Saturday 12 May 2018

റമളാന്‍ ചിന്തകള്‍ - റമദാന്‍ ആശംസകള്‍



പുണ്യങ്ങളുടെ പൂക്കാലം പരിശുദ്ധ റംസാന്‍

വിശ്വാസീ ഹൃത്തടങ്ങളില്‍ കുളിരു സമ്മാനിച്ച് വീണ്ടും ഒരു റമളാന്‍ കൂടി  സമാഗതമാവുകയാണ്‌...
പരിശുദ്ധ റമളാനിന്റെ മഹത്വങ്ങളും ദൈവികാനുഗ്രഹങ്ങളും മനസ്സിലാക്കുമ്പോള്ആണ്ട്മുന്നൂറ്റി അറുപത്തിയഞ്ച്ദിവസങ്ങളും റമളാനായിരുന്നുവെങ്കിലെന്ന്ഉത്തമദാസന്മാര്ആഗ്രഹിച്ചുപോകും. അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും നരകവിമുക്തിയും മറ്റു കാലങ്ങളേക്കാള്കൂടുതല്അടങ്ങിയ ദിനരാത്രങ്ങള്‍. പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാലഘട്ടം.
കഠിന വേനലും അത്യുഷ്ണവും ഭൂമിയെ തളര്ത്തി. വരള്ച്ചയും ക്ഷാമവും പിടികൂടിയ കാര്ഷിക മേഖല. നനക്കാന്സാധിച്ചവര്വളര്ത്തി. പ്രാര്ത്ഥിച്ചും പ്രതീക്ഷിച്ചും കഴിഞ്ഞപ്പോള്പുതുമഴ കോരിച്ചൊരിഞ്ഞു. പുല്ക്കൊടിക്ക്പോലും ഉത്സാഹം. ഭൂമി ഒന്ന്പിടഞ്ഞു. സജീവമായി. കുളിര്ത്തു. കിളിര്ത്തു. ചെടികളും മരങ്ങളും മാമരങ്ങളും ജീവജാലങ്ങളും ആസ്വദിച്ചു. ആരവം മുഴക്കി. അവയുടെ സന്ധ്യാകീര്ത്തനങ്ങള്ആനന്ദത്തിന്റെ അലയൊലികളായി.
പതിനൊന്ന്മാസങ്ങള്കഴിഞ്ഞു. പരിശുദ്ധ റമളാന്‍ 
അനുഗ്രഹങ്ങളുടെ തേന്മഴ പെയ്യുംകാലം

പുണ്യങ്ങളുടെ പൂക്കാലം പരിശുദ്ധ റമളാനിനെ വരവേല്ക്കുവാന്മണ്ണിലും വിണ്ണിലും സംവിധാനം. സ്വര്ഗ്ഗകവാടങ്ങള്മലര്ക്കെതുറക്കപ്പെടുന്നു. നരകവാതിലുകള്കൊട്ടിയടക്കുന്നു. ആയിരം മാസത്തേക്കാള്ശ്രേഷ്ഠമായ ലൈലത്തുല്ക്വദ്ര്‍. അല്ലാഹുവിന്റെ പ്രീതിയും സ്വര്ഗ്ഗവും ലഭിക്കുവാന്പരമകാരുണികന്സംവിധാനിച്ച സമാനതകളില്ലാത്ത സുവര്ണ്ണാവസരങ്ങളാണ്പരിശുദ്ധ റമളാനിലെ അനുഗ്രഹീത ദിനരാത്രങ്ങള്റമളാനില്സമ്മേളിക്കുന്നു.
പരിശുദ്ധ റമളാന് ഒരു ആത്മീയ പാഠശാലയാണ്. ആരാധനകള് യഥാവിധി നിര്വഹിക്കാനും സല്സ്വഭാവം പരിശീലിക്കുവാനും സാധിക്കുന്നു. ആത്മനിയന്ത്രണവും ക്ഷമയും സഹനവും സഹായ സഹകരണ മനസ്ഥിതിയും റമളാനിലൂടെ ആര്ജ്ജിക്കുന്നു. ഭക്ഷണവും പാനീയവും വീട്ടില് യഥേഷ്ടം ഉണ്ട്.  എല്ലാം അനുവദനീയമായിരുന്നു. പക്ഷെ റമളാനില് പ്രഭാതം മുതല് പ്രദോഷംവരെ അവ അനുഭവിക്കുന്നില്ല. അതുവഴി ഹറാമുകളോട് ജീവിതാന്ത്യംവരെ അകലം പാലിക്കുവാന് സാധിക്കും. ഏഷണി, പരദൂഷണം, മോഷണം തുടങ്ങി സകല തിന്മകളും വര്ജ്ജിക്കുന്ന വിശ്വാസി, തുടര്ന്ന് വരുന്ന മാസങ്ങളില് അത് പാലിക്കുവാന് സാധിച്ചാല് വിജയിച്ചു. അപ്പോള് റമളാനിന്റെ മഹത്വം ദീര്ഘകാലാടിസ്ഥാനത്തില് നിലനില്ക്കുന്നു.

റമളാന്‍ മാസത്തെ ഖൈറു പരിഗണിച്ച് മൂന്ന് ഭാഗങ്ങളായി വേര്‍തിരിച്ചതു കാണാം. ഒന്നാമത്തെ പത്ത് കാരുണ്യത്തിന്‍റെ പത്താണ്. കാരുണ്യം പണക്കാരനും ദരിദ്രനുമിടയിലാണ്, ശക്തനും ദുര്‍ബലനുമിടയിലാണ്, ഉടമക്കും അടിമക്കുമിടയിലാണ്. ജനങ്ങളില്‍ കരുണ ചെയ്യുന്നവനോട് നിശ്ചയം അല്ലാഹു കരുണ ചെയ്യും. രണ്ടാമത്തെ പത്ത് പാപമോചനത്തിനുള്ളതാണ്. മൂന്നാമത്തെ പത്ത് നരക മോചനത്തിനുള്ളതും.

അല്ലാഹു സത്യവിശ്വാസികള്‍ക്ക്‌ നല്‍കിയ റമളാനാകുന്ന സമ്മാനത്തെ ഏറെ പ്രത്യാശയോടും പ്രതീക്ഷയോടും നന്‍മനിറഞ്ഞ മനസ്സോടും പരിപൂര്‍ണ്ണ സംതൃപ്‌തിയോടും കൂടെ സ്വീകരിക്കേണ്ടവരാണ്‌ നാം. ദേഹേച്ഛകളുടെ തടവറകളില്‍ നിന്നും തിന്‍മകളുടെ ചതുപ്പു നിലങ്ങളില്‍ നിന്നും സ്വയം മാറി നിന്ന്‌ നന്‍മയുടെയും പുണ്യങ്ങളുടെയും പ്രതിഫലമായി നാഥന്‍ നല്‍കാമെന്നേറ്റ അനശ്വരമായ സ്വര്‍ഗീയ ജീവിതം നേടിയെടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക്‌ അല്ലാഹു ഒരുക്കിയ പരിശീലന നാളുകളാണ്‌ വ്രതത്തിന്റെ നാളുകള്‍. മനുഷ്യമനസ്സുകളെ സ്‌ഫുടം ചെയ്‌തെടുക്കാനും ജീവിതയാത്രയിലെ ചെറിയ പിഴവുകളും പാളിച്ചകളും തിരുത്താനും അവ നമ്മെ ബോധ്യപ്പെടുത്താനുമാണ്‌ റമളാനാകുന്ന അല്ലാഹുവിന്റെ സ്‌നേഹസമ്മാനത്തെ നാം ഉപയോഗിക്കേണ്ടത്‌. റമളാനാകുന്ന പരിശീലനത്തിലൂടെ, ദൈവിക താല്‍പര്യങ്ങള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കുന്ന മനസ്സ്‌ ആർജ്ജിക്കാന്‍ ഞാന്‍ അടക്കമുള്ള നമ്മള്‍ക്ക് കഴിയണം .വികാര,വിചാര ചേഷ്‌ടകളെ നോമ്പിന്റെ ആത്മീയ ചൈതന്യംകൊണ്ട്‌ പിടിച്ചുനിര്‍ത്തി സ്വര്‍ഗപാതയില്‍ നമുക്ക്‌ മുന്നേറാം.
റമളാന്‍ കഴിയുന്നതോടെ പാപമുക്തനായ ഒരു മനുഷ്യനായിത്തീരുവാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
അതിന് അല്ലാഹു നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.
(ആമീന്‍)


എല്ലാവര്ക്കും പരിശുദ്ധ റമദാന്‍ ന്റെ ആശംസകള്‍

****************************************************** 

No comments:

Post a Comment