Tuesday, 19 June 2018

ലോറി





ഇന്ന് നാട്ടില്‍ ലോറികള്‍ കുറഞ്ഞു എവിടെയും ടിപ്പര്‍ ആണ്. ചീറി പാഞ്ഞു വരുന്ന ടിപ്പര്‍ ഒന്ന് തട്ടിയാല്‍ തന്നെ വലിയ അപകടമാകും ഉണ്ടാവുക.
പണ്ട് ചെറുപ്പത്തില്‍  ലോറി അത് ബെന്‍സിന്റെയും ടാറ്റാ യുടെയും ഒക്കെ ലോറി എനിക്ക് ഭയങ്കര പേടിയായിരുന്നു. അത് ഇടിക്കും എന്നുള്ള പേടിയല്ല. ലോറി യെയും അത് ഓടിക്കുന്ന ഡ്രൈവേരെയും പേടിയായിരുന്നു. അതില്‍ നമ്മളെ പിടിച്ചു കൊണ്ട് പോകും എന്ന പേടിയാണ്. ഇത് എങ്ങിനെ വന്നു എന്നറിയില്ല. പണ്ടത്തെ ലോറിയുടെ രൂപം തന്നെ എനിക്ക് പേടിപെടുത്തുന്നത് ആയിരുന്നു. പിന്നെ അതിലെ ഡ്രൈവര്‍ മാരുടെ രൂപവും ഒക്കെ കൊണ്ടാകും ചിലപ്പോള്‍ അങ്ങിനെ തോന്നിയിരുന്നത്. അവര്‍ കുട്ടികളെ പിടുത്തക്കാര്‍ ആണ് എന്നാണ് ധരിച്ചിരുന്നത്. പിന്നെ അന്ന് കാണുന്ന സിനിമകളില്‍ എല്ലാം ക്രുരന്മാരായ ലോറി ഡ്രൈവര്‍ മാര്‍ ആയിരിക്കും. അവര്‍ കള്ള് കുടിച്ചു കണ്ണ് ചുവന്നവര്‍ ആയിരിക്കും. ഇതൊക്കെ കണ്ടിട്ടാകണം എനിക്ക് പേടി വന്നിട്ടുണ്ടാകുക. അന്നൊക്കെ ഞങ്ങളുടെ  റോഡില്‍ ഇന്നത്തെ പോലെ ഇപ്പോഴും വണ്ടികള്‍ ഉണ്ടാകില്ല. മദ്രസ്സ വിട്ടു ഉച്ച നേരത്ത് അമ്മായിടെ വീടിലേക്ക്‌ പോകുമ്പോള്‍ ലോറി വരുന്നത് കാണുമ്പോള്‍ ഞാന്‍ വേകം ഏതെങ്കിലും വീടുള്ള സ്ഥലത്തേക്ക് ഓടും. അല്ലെങ്കില്‍ എതെങ്കിലും പോന്തക്കുള്ളില്‍ മറഞ്ഞു നില്‍ക്കും. ഇപ്പോ അതോര്‍ക്കുമ്പോള്‍ ചിരി വരുന്നു. ചിലപ്പോള്‍ ഈ പേടി ഒഴിവാക്കാന്‍ പാടം വഴിയാക്കും യാത്ര.
അമ്മായിടെ വീട് എതാരാകുമ്പോള്‍ പാടത്തു ഒരമ്പലവും അതിനോടു ചേര്‍ന്ന് ഒരു പടു കൂറ്റന്‍ ആല്‍ മരവും ഉണ്ട്. നട്ടുച്ച നേരത്ത് ആണ് അവിടെ എത്തുന്നതെങ്കില്‍ പേടിയാണ്. കാരണം പലരും പറഞ്ഞ കഥകള്‍ തന്നെ. ആല്‍ മരത്തില്‍ ഹനുമാന്‍ ഉണ്ടന്നും അത് നമ്മുടെ മേത്ത് കയറും എന്നുമുള്ള കഥകള്‍ കേട്ടതുകൊണ്ട്. നട്ടുച്ച നേരത്താണ് അവിടെ എത്തുന്നതെങ്കില്‍ കണ്ണും പൂട്ടി ഒറ്റ ഓട്ടമാണ്. പിന്നെ നമ്പൂരി മാരുടെ വീടിനടുത്ത് എത്തിയാലാണ് സമാധാനം ആവുക... പിന്നീടല്ലേ മനസ്സിലാകുന്നത് ഇതല്ലാം വെറും കെട്ടുകഥകള്‍ ആണെന്ന്.

No comments:

Post a Comment