Sunday, 1 July 2018

അവള്‍ .....


ദോശക്കെന്താണ് കൂട്ടാനെന്നു ചോദിച്ചപ്പം പരിപ്പ്കറിയാണ് പോലും...
മറുപടിയൊന്നുംപറയാതെ
വെളിയിലേക്കിറങ്ങുമ്പോ കഴിച്ചിട്ട് പോ എന്നുപറഞ് അവള് പിറകെവരുന്നുണ്ടായിരുന്നു..
ശ്രദ്ധിക്കാൻ നിന്നില്ല....
മഴക്കാലമായതോടെ വീട്ടിൽ നിന്നിറങ്ങുന്നതു തൊട്ട് കൺ കുളിർക്കുന്ന കാഴ്ചകളാണ്..
ഒരല്പം ഇളവെയിൽ കൂടിയുണ്ടേൽ പിന്നെപറയണ്ട..
തലേന്നത്തെ മഴപ്പെയ്ത്തിൽ നനഞ്ഞുണർന്ന വാഴയിലത്തുമ്പുകളിൽ പോലും അദൃശ്യമായൊരു മന്ദഹാസമുണ്ടെന്നു തോന്നും..
പ്രണയപ്പെയ്ത്തിന്റെ ആത്മ നിർവൃതിയുടെ
അടയാളപ്പെടുത്തലുകൾ പൊലെ..
റോഡരികിലായി ഭാസ്‌കരൻ മാഷിന്റെ പശുമേയുന്നുണ്ട്.. 
അവളിപ്പം കൊറച്ചു തടിച്ചിട്ടുണ്ടെന്നു തോന്നുന്നു..
മഴയായതോടെ നല്ല കോളല്ലേ..
മേയുന്നതിനിടയിൽ എന്നെയൊന്നു  തലയുയർത്തി നോക്കി വീണ്ടും പുല്ലു തീറ്റതുടങ്ങി..
വെറുപ്പിക്കുന്ന ശബ്ദത്തോടെ മീൻകാരൻ ഉമ്പായി വരുന്നുണ്ട്..
പെട്ടിറിക്ഷയിലാണിപ്പം മീൻവിൽപ്പന..
പണ്ടൊക്കെ തലച്ചുമടായി വന്ന്‌ റോഡരികിലെ ഏതെങ്കിലും കലുങ്കിൽവന്നു നിക്കും..
ഉപ്പിലയില് പൊതിഞ് കൊടുക്കുന്ന മീൻകാണാൻ തന്നെ ഒരു ചന്തമാണ്‌..
ഇന്ന്‌ രാസവസ്ത്തുക്കള് ചേർത്തുവരുന്ന മീനിനും മനുഷ്യമനസ്സുകള് പൊലെ വിഷംകലർന്നിരിക്കുന്നു..
ദൂരെന്നു ബസ്സിന്റെ ഹോൺ കേക്കുന്നുണ്ട്..
സിതാരയാവും..
എത്രവർഷമായവൾ ആരോടും പരിഭവമില്ലാതെ കുന്നിറങ്ങി വന്നുപോവുന്നു..
മഴയാണേലും വെയിലാണേലും അവൾക്കൊരുപോലെതന്നെ..
വീട്ടമ്മമാരെപ്പോലെ..
കാലത്തും തൊട്ട് രാത്രിവരെ ഒരെ ജോലിതന്നെ..
ബോറടിക്കുന്നുണ്ടാവില്ലേ അവർക്കും..
അതൊക്കെയാരോർക്കാൻ..
ഒരുതവണ ട്രിപ് മുടങ്ങുമ്പോൾ അതുവരെ ചെയ്ത സേവനങ്ങളെല്ലം മറന്നു ബസ്സിനെ പ്രാകുംപോലെ തന്നെയല്ലേ അമ്മമാരുടെയും അവസ്ഥ..
അറിയാതൊന്നു കരിഞ്ഞുപോയാൽ ഉപ്പകൂടിപ്പോയാൽ ക്ഷീണം കാരണം ഉണ്ടാക്കാൻ വയ്യാതെ കിടന്നുപോയാലൊക്കെ അതുവരെയുള്ളതു മറന്ന് കുറ്റപ്പെടുത്തുന്ന നമ്മുടെ സ്വാർത്ഥതക്ക് മുന്നില് ബലിയാടാവേണ്ടി വരുന്നവർ..
അറിയാതെ അവളെയോർത്തുപോയി..
ഞാനുംഅതല്ലേ ചെയ്തതു..
തിരികെ ചെന്നു പരിപ്പ്‌ കറിയും എടുത്തു കഴിക്കുന്നതിനിടയിൽ ഒരു ദോശ നെടുകെ കീറിയെടുത്തു പാതി പരിപ്പ്‌ കൂട്ടാനിൽ മുക്കി അവളുടെ വായിലേക്ക് വെച്ചുകൊടുക്കുമ്പോൾ സന്തോഷാധിക്യം കൊണ്ടാവണം ആ കണ്ണുകള് നിറയുന്നുണ്ടായിരുന്നു..
(ഒരു വാട്സ് അപ് കോപ്പി )

No comments:

Post a Comment