട്. ജാതികേരളത്തിനുപകരം പ്രബുദ്ധകേരളത്തിനായി നാം നിലയുറപ്പിക്കേണ്ടതുണ്ട്.......

No comments:

Post a Comment