Saturday, 28 July 2018

ഹനാനും പിന്നെ സോഷ്യല്‍ മീഡിയയും




കുറച്ചു ദിവസമായി ഹനാന്‍ എന്ന കുട്ടിയാണ് നമ്മുടെ നാട്ടിലെ ചര്‍ച്ചാ  വിഷയം. പഠന ശേഷം മത്സ്യം വിറ്റ് കുടുംബം നോക്കുന്ന ഹനാന്‍ എന്ന പെണ്കുട്ടിയുടെ ജീവിത പോരാട്ട കഥ ഞാന്‍ മാത്ര്ഭുമി ഓണ്‍ലൈന്‍ പത്രത്തിലൂടെയാണ് വായിക്കുന്നത്. വായിച്ചപ്പോള്‍ ഒരുപാട് വിഷമം തോന്നുകയും ഒരു പോസറ്റിവ് എനര്‍ജി ഉണ്ടാവുകയും ചെയ്തു. പിന്നെ നോക്കുമ്പോള്‍ സോഷ്യല്‍ മീഡിയയും ഈ വാര്‍ത്ത ഏറ്റടുതിരിക്കുന്നു. ഫസ്ബൂകിലും വാട്സ് അപ്പിലും എല്ലാം ഏതു തന്നെ. മാത്രമല്ല ആ കുട്ടിക്ക് സഹായവുമായി പല പ്രമുഖരും വരുന്നതും കണ്ടു. എന്നാല്‍ നേരം ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും കാര്യങ്ങള്‍ നേരെ തിരിച്ചായി. അതുവരെ പാടി പുകഴ്ത്തിയവര്‍ എല്ലാം അവള്‍ക്കെതിരായി. ഇതിനു കാരണവും ഈ സോഷ്യല്‍ മീഡിയ തന്നെ. ഒരുത്തന്‍ ഫേസ്ബുക്ക്‌ ലൈവ് വഴി , ഇതു വറും നാടകമാണെന്നും ഈ മീന്‍ വില്പനയും ജീവിത കഥ യും എല്ലാം ഒരു സിനിമ പ്രൊമോഷന്‍ ആണെന്നും പറഞ്ഞു. പിന്നെ കഴിഞ്ഞില്ലേ കഥ. കേട്ട പാതി കേള്‍ക്കാത്ത പാതി, ഒരുപണിയുമില്ലാതെ ഫസ്ബൂകില്‍ മാത്രം അഭിപ്രായം പറയുന്നവര്‍ അത് ഏറ്റടുത്തു. പിന്നെ വിമര്‍ശനവും ട്രോള്ളും കുത്തുവാക്കും നിറഞ്ഞു. നമ്മള്‍ മലയാളികള്‍ ഈ കാര്യത്തില്‍ ബഹു മിടുക്കന്‍മാര്‍ ആണല്ലോ. അത് നമ്മള്‍ പണ്ടും തെളിയിച്ചതാനും. പല മഹാന്മാരും നമ്മുടെ തെറിയഭിശേകം കാരണം ഫസിബൂക് അക്കൗണ്ട്‌ തന്നെ ക്ലോസ് ചെയ്തിട്ടുണ്ട്.

 ജോലിയും കൂലിയും ഇല്ലാതെ വെറുതെ ഇരുന്നു ലൈകും കമന്റും ഇട്ടു ജീവിക്കുന്ന വകകള്‍ക്കു ഹനാനെ വിമര്‍ശിക്കാന്‍ എന്ത് അധികാരം. ആരെങ്കിലും കഷ്ടപ്പെട്ട് ജീവിക്കുന്നതു കാണുമ്പോള്‍ അതില്‍ തെറ്റ് കണ്ടെത്താനും മതം നോക്കാനും ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്.


ഹനാന.... പഠനം മുന്നോട്ടു കൊണ്ടുപോകാനും കുടുംബം പുലര്‍ത്താനുമായി പഠനത്തോടൊപ്പം മീന്‍ വില്‍പ്പന വരെ നടത്തുന്ന ഒരു പത്തൊന്‍പതുകാരി. ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിനി. മണ്‍മറഞ്ഞ വീരനായകരുടെ ചരിത്ര കഥകളെക്കാള്‍ വരും തലമുറയ്ക്ക് എളുപ്പം മനസ്സിലാകുന്ന പെണ്‍ജീവിതം. ഏറെ ബഹുമാനത്തോടെ കാണേണ്ട ജീവിക്കുന്ന കഥാപാത്രം. ആദ്യഘട്ടത്തില്‍ അത് അങ്ങനെ തന്നെ ആയിരുന്നു. ലൈക്കുകളുടെയും പുകഴ്ത്തല്‍ കമന്റുകളുടെയും പ്രവാഹമായിരുന്നു. എന്നാല്‍, സമയം മുന്നോട്ടു പോയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അതാണ്‌ സോഷ്യല്‍ മീഡിയയുടെ കഴിവ്.
ആളുകള്‍ അവളുടെ ഫേസ്ബുക്ക്‌ പേജില്‍ പരതാന്‍ തുടങ്ങി. അവിടെ അവരെ വരവേറ്റത് കീറിയ ഉടുപ്പിട്ട് അലസയായി കണ്ണീരൊലിപ്പിച്ചുള്ള ഹനാന ആയിരുന്നില്ല. മറിച്ച്, ജീന്‍സും ടോപ്പുമിട്ട്, കൂളിങ് ഗ്ലാസും വെച്ച് സ്മാര്‍ട്ടായ ഹനാന ആയിരുന്നു. സിനിമ താരങ്ങളോടൊപ്പം ഫോട്ടോ. പിന്നെ അവളുടെ സംസാരം, വളരെ സ്മാര്‍ട്ടായി സംസാരിക്കുന്നു. വിരലില്‍ മോതിരം. ഇതൊക്കെ പോരെ നമുക്ക്. ഇതോടെ മലയാളി തനി സ്വഭാവം പുറത്തെടുത്തു. പബ്ലിസിറ്റിക്കു വേണ്ടി ആ പെണ്‍കുട്ടി കാട്ടിക്കൂട്ടിയ കോപ്രായങ്ങളായി അവളുടെ മീന്‍ വില്‍പ്പനയെ വ്യാഖ്യാനിച്ചു. പിന്നീടങ്ങോട്ട് അവളുടെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞത് അശ്ലീലവും അസഭ്യവും നിറഞ്ഞ കമന്റുകളായിരുന്നു. അവളെ മോശക്കാരിയാക്കി ചിരിപ്പിച്ച ട്രോളന്മാരും കുറവല്ല.
യാഥാത്ഥ്യം അറിയും മുന്‍പേ കയറെടുക്കുന്ന മലയാളി ഒരു പത്തൊന്‍പതുകാരി പെണ്‍കുട്ടി എന്ന പരിഗണന പോലും നല്‍കാതെ അവളെ തട്ടിപ്പുകാരിയാക്കി... മോശക്കാരിയാക്കി. അവളെ തഴുകാനും തല്ലാനും അവര്‍ തെരഞ്ഞെടുത്തത് കാലഘട്ടത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ സോഷ്യല്‍ മീഡിയയെ തന്നെ.

സോഷ്യല്‍ മീഡിയുടെ അതിപ്രസരത്തിലൂടെ നെല്ലും പതിരും തിരിച്ചറിയാനുള്ള മലയാളിയുടെ ശേഷി അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന് ചിന്തിച്ചുപോകുന്നു. അല്ലങ്കില്‍ മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കാതെ അത് തന്നെ ശരി എന്ന രീതിയില്‍ അത് ഷയര്‍ ചെയ്യുന്നു. എത്ര വേകതയിലാണ് ലോകം മുഴുവന്‍ പരക്കുന്നത്. സത്യം മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ല ആര്‍ക്കും അതിനു സമയവുമില്ല. ഇവിടെ സ്വന്തം അഭിപ്രായം അല്ല പ്രകടിപ്പിക്കുന്നത്. മറ്റുള്ളവന്‍ എന്ത് പറഞ്ഞോ അത് തന്നെയാണ് എന്റെയും അഭിപ്രായം എന്ന രീതിയില്‍ പ്രജരിപ്പിക്കുന്നു. പുറമേ നിന്നു മാത്രം നോക്കി കുറ്റം പറയുന്നതിന് പകരം ആഴത്തില്‍ ഇറങ്ങിച്ചെന്ന് സ്വയം ഒന്നിരുത്തി ചിന്തിക്കാനോ നിജസ്ഥിതി അന്വേഷിക്കാനോ തിരക്കിന്റെ ഈ ലോകത്ത് ആരും മെനക്കെടുന്നില്ല. മറിച്ച്, എന്താണ് കാര്യമെന്നു പോലും അറിയില്ലെങ്കിലും പല പോസ്റ്റുകളും ഷെയര്‍ ചെയ്ത് പോകുകയാണ് ചെയ്യുന്നത്. 

സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താല്‍ നടത്തിയ നാടാണ് ഈ കേരളം. എത്രയോ ജീവിച്ചിരിക്കുന്നവര്‍ക്ക് നമ്മള്‍ ആധാരന്ജലി അര്‍പിച്ചു. വിദ്യാസമ്പന്നരെന്ന് സ്വയം പുകഴ്ത്തുന്ന നമ്മള്‍ ഇനി എന്ന് ശരിയാകും... ആര് ശരിയാക്കും...? ഇങ്ങനെ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നു ശ്രദ്ധിക്കക, ഇത് നമുക്കോ നമുക്ക് വേണ്ടപ്പെട്ടവര്‍ക്കോ ആയിന്നെങ്കിലെന്ന്. ഞാന്‍ അടക്കമുള്ളവരുടെ കാര്യമാണ് ഇത്.

ഹനാന്‍ വിഷയത്തില്‍ തെറ്റായ വാര്‍ത്ത‍ ആദ്യം പ്രജരിപ്പിച്ച ആളെ പോലീസ് അരസ്റ്റ് ചെയ്തു കഴിഞ്ഞു. വളരെ നല്ല കാര്യം. സൈബര്‍ നിയമങ്ങള്‍ കുടുതല്‍ ശക്തമാക്കുന്നതോടെ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നതും കേട്ട പാതി കേള്‍ക്കാത്ത പാതി അത് ഷയര്‍ ചെയ്യതും കുറയും എന്ന് കരുതുന്നു.

അനുജത്തി ഹനാന്റെ ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുളും അതിനെ നേരിടുന്ന രീതിയും കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒരുപാട് ബഹുമാനം തോനുന്നു. ഡോക്ടര്‍ ആകണം എന്ന ആഗ്രഹം സഫലമാകട്ടെ ..
നിങ്ങള്‍ പ്രജോതനമാണ് എല്ലാവര്ക്കും...

  

No comments:

Post a Comment