പുണ്യനബി(സ) നരക
മോചനത്തിന്റെ പത്ത് എന്ന് വിശേഷിപ്പിച്ച റമദാനിലെ അവസാന പത്തിലേക്ക് പ്രവേശിക്കാന്‍
നാഥന്‍ നമുക്ക് ആയുസ്സ് നല്‍കി. അല്‍ഹംദുലില്ലാഹ്……പരിശുദ്ധ റമദാനിലെ കഴിഞ്ഞ് പോയ
ദിനങ്ങളേക്കാള്‍ ശ്രേഷ്ടമായ ദിവസങ്ങളിലൂടെയാണ് നാം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്
ഉമ്മത്ത് മുഹമ്മദിന് പ്രത്യേകമായി നല്‍കപ്പെട്ട ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായ
(എണ്‍പത്തിമൂന്ന് വര്‍ഷവും നാല് മാസവും) ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാന്‍
പ്രവാചകര്‍ (സ) പറഞ്ഞതും ഈ പത്ത് ദിവസത്തിലാണ്. പരിശുദ്ധ ഖുര്‍ആന്‍ തന്നെ ഈ
ദിവസത്തിന്റെ മഹത്വം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു.
‘നിശ്ചയമായും ഖുര്‍ആനിനെ നാം ഇറക്കിയത് ലൈലത്തുല്‍ ഖദ്‌റിലാണ് ‘ അല്ലാഹുവിന്റെ
കലാം ഇറക്കാന്‍ അവന്‍ തെരെഞ്ഞെടുത്തു എന്നതാണ് ഈ ദിവസത്തിന്റെ ആദ്യ പ്രത്യേകത.
വീണ്ടും അവന്‍ പറയുന്നു. ‘എന്താണ് ലൈലത്തുല്‍ഖദ്ര്‍ എന്ന് താങ്കള്‍ക്കറിയുമോ…? അത് ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടമായതാണ് ‘ ഒരു
ചോദ്യമുന്നയിച്ച് മറുപടി പറയുന്ന രീതി ആ സംഭവത്തിന്റെ പ്രാധാന്യത്തെ
സൂചിപ്പിക്കുന്നു.
അല്ലാഹു തുടര്‍ന്ന്
പറയുന്നു.’കോടാനുകോടി വരുന്ന അല്ലാഹുവിന്റെ മാലാഖമാരും അവരുടെ നേതാവ് ജിബ്‌രീല്‍(അ)മും
അവന്റെ പ്രത്യേക സമ്മതപ്രകാരം എല്ലാ കാര്യങ്ങള്‍ക്കുമുള്ള രക്ഷയും സമാധാനവും
അറിയിച്ച് ഭൂമി യിലേക്കിറങ്ങി വരും’ഈ ദിവസത്തിന് ലൈലത്തുല്‍ ഖദ്ര്‍ (നിര്‍ണയരാവ്)
എന്ന് പേര് നല്‍കാനുള്ള കാരണം തന്നെ ഈ ദിവസം ആയുസ്, ഭക്ഷണം, മറ്റു എല്ലാ
കാര്യങ്ങളുടെയും നിര്‍ണയം നടക്കുന്നു എന്നത് കൊണ്ടാണെന്ന് പണ്ഡിതന്മാര്‍
രേഖപ്പെടുത്തുന്നു.
ലൈലത്തുല്‍ ഖദ്‌റിന് ധാരാളം
ശ്രേഷ്ടതകള്‍ പറയുമ്പോഴും നാല് വിഭാഗക്കാര്‍ അല്ലാഹു വിന്റെ കാരുണ്യവും മാപ്പും
ലഭിക്കാത്തവരാണെന്ന് ജിബ്രീല്‍(അ) മറ്റ് മലക്കുകളോട് പറയുന്നുണ്ട് മലക്കുകള്‍
ചോദിച്ചു ജിബ്‌രീലേ….. ഏതാണ് ഭാഗ്യദോഷികളായ ആ നാല് വിഭാഗക്കാര്‍ …..? ജിബ്‌രീല്‍(അ) പറയുന്നു. ഒന്ന്: മദ്യപാനികള്‍.രണ്ട് :
മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍. മൂന്ന്: കുടുംബ ബന്ധം മുറിക്കുന്നവര്‍.
നാല്: മൂന്ന് ദിവസത്തേക്കാള്‍ കൂടുതല്‍ അപരനോട് പിണങ്ങി നില്‍ക്കുന്നവര്‍ റമദാനും
ലൈലത്തുല്‍ ഖദ്‌റും തുണ നല്‍കാത്തവരായി പോവാതിരിക്കാന്‍ നമ്മുടെ ദൂഷ്യ സ്വഭാവങ്ങള്‍
ഉപേക്ഷിച്ച് കുടുംബബന്ധം ശക്തിപ്പെടുത്തി മാതാപിതാക്കളുടെ കുരുത്ത പൊരുത്തം
സംബാധിച്ച് പിണങ്ങിയവരുമായി ഇണക്കത്തിലായി അവസാന പത്തിലെ നല്ല ദിനങ്ങള്‍
നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം നാഥന്‍ തൗഫീഖ് ചെയ്യട്ടെ.
ആമീന്‍..
ആമീന്‍..
No comments:
Post a Comment