Sunday, 15 July 2018

ലോക കപ്പ്‌ ഫുട്ബോള്‍ ഫ്രാന്‍സ് ചാമ്പ്യന്‍മാര്‍


ഫുട്ബോള്‍ ലോക കിരീടം ഫ്രാന്‍സ് നേടി. റഷ്യയിലെ ലുഷിന്‍സ്കി സ്റ്റേടിയത്തില്‍ നടന്ന കളിയില്‍ ക്രോയശിയ യെ തോല്പിച്ചാണ് കിരീടം നേടിയത്.
. ഗോളും മറു ഗോളുമെല്ലാം കണ്ട വീറുറ്റ പോരാട്ടത്തില്‍ ഫ്രാന്‍സ് കാല്‍പന്തുകളിയുടെ വിശ്വ സിംഹാസനം പിടിച്ചടക്കി. ഫൈനലിന്റെ എല്ലാ ആവേശവുമുള്‍ക്കൊണ്ട ക്ലാസിക് പോരാട്ടത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ കണ്ണീരണിയിച്ചത്. ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യ ആദ്യ മിനിറ്റ് മുതല്‍ കിരീടദാഹത്തോടെ കളിച്ചെങ്കിലും കാര്യങ്ങളെല്ലാം ഫ്രാന്‍സിന്റെ വഴിക്കുതന്നെ വന്നു. പലരുടെയും പ്രവജനങ്ങള്‍ തെറ്റിച്ച ലോകകപ്പാണ് ഇക്കുറി കണ്ടത്. ലോക ചാമ്പ്യന്‍ പട്ടവുമായി വന്ന എന്റെ ഫവോരെറ്റ് ടീം ജര്‍മനി ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി. പിന്നാലെ അര്‍ജന്റീന ബ്രസീല്‍ സ്പയിന്‍ തുടങ്ങിയ കിരീടം നേടുമെന്ന് കരുതിയവരല്ലാം പുറത്തായി .

ഫ്രാന്‍സിന്റെ രണ്ടാമത്തെ കിരീട നേട്ടമാണ് ഇത്. മുന്ബ് 1998 ല്‍ അവര്‍ കിരീടം നേടിയിരുന്നു. 








No comments:

Post a Comment