Monday, 18 June 2018

ലോക കപ്പ്‌ ഫുട്ബോളിന്‌ തുടക്കമായി



അങ്ങിനെ ലോക കപ്പ്‌ ഫുട്ബോളിന്‌ തുടക്കമായി 
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടക്കുന്നത്. എന്റെ ഇഷ്ട ടീം ജര്‍മനി തന്നെ. പക്ഷെ 
ഇന്നലെ നടന്ന കളിയില്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് മെക്സികോ യോട് പരാജയപ്പെട്ടു. നാട്ടില്‍ ആകെ ഫ്ലെക്സ്‌ കളുടെ ബഹളമാകും ഇപ്പോള്‍. എല്ലാ പ്രവശ്യതെയും പോലെ അര്‍ജെന്‍റ്റിന ക്കാരും ബ്രസില്‍ കാരും പരസ്പരം തല്ലുകൂടല്‍ തുടങ്ങിക്കാണും. 1998 ല്‍ ഫ്രാന്‍സ് കപ്പ്‌ നേടിയ ലോക കപ്പ്‌ മുതല്‍ ഞാന്‍ ഫുട്ബോള്‍ നെ കുറിച്ചും രാജ്യങ്ങളെ കുറിച്ചും മനസ്സിലാക്കി വന്നു. അന്നു ഇന്നത്തെ പോലെ കളി കാണാന്‍ സവ്കര്യം ഇല്ലായിരുന്നു. അകെ യുള്ള ടിവി ചാനല്‍ നമ്മുടെ ദൂരദര്‍ശന്‍ മാത്രവും. എന്നാല്‍ 2002 സ്ഥിതി മാറി. എല്ലാ കളിയും നമ്മുടെ ക്ലബില്‍ ഇരുന്നു കണ്ടിരുന്നു. ഇഷ്ട ടീം ജര്‍മ്മനി ഫൈനലില്‍ എത്തി കളി കാണാന്‍ അമ്മയിടെ വീട്ടില്‍ ആയിരുന്നു. പക്ഷെ ബ്രസീലിനോട് തോറ്റുപോയി.
2006 കളി നടക്കുമ്പോള്‍ അങ്ങ് ബോംബയില്‍ ആയിരുന്നു. ഇറ്റലി കപ്പെടുത്തു.
2010 കളി നടന്നത് സൌത്ത് ആഫ്രിക്കയില്‍ അപ്പൊ ഞാന്‍ റാസ്‌അല്‍കൈമ യില്‍ ആയിരുന്നു. പിന്നെ ബ്രസീല്‍ നടന്ന കളി നാട്ടില്‍ ഉണ്ടായിരുന്നു. ഇഷ്ട ടീം ജര്‍മ്മനി കപ്പുയര്‍ത്തി. അര്‍ജന്‍റ്റീന ആയിരുന്നു എതിരാളികള്‍.

ഇപ്രാവശ്യം റഷ്യ യില്‍ ....റഷ്യ  ൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. 

No comments:

Post a Comment