മഴയും
മഴക്കാലവും എന്നും നമുക്കു പ്രിയപെട്ടവയാണ്.................
അങ്ങിനെ നാട്ടില്‍ മഴക്കാലം തുടങ്ങി കഴിഞ്ഞു...
അങ്ങിനെ നാട്ടില്‍ മഴക്കാലം തുടങ്ങി കഴിഞ്ഞു...
എപ്പോഴും മഴ പഴയ ഓര്മകളിലേക്ക് കൂട്ടി കൊണ്ടുപോകും.
അതില്‍ എന്റെ ബാല്യകാലവും സ്കൂള്‍
കലാലയ കലവും കടന്നു വരും...
സ്കൂള്‍ പഠന കാലത്തെക്ക്.. ആ ബാല്യ കാലത്തിലേക് പോകുമ്പോള്‍
എന്തല്ലാം ഓര്മകളാണ്...
വേനലവധി കഴിഞ്ഞു സ്കൂള്‍ തുറക്കുന്നത് ഒരു മഴക്കാലത്തിലെക്കാണ്.
പുതിയ ബാഗും കുടയും വാങ്ങിയിട്ടുണ്ടാകും. ആല്തര സ്കൂളില്‍ പഠിക്കുമ്പോള്‍, അങ്ങിനെ കോരിച്ചൊരിയുന്ന മഴയില്‍ കുടയും ചൂടി സ്കൂളിലെക്ക്
കുഞ്ഞു നാള്‍ മുതലേ മഴ എനിക്ക് വലിയ ഇഷ്ടമായിരുന്നു . ഒറ്റക്കിരിക്കുനതും സ്വപ്‌നങ്ങള്‍ കാണുന്നതും അന്നും ഉള്ള പരിപാടി ആണ് . ഇറയതെക്ക് കാലും നീട്ടി മഴവെള്ളം കാലില്‍ തട്ടി തെറിപ്പിക്കുക ആയിരുന്നു മഴയുള്ള സമയത്തെ പ്രധാനപരിപാടി. വലുതായി തട്ടിന്‍ മുകളില്‍ കിടത്തമായപ്പോള്‍ ജനലിലൂടെ മഴയെ നോക്കി ഇരിക്കും ഒരുപാട് സ്വപ്‌നങ്ങള്‍ കാണും. നനുത്തു പെയ്യുന്ന ചാറ്റല്‍ മഴയത് നടക്കുക ഒരു രസം ആയിരുന്നു . കുട ഉണ്ടെങ്ങിലും ഞാന്‍ തല ഒക്കെ മഴയത് നനയ്ക്കും
വീടിന്റെ വടക്കേ
പുറത്ത് ഒരു പേര മരമുണ്ടായിരുന്നു. രാവിലെ എഴുന്നെട്ടാല്‍ അതിനു താഴെ പോയി
മരമൊന്നു കുലുക്കും അതിലെ മഴത്തുള്ളികള്‍ വീണു നനയുമ്പോള്‍ എന്തരു സുഖം. കുട
മറന്നു വെക്കല്‍ ഒരു പക്ഷെ എല്ലാവര്ക്കും ഉള്ള ഒരു സ്വഭാവമാണ്. സ്കൂള്‍
തുറക്കുമ്പോള്‍ വാങ്ങിച്ചു തരുന്ന കുട മിക്കവാറും ഏതെങ്കിലും ദിവസം മറന്നു വെക്കും.
പിന്നെ വീട്ടില്‍ നിന്നുള്ള ചീത്തയാണ്. പിറ്റേ ദിവസം കുട കിട്ടണേ എന്ന പ്രാര്‍ത്ഥനയും.
പിറ്റേ ദിവസം സ്കൂളിലെ ഓഫീസില്‍ റൂമില്‍ നിന്ന് കുട കിട്ടിയലാണ് പിന്നെ സമാധാനം
ആവുക. ചിലപ്പോ കിട്ടിയില്ലന്നും വരാം.
ആല്തര സ്കൂളില്‍ പഠിക്കുമ്പോള്‍, അങ്ങിനെ കോരിച്ചൊരിയുന്ന മഴയില്‍ കുടയും ചൂടി സ്കൂളിലെക്ക്. മഴയത് പാട വരമ്പിലൂടെ യുള്ള സ്കൂള്‍ പോക്ക് ബഹു രസമാണ്. മിക്കവാറും സ്കൂള്‍ എത്തുമ്പോഴേക്കും ആകെ നനഞു ഒട്ടിയിട്ടുണ്ടാകും. പാടത്തു വരമ്പിന്റെ പണി കഴിഞ്ഞ സമയത്താണെങ്കില്‍
കാലില്‍ ഷൂ
ഇട്ടപോലെ ചളിയുമായിട്ടകും വീട്ടില്‍ എത്തുക.
തിമര്‍ത്തു
പെയുന്ന മഴ ഉള്ള സമയത്ത് മൂടി പുതച്ചു കിടന്നു മഴയുടെ സംഗീതം കേള്‍ക്കാന്‍, പ്രതീക്ഷികാതെ
പെയുന്ന വേനല്‍ മഴയില്‍ നനഞ്ഞു കുളിച്ചു നടക്കാന്‍, മിന്നല്‍
കാണുമ്പൊള്‍ നോക്കി നില്ക്കാന്‍ അതിന്റെ ഒച്ച കേള്‍കുമ്പോള്‍ പേടിച്ചു
ചെവിപൊത്താന്‍ എല്ലാം ഇഷ്ടം ആയിരുന്നു.
അമ്മായിടെ
വീടിനു പുറകിലെ തോട് നിറഞ്ഞു ഒഴുകും അതില്‍ നിന്നും ഞങ്ങള്‍ മീന്‍ പിടിക്കും എത്ര
രസകരമയിരുന്നു. എത്ര പ്രായമായാലും മഴയോടുള്ള പ്രണയത്തിനു മാറ്റമൊന്നുമില്ല..
ഇപ്പോഴും അത് ആസ്വദിക്കാന്‍ ഇഷ്ടമാണ്. മഴയില്‍ ഡ്രൈവ് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്.
പിന്നെ ചെറുപ്പത്തില്‍ ക്രികറ്റ് കളിക്കുമ്പോഴാണ് മഴയോട് ദേഷ്യം തോനിയിട്ടുള്ളത്.
കളി തുടങ്ങി കുറച്ചു കഴിഞ്ഞാല്‍ അപ്പൊ വരും മഴ. അപ്പൊ പറയും ഈ മഴയൊന്നു
മാറിയെങ്കില്‍ എന്ന്. അത് പിന്നെ മഴകാലത്ത് കളിച്ചാല്‍ മഴ വരും അതിനു ദേശ്യപെട്ടിട്ട്
എന്തല്ലേ..മഴയും പ്രണയും തമ്മില്‍ നല്ല ബന്ധമുണ്ട് എന്നാണ് എന്റെ ഒരു ഇത്.

ഗൃഹാതുരതമാര്‍ന്ന കുട്ടിക്കാലവും!
മിഴിനീര്‍ നനഞ്ഞ ഫ്രെയിമും!
മനസ്സില്‍ പതിഞ്ഞ കുറെ കുസൃതികളും!
നിറഞ്ഞ ഓര്‍മകളുടെ വസന്തം
ഓരോ മഴയിലും
പ്രണയമുണ്ട്....
നമ്മളും ഓര്‍മകളും
ഉണ്ട്....
No comments:
Post a Comment