Tuesday, 5 June 2018

പേരിടലിലും ഒരുപാട് കാര്യങ്ങളുണ്ട്


       


 നികാഹിനുവേണ്ടി സദസ്സല്‍  വന്നിരിക്കുന്ന വരനോട് പ്രാഥമിക സംഭാഷണത്തിനിടെ ഉസ്താദ് പേര് ചോദിച്ചു. കിട്ടിയ മറുപടി സ്റ്റാലിന്എന്നായിരുന്നു. ഇതു കേട്ട് ഞെട്ടിയ ഉസ്താദ് പറഞ്ഞു;ഈ പേര് മാറ്റാതെ നികാഹ് ചെയ്തു തരില്ല. വരന്റെ പാര്ട്ടിക്കും വാശിയായി. പേരു മാറ്റാതെ നികാഹ് ചെയ്യണമെന്നും ഇല്ലെങ്കില്അങ്ങനെ ചെയ്യുന്നവരുടെ അടുക്കല്ചെന്ന് ഞങ്ങള് നികാഹ് നടത്തിക്കുമെന്നും അവര് .വീരവാദം മുഴക്കി. ഖതീബും മഹല്ല് കമ്മിറ്റിയും തങ്ങളുടെ തീരുമാനത്തില നിന്ന് പിന്തിരിയാത്തതു കൊണ്ട് പുതുമാരന്റെ വീട്ടുകാര് പുത്തന്പ്രസ്ഥാനക്കാരുടെ കൂടാരത്തില്ചെന്ന് കാര്യം പറഞ്ഞപ്പോള്, കലക്കു വെള്ളത്തില് മീന് പിടിക്കുന്ന അവര്‍  കാര്യം സാധിപ്പിച്ചുകൊടുത്തു. പിന്നീടുള്ള അന്വേഷണത്തിലാണ് ഈ വ്യക്തിക്ക് സ്റ്റാലിന് എന്ന നാമകരണത്തിലെ രസിപ്പിക്കുന്ന വിവരം ലഭിക്കുന്നത്. അഥവാ, ഇവന് ജനിക്കുമ്പോള് മാര്സിസ്റ്റ് ജ്വരം തലക്കു പിടിച്ച പിതാവ് തന്റെ കുട്ടിക്ക് മാര്ക്സിസ്റ്റ് സൈന്താന്തികനായ സ്റ്റാലിന്റെ പേര് തന്നെ നലകുകയായിരുന്നുവത്രെ.കാലങ്ങള്ക്കുശേഷം അതിന്റെ മതവശം മനസ്സിലായപ്പോഴേക്കും എല്ലാ രേഖകളിലും ആ പേര് സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു. 

മദ്റസയില്നിന്ന് പാസ്സായി കോളേജില് അഡ്മിഷന്ലഭിച്ച കുട്ടിയുടെ പേര് രജിസ്റ്ററില്ചേര്ക്കുന്ന സമയത്താണ് അധ്യാപകന്ശ്രദ്ധിച്ചത്, മുഫ്സിദ് (പ്രശ്നക്കാരന്) എന്നായിരുന്നു ആ കുട്ടിയുടെ പേര്. മുഫ്സിദ് എന്നതിനു പകരം മുര്ശിദ് (നേര്മാര്ഗ്ഗി)എന്നാക്കി രജിസ്റ്ററില് പേരു ചേര്ക്കാന് രക്ഷിതാവിനോട് ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെ പല സംഭവങ്ങള്ക്കും സാക്ഷികളായവരുണ്ടാവും.

 എന്തിനീ നാമകരണം? മനുഷ്യകുലത്തില് ജനിച്ചു വീഴുന്ന മുഴുവനാളുകളക്കും ആണ് പെണ് വ്യത്യാസമന്യേ മത, ദേശ, ഭാഷ വ്യത്യാസമില്ലാതെ പേരു വിളിക്കാറുണ്ട്. സത്യത്തില് എന്തിനാണീ നാമകരണമെന്നതു നാം ചിന്തിക്കാറുണ്ടോ? ഒരു വ്യക്തിയുടെ പേര് അദ്ദേഹത്തിന്റെ മതം, സംസ്കാരം, തറവാട്, സ്വഭാവം എന്നീ പല മേഖലകളെയും സ്വാധീനിക്കുന്നുണ്ട്. പേര് കേള്ക്കുമ്പോള്തന്നെ അവന്റെ മുഴുവന് കാര്യങ്ങളും നമുക്കൂഹിക്കാവുന്നതാണ്. അതു കൊണ്ടാണ് മക്കളക്ക് മഹത്തുക്കളുടെ നാമങ്ങള് നല്കണമെന്ന് ഇസ്ലാം നിര്ദ്ദേശിച്ചത്.

 തന്റെ മകന് പിതാവായ എന്നോട് മര്യാദയോടെ പെരുമാറുന്നില്ലെന്നു പരാതി പറഞ്ഞ പിതാവിന്റെ മുന്നില് വച്ച് ആ മകനെ ഉപദേശിച്ച ഉമറി(റ)നോട് മകന്ചോദിച്ചു: പിതാവിന് മക്കളോട് വല്ല ബാധ്യതകളുമുണ്ടോ? നല്ല ഉമ്മയെ കണ്ടെത്തലും നല്ല പേര് വയ്ക്കലുമൊക്കെ ഒരു പിതാവ് മക്കളോട് ചെയ്യേണ്ട പ്രഥമ കടമകളാണെന്ന് ഉമര്(റ) പ്രതികരിച്ചു. അന്നേരം ആ മകന് പിതാവിന്റെ മുന്നില് വച്ച് പറഞ്ഞുഎന്നാല്, പിതാവെന്ന നിലക്ക് ചെയ്യാനുള്ള ആദ്യകടമകള് പോലും ഇദ്ദേഹം നിര് വഹിച്ചിട്ടില്ല. കാഷ്ടവണ്ട് എന്നര്ത്ഥം വരുന്ന നാമമാണ് അദ്ദേഹം എനിക്ക് നല്കിയിട്ടുള്ളത്. ഇതു കേട്ട ഖലീഫ അദ്ദേഹത്തെ ശാസിച്ചു വിടുകയായിരുന്നുവെന്ന് ഹദീസില് കാണാം. പിതാവ് മക്കളോട് ചെയ്യേണ്ട മൂന്ന് ബാധ്യതകളുണ്ട്. ഒന്ന്: നല്ല പേരിട്ടുകൊടുക്കുക, രണ്ട്: നല്ല മതബോധമുള്ള സ്ത്രീയെക്കൊണ്ട് മുലയൂട്ടുക, മൂന്ന്: ഇസ്ലാമിക ചിട്ടയോടെ അവനെ വളര്ത്തിയെടുക്കുക (ബൈഹഖി). തന്റെപക്കല് വന്ന് മുസ്ലിമാകുന്നവരുടെ നാമങ്ങള്മോശമായിരുന്നെങ്കില് അതു മുഴുവന് മാറ്റി ഇസ്ലാമികനാമങ്ങള്നല്കാന് നബി(സ) തങ്ങള് പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ചരിത്രത്തില് നിരവധി ഉദാഹരണങ്ങള്കാണാം.നിന്റെനാമത്തില് നിന്ന് നിന്റെ പിതാവിനെ എനിക്കു മനസ്സിലാക്കുവാന്സാധിക്കുമെന്ന അര്ത്ഥം സൂചിപ്പിക്കുന്ന വിഖ്യാതമായ ഒരു അറബിവാക്യം തന്നെയുണ്ട്.

 രണ്ടോ മൂന്നോ അക്ഷരങ്ങള്കൂട്ടിയിണക്കി എന്തോ ഒരു നാമം ഉച്ചരിക്കപ്പെടണമെന്നതിലുപരി, തന്റെ മക്കളുടെ പേര് ഇസ്ലാമികമാക്കണമെന്നത് രക്ഷിതാവെന്ന നിലയില്തന്റെ നിര്ബന്ധ ബാധ്യതയാണെന്നു പോലും നമ്മില്പലരും മനസ്സിലാക്കുന്നില്ല. പേരിലെന്തിരിക്കുന്നുഎന്ന റെഡിമെയ്ഡ് ഉഴപ്പന്ചോദ്യവും അവന്തട്ടിവിട്ടേക്കും. സത്യത്തില്പേരില് പലതുമിരിക്കുന്നുണ്ടെന്ന നഗ്നയാഥാര്ത്ഥ്യം നാം വിസ്മരിച്ചുകൂടാ.

കുട്ടി ജനിച്ചു കഴിഞ്ഞാല് രക്ഷിതാവ് നിര് വഹിക്കേണ്ട പ്രാഥമിക നിര്ബന്ധബാധ്യതയിലൊന്നാണ് തന്റെ കുഞ്ഞിന്; ഇസ്ലാമിക നാമം നല്കുകയെന്നത്. കുട്ടി ജനിച്ച് ഏഴാം ദിവസം അഖീഖത്ത് അറുക്കുന്നതിനു മുമ്പ് പേരിടലും ആ പേര് ഇസ്ലാമികമാക്കലും പ്രത്യേകം സുന്നത്താണ്. (തുഹ്ഫ, കിതാബുല്; അഖീഖ-ഫത്ഹുല്മുഈന്).
നാളെ മഹ്ശറയില് നിങ്ങള് നിങ്ങളുടെയും നിങ്ങളുടെ പിതാക്കളുടെയും പേരു കൊണ്ട് വിളിക്കപ്പെടും. അതു കൊണ്ട് നിങ്ങള് നല്ല പേരുകള് സ്വീകരിക്കണമെന്ന് ഹദീസുകളില് വന്നിട്ടുണ്ട്. ജനിച്ച ദിവസമോ അല്ലെങ്കില് ഏഴിനോ പേരിടലാണ് സുന്നത്തെന്ന് ഹദീസുകളുദ്ധരിച്ച് ഇമാം നവവി(റ) അദ്കാറില് പറയുന്നു. അഖീഖത്ത് അറുക്കാനുദ്ദേശിക്കാത്തവര്ക്ക് ജനിച്ച ദിവസവും അറുക്കുന്നവര്ക്ക് ഏഴിനുമാണ് പേരിടല്സുന്നത്തെന്ന് ഈ രണ്ട് ഹദീസുകള് ജംഅ് ചെയ്ത് ഇമാം ബുഖാരി(റ) പറഞ്ഞതായി ബാജൂരി ഇമാം (റ) ഉദ്ധരിക്കുന്നുണ്ട് (ഇആനത്ത്).പേരിടുമ്പോള് നല്ല പേര് വിളിക്കണമെന്ന് ഫുഖഹാക്കള് പ്രത്യേകം നിര്ദേശിക്കുന്നത് ഗ്രന്ഥങ്ങളില് കാണാം. കുട്ടിയുടെ സംരക്ഷണമേറ്റെടുക്കേണ്ട പിതാവ്, പിതാവില്ലെങ്കില് പ്രപിതാവ് എന്നിവര്ക്കാണ് ഈ ബാധ്യതയുള്ളത്(അലിയ്യുശ്ശിബ് റാമുല്ലസി). അഖീഖത്ത് അറുക്കുന്നതിനു മുമ്പാണ് പേരിടേണ്ടത് (ഇആനത്ത്). പേരിട്ടു കഴിഞ്ഞ് ആ കുട്ടിക്ക് വേണ്ടിയാണ് മൃഗത്തെ അറുക്കുന്നത്. ആദ്യം പേരിടുകയും പിന്നെ അഖീഖ അറുക്കുകയും ശേഷം മുടികളയുകയുമാണ് വേണ്ടതെന്ന് കര്മശാസ്ത്രം വിശദീകരിക്കുന്നു. കുട്ടിയുടെ തലയിലും മൃഗത്തിന്റെ കഴുത്തിലും ഒരേ സമയത്ത് കത്തിവയ്ക്കണമെന്ന ചില മൂഢധാരണകള് നമ്മുടെ നാടുകളില് പ്രചരിക്കുന്നത് തീരേ മതകീയമല്ല.

പേരിടുമ്പോള് നല്ല നാമങ്ങളായിരിക്കണമെന്നു നാം സൂചിപ്പിച്ചുവല്ലോ. ഇന്നു പലയാളുകളും ചെയ്യുന്നത് രണ്ടോ മൂന്നോ അക്ഷരങ്ങള് കൂട്ടി എന്തെങ്കിലും പേരുണ്ടാക്കി അതിന് അര്ത്ഥം കണ്ടെത്താന് പള്ളിയിലെ ഉസ്താദിനെ ഏല്പ്പിക്കുകയാണ്. അര്ത്ഥമില്ലെന്ന് ഉസ്താദ് പറഞ്ഞാല് അദ്ദേഹം വിവരമില്ലാത്തവനെന്നു വിലയിരുത്തപ്പെടുകയും ചിലപ്പോള് പുറത്താക്കലിലേക്കു വരെ കാര്യം ചെന്നെത്തുകയും ചെയ്യും.

 മുഹമ്മദ് എന്ന നാമകരണത്തിന്റെ മഹത്വം വിശദീകരിച്ചു ഒരുപാട് ഹദീസുകള് നമുക്ക് കാണാവുന്നതാണ്.മുഹമ്മദീയ നാമങ്ങളുടെ സ്രേഷ്ടതകള് നമ്മുടെ മക്കള്ക്ക് തിരുമേനി(സ)യുടെ നാമങ്ങള് ഇട്ടുകൊടുക്കുന്നതില് കൂടുതല് മഹത്വങ്ങളുള്ളതായി ഹദീസുകളില് നിന്ന് ഗ്രഹിക്കാവുന്നതാണ്. നാലു മക്കളുണ്ടായിട്ട് അതില് ഒരാള്ക്കുപോലും മുഹമ്മദെന്ന നാമം വച്ചില്ലെങ്കില് അവന്റെ ഹൃദയത്തില് മുഹമ്മദ് നബിയോടുള്ള പ്രേമം കുടികൊള്ളുകയില്ലെന്ന് ഹിശാമുബ്നു യഹ്യല് മിഖ്ദാം തന്റെ പിതാവ് വഴി നബിയില്നിന്നുദ്ധരിക്കുന്ന ഹദീസില് പറയുന്നുണ്ട്. അബൂസഈദില് രി(റ)പറയുന്നു: അഹ്മദ്, മുഹമ്മദ്, അബ്ദുല്ലാഹ് എന്നീ മൂന്ന് നാമങ്ങളുള്ള ഒരു വീട്ടില്ദാരിദ്ര്യം ഉണ്ടാവുകയില്ല. ഇബ്നു മസ്ഊദ്(റ) പറയുന്നു: ആരെങ്കിലും എന്നോടുള്ള മഹബത്ത് കാരണം തന്റെ മകന് എന്റെ നാമം വച്ചാല്അവനും അവന്റെ മകനും എന്റെകൂടെ സ്വര്ഗത്തിലായിരിക്കും. മുഹമ്മദ് എന്ന നാമമുള്ള ആളുകള് നാളെ മഹ്ശറയില് വിചാരണകൂടാതെ സ്വര്ഗത്തില് പ്രവേശിക്കാന് അവസരം ലഭിക്കുന്നവരിലുണ്ടാകുമെന്നും ഹദീസില് കാണാം. ഇത്രയേറെ മഹത്വമുള്ള ഈ സല്പേരുകളൊഴിവാക്കിയാണ് പരിഷ്കാരത്തിന്റെ പേരില് ചിലര് അപരിഷ്കൃതനാമങ്ങളുടെ പിന്നാലെ ചലിക്കുന്നത്

ഇന്ന് നമുക്കിടയില് പ്രചുരപ്രചാരം നേടിയ ആചാരമാണ് എല്ലാവരേയും ഇരട്ടപ്പേര് (ടൈറ്റ്) വിളിക്കുകയെന്നത്. വളരെ മോശമായ അര്ത്ഥങ്ങളും ദുസ്സൂചനകളുമുള്ളതായിരിക്കും ഇവയിലധികവും. മാതാപപിതാക്കള് ഇട്ടുകൊടുത്ത സുന്ദരനാമങ്ങള് ഒഴിവാക്കിയാണ് ഈ തെമ്മാടിത്തത്തിന് നാം മുതിരുന്നത്. വിശുദ്ധഖുര്ആന് നിഷിതമായി വിമര്ശിച്ച കാര്യമാണിത്. ഹാസ്യനാമങ്ങളിലൂടെ ചിലരെ പരിഹാസ്യപാത്രങ്ങളാക്കുകയെന്നത് ആധുനികതയുടെ നവീകരിച്ച ട്രന്റാണ്. അല്ലാഹു പറയുന്നു. സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. ഇവര് (പരിഹസിക്കപ്പെടുന്നവര്) അവരേക്കാള് നല്ലവരാണെന്നു വന്നേക്കാം. നിങ്ങള് തമ്മില് കുത്തുവാക്ക് പറയരുത്. ചീത്തപേരുകള് കൊണ്ട് നിങ്ങള് തമ്മില് വിളിക്കരുത്. ആ പേരുകള് ഉപയോഗിക്കല് വളരെ മോശം തന്നെ.

 നബി(സ) പറയുന്നു സത്യവിശ്വാസി കുത്തിപ്പറയുന്നവനോ ശപിക്കുന്നവനോ ദുഷ്ടനോ അസഭ്യം പറയുന്നവനോ ആയിരിക്കുകയില്ല. (തിര്മുദി, ബൈഹഖി)

എഴുതിയത് : ഇസ്മയില്‍ ഹുദവി 
വളരെ ഉപകരപ്രകാരമായത്

No comments:

Post a Comment