അസുയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പഴമക്കാര് പറയാറുണ്ട്. കഷണ്ടിക്ക് മരുന്ന് കണ്ടതിയിട്ടുണ്ടാന്കിലും അസൂയക് ഇപ്പോഴും മരുന്നില്ല.
അസൂയ എന്നാലെന്താണെന്ന് നമുക്കൊന്നു ചിന്തിച്ചു നോക്കാം. നിങ്ങള്ക്കു മോഹമുള്ളൊരു വസ്തു, ഇനിയൊരാളുടെ കയ്യില് കാണുമ്പോള് നിങ്ങല്ക്കയാളോടു തോന്നുന്ന ഈര്ഷ്യ, അല്ലെങ്കില് അസഹിഷ്ണുതയാണ് അസൂയ. നിങ്ങള്ക്കുളളതില് കൂടുതലായി എന്തെങ്കിലും ഈയൊരാളുടെ കൈയ്യില് കാണുമ്പോഴും നിങ്ങള്ക്കസൂയ തോന്നാം. അസൂയയുടെ ഉറവിടം അപര്യാപ്തതയാണ്. `എനിക്കെന്തൊക്കെയൊ ഇല്ലായെന്ന തോന്നല്; ഉണ്ടെങ്കില്തന്നേയും മതിയാവോളമില്ലെന്ന തോന്നല്. അതുകൊണ്ടാണ് അതേ വസ്തു മറ്റൊരാളുടെ കൈവശം കാണുമ്പോള് നിങ്ങള്ക്കസഹിഷ്ണുത തോന്നുന്നത്..
അവനവന്റെ കുറവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമുള്ള അപകര്ഷതാബോധം, അതാണ് അസൂയയ്ക്കു വഴിയൊരുക്കുന്നത്. നിങ്ങള്ക്കെല്ലാ സുഖസൌകര്യങ്ങളുമുണ്ടെങ്കില് നിങ്ങള്ക്കവരോട് ഒരസൂയയും തോന്നുകയില്ല. ഇനിയൊരാളെ നമ്മളേക്കാള് മെച്ചപ്പെട്ട ഒരവസ്ഥയില് കാണുമ്പോഴാണ് നമ്മുടെ മനസ്സില് അസൂയ നാമ്പെടുക്കുന്നത്. അങ്ങനെയൊരാള് നമ്മുടെ കണ്വെട്ടത്തില്ലെങ്കില് നമ്മുടെ മനസ്സില് അസൂയയുണ്ടാവാനുമിടയില്ല.
നമ്മള് എപ്പോഴും പ്രോത്സാഹിപ്പിക്കേണ്ടതു നന്മയെയാണ്. ലോകം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. കൊള്ളരുതായ്മകളെ ഒരുകാലത്തും പ്രോത്സാഹിപ്പിക്കുവാന് ഇടകൊടുക്കരുത്. നല്ലമനുഷ്യരെ വാര്ത്തെടുക്കുന്നതിലാണ് സമൂഹം എക്കാലത്തും ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്.
മനസ്സിനെ ബാധിക്കുന്ന അതി ഗുരുതരവും അപകടകരവുമായ രോഗമാണ് അസൂയ എന്ന് തന്നെ പറയാം. അസൂയാലുവിന്റെ അകം കലുഷ വികാരങ്ങളാല് അഗ്നിപര്വതം പോലെ പുകഞ്ഞുകൊണ്ടിരിക്കും. അവിടെ ശാന്തി നിലനില്ക്കുന്ന ഒരു നിമിഷം പോലുമുണ്ടാവില്ല. മറ്റുള്ളവരുടെ പദവിയും പ്രശസ്തിയും സാമ്പത്തിക ശേഷിയും വിദ്യാഭ്യാസ യോഗ്യതയും അറിയുമ്പോള് അസൂയാലുവിന്റെ മനസ്സ് അശുഭ ചിന്തകളാലും അസുഖ വികാരങ്ങളാലും അസ്വസ്ഥമാകും. തന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള അഭിലാഷമല്ല; അന്യരുടെ അധഃപതനത്തിനുള്ള ആഗ്രഹമായിരിക്കും അവന്റെ മനസ്സിനെ മഥിക്കുക. ജീവിതത്തില് വിജയം വരിച്ചവരുടെ വഴി പഠിച്ചറിഞ്ഞ് പിന്തുടരുന്നതിനുപകരം അവരുടെ പതനം സ്വപ്നം കണ്ട് അസൂയാലുവിന്റെ മനം ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കും. അസൂയ അതിന്റെ തുടക്കം എത്ര നേരിയ തോതിലാണെങ്കിലും വളരെ വേഗം വളര്ന്ന് വലുതാവുന്നു. അസൂയക്ക് അടിപ്പെട്ട മനസ്സില് സദ്വികാരങ്ങള് സ്ഥലം പിടിക്കുകയില്ല. അതിനാലാണ് പ്രവാചകന് ഇങ്ങനെ പറഞ്ഞത്: ''നിങ്ങള് അസൂയയെ സൂക്ഷിക്കുക; കാരണം തീ വിറകിനെയെന്നപോലെ അസൂയ നന്മകളെ തിന്നു തീര്ക്കും.
മനുഷ്യന്റെ വശമുള്ളതെല്ലാം ദൈവദത്തമാണ്. അതില് അസൂയപ്പെടുകയെന്നത് കടുത്ത ദൈവധിക്കാരമാണ്. ദൈവവിധിയോടുള്ള കഠിനമായ വെറുപ്പും. അല്ലാഹു ചോദിക്കുന്നു: ''അല്ലാഹു തന്റെ ഔദാര്യത്തില് നിന്ന് നല്കിയതിന്റെ പേരില് അവര് ജനങ്ങളോട് അസൂയപ്പെടുകയാണോ?'' (അന്നിസാഅ് 54 വി .ഖുറാന്).
അസൂയാലു ഇടുങ്ങിയ മനസ്സിന്റെ ഉടമയാണ്. അതുകൊണ്ട് തന്നെ സാമൂഹ്യ ദ്രോഹിയും. അവന്റെ തിന്മയില്നിന്ന് രക്ഷതേടാന് അല്ലാഹു ആജ്ഞാപിക്കുന്നു.
ഖുറാനിലെ പ്രാര്‍ത്ഥന :
''അസൂയാലുവിന്റെ അസൂയയിലൂടെ ഉണ്ടാവുന്ന വിപത്തുക്കളില് നിന്നും ഞാന് അല്ലാഹുവില് അഭയം തേടുന്നു'' (അല്ഫലഖ് 5 – വി .ഖുറാന് ).
മറ്റുള്ളവര്ക്ക് നന്മയും നേട്ടവും വിജയവും ഭാഗ്യവുമൊക്കെ ലഭിക്കുമ്പോള് ഹൃദയപൂര്വം സന്തോഷിക്കാനും സംതൃപ്തരാവാനും സാധിക്കുന്നവരാണ് ഗുണകാംക്ഷികള്. അവര് തന്നെയാണ് ഭാഗ്യവാന്മാരും. മറിച്ച് മനഃപ്രയാസവും ദുഃഖവും അനുഭവിക്കുന്നരാണ് അസൂയാലുക്കള്. അപ്രകാരം തന്നെ മറ്റുള്ളവര്ക്ക് പ്രയാസവും പരാജയവും നാശനഷ്ടങ്ങളുമുണ്ടാകുമ്പോള് ആത്മാര്ഥമായ ദുഃഖവും വിഷമവും അനുഭവപ്പെടുന്നവരാണ് യഥാര്‍ഥ ഗുണകാംക്ഷികള്‍. അത്തരം സന്ദര്ഭങ്ങളില് സന്തോഷവും ആഹ്ലാദവും അനുഭവിക്കുന്നവര് അസൂയാലുക്കളും.
മനസ്സിനെ ബോധപൂര്വം നിരന്തരം പാകപ്പെടുത്തിയെടുത്താലേ അസൂയക്ക് അറുതി വരുത്താന് സാധ്യമാവുകയുള്ളൂ. അതിരുകളില്ലാത്ത ഗുണകാംക്ഷ ആര്ജിക്കാനും അത്തരം ശ്രമങ്ങള് കൂടിയേ തീരൂ.
നമുക്കല്ലവര്ക്കും അസൂയ ഇല്ലാത്ത നല്ല മനസ്സിന്റെ ഉടമകളാകാം....
No comments:
Post a Comment