Tuesday, 29 May 2018

'റയാന്‍' ഹംദാന്റെ പ്രിയ അനുജന്‍...എന്റെ രണ്ടാമത്തെ മകന്‍

പ്രിയ സസഖിയും മോനും കഴിഞ്ഞ വര്ഷം ഫ്ബ്രുവരിയില്‍ വിസിറ്റ് വന്നു ദുബായിയും മറ്റു എല്ലാ എമിരറ്റ് കളും കണ്ടു മൂന്ന്‍ മാസങ്ങള്‍ക് ശേഷം  തിരിച്ചുപോയത് വലിയ സന്തോഷത്തോടെയാണ്. ഞങ്ങള്‍ക്ക് രണ്ടാമതൊരു കുഞ്ഞുവാവ കൂടി  വരുന്ന സന്തോഷത്തില്‍. ഹംദാന്‍ മോന്‍ അവന്ക് ഒരു ഉണ്ണി വരാന്‍ പോകുന്നു എന്ന സന്തോഷത്തില്‍....

അങ്ങിനെ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ (കഴിഞ്ഞ ഒക്ടോബര്‍ 15 നു) ഡോക്ടര്‍ പറഞ്ഞ ഡേറ്റ് നേക്കാള്‍  രണ്ടു മാസം മുന്ബ് തന്നെ മോന്‍  ഞങ്ങളുടെ അടുത്തേക്ക് എത്തി..ആദ്യം കാണിച്ച ആശുപത്രി (അന്‍സാര്‍ ) ഡോക്ടറുടെ പിടിപ്പു കേടുകൊണ്ട് പ്രസവ സമയം എന്റെ പ്രിയ പത്നി അനുഭവിച്ച വേതന ,  ആംബുലന്‍സില്‍ നഗരത്തിലെ മറ്റൊരു ആശുപതൃയിലീക്കുള്ള പാച്ചില്‍... ഞാന്‍ അവിടെ ഇല്ലെങ്കിലും ഉപ്പന്റെയും ഉമ്മന്റെയും വിവരണം കേട്ടപ്പോള്‍ വല്ലാത്തൊരു ഷോക്കായിരുന്നു .
 മാസം തികയാത്ത പ്രസവം ആയതുകൊണ്ട് ഇരുപത്തി നാല് ദിവതോളം മോന്‍ NICU വില്‍ കിടക്കേണ്ടി വന്നു...
അല്ലാഹുവിന്റെ വലിയ അനുഗ്രഹത്താലും എല്ലാവരുടെയും പ്രാര്‍ത്ഥന യാലും , അമല ഹോസ്പിറ്റലിലെ ഡോക്ടര്‍ മാരുടെയും നഴ്സ് മാരുടെയും  പരിജരണത്താലും, പിന്നെ എന്റെ പ്രിയ സഖി, അവന്റെ ഉമ്മാന്റെ പരിജരണത്തിലും , അവരെ നോക്കാന്‍ വന്ന പാലക്കാട്ട് കാരി താത്തയുടെ നോട്ടതാലും  അവന്‍ ഇപ്പോള്‍ ആരോഗ്യവാന്‍ ആയി ഇരിക്കുന്നു. അല്ലാഹുവിനു സ്തുതി. അല്‍ ഹംദുലില്ലാഹ്..അല്‍ ഹംദുലില്ലാഹ്... എത്ര സ്തുതിച്ചാലും മതിവരില്ല...

അഹ്മദ് റയാന്‍ എന്നാണ് മോന്റെ പേര്. ഹംദാന്‍ മോന്‍ വലിയ സന്തോഷത്തിലാണ്. ഞാനും നാട്ടില്‍ പോയി... മോനെ കണ്ടപ്പോള്‍ വലിയ സന്തോഷം. ഇപ്പോ രണ്ടു കുട്ടികളുടെ ഉപ്പയാണ്. അവരെ നല്ലപോലെ നോക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ. രണ്ടു മക്കള്‍ക്കും അള്ളാഹു ആഫിയതോടെയുള്ള ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ.. ആമീന്‍







                                                                                                                       ഞാനും മോനും 

No comments:

Post a Comment