പ്രവാസിയായിട്ടു പത്തു വര്‍ഷമായി.... എത്ര പെട്ടന്നാണ് കാലം കടന്നു പോയത്. 2008 ലെ ഒരു മെയ് മാസമാണ് ഞാന്‍ യു എ ഇ എന്ന ഈ രാജ്യത്തു കാലു കുത്തിയത്. ആദ്യമായി ഞാന്‍ രാജ്യത്തിന് പുറത്തേക്കു യാത്ര ചെയ്യുന്നതും അപ്പോഴാണ്. 2006 ല്‍ ബോംബയില്‍ പോയി ഒരു മാസം തികച്ചു നിന്നില്ല. അപ്പോഴേക്കും വീടിലേക്ക് തിരിച്ചു പോന്നു. കാരണം വീട് വിട്ടു നില്‍കാന്‍ ഇഷ്ടമില്ല. വീടുകരെ കാണാതെ നില്‍കുമ്പോള്‍ വല്ലാത്തൊരു വീര്പുമുട്ടല്‍. പക്ഷെ കൂടുതല്‍ കാലം വീട്ടില്‍ ഇനി നില്കാന്‍ പറ്റില്ല എന്ന തിരിച്ചറിവ്, നല്ലൊരു ജോലി കണ്ടത്തി കുടുംബം നോക്കണം എന്ന തിരിച്ചറിവ്, ഇത്രയും വേകം മുപതു വര്‍ഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന ഉപ്പാനെ നാട്ടില്‍ നില്‍കാന്‍ അവസരം ഉണ്ടാക്കണം എന്ന തിരിച്ചറിവ് എന്നെയും പ്രവാസിയാകാന്‍ കരണമാക്കി എന്ന് പറയാം. പത്തു വര്ഷം കൊണ്ട് കാര്യമായി സംഭാദ്യം ഒന്നുമില്ലന്കിലും. വീടുകര്‍ക്ക് വേണ്ടി എന്തെങ്കില്മൊക്കെ ചെയ്യാന്‍ കഴിഞ്ഞു എന്ന സന്തോഷം ഉണ്ട്. ഒരു എഴുപത്തഞ്ചു ശതമാനം പ്രസികളെയും പോലെ ഞാനും.
അല്ലങ്കിലും വീട്ടുകാരുടെ
സന്തോഷമാണല്ലോ നമ്മുടെ സന്തോഷം. എല്ലാവരും പറയുന്ന പോലെ പ്രവാസി ഒരു മെഴുകു തിരി
നാളം പോലെയാണ്. അത് ചുറ്റുമുള്ളവര്‍ക്ക് പ്രകാശം നല്‍കി സ്വയം ഉരുകി തീരുന്നു.
എന്നാലും അവന്‍ സന്തോഷവാനാണ്. ഓരോ മാസവും തനിക് കിട്ടുന്ന ശമ്പളം നാട്ടിലീക്
അയച്ചു, വീടിലെക് വിളിച്ചു പറയും, പയ്സ അയച്ചിട്ടുണ്ട്ട്ടാ...അത് പറയുമ്പോള്‍
മനസ്സിന് വലിയ സന്തോഷമാ.....
ശരിക്കും എന്ന് മുതലാകും
നമ്മള്‍ ഈ മലയാളികളുടെ പ്രവാസം അരംഭിചിട്ടുണ്ടാവുക. ലോകത്തിന്റെ പല കൊണിലേക്കും
നമ്മള്‍ മലയാളികള്‍ ചേക്കേറിയിരിക്കുന്നു. പ്രവാസം എന്നതിന് ഒരുപാട് അര്‍ത്ഥങ്ങളാണ്
ഉള്ളത്. നൊമ്പരങ്ങളും ഒറ്റപെടലുകളും അതിലുപരി എന്നെങ്കിലും സാക്ഷാല്‍കരിക്കപ്പെടും
എന്ന ചിന്തയില്‍ കുറെ സ്വപ്നങ്ങളുമായി അവന്‍ കഴിയുന്നു. തന്റെ വീട്ടുകാരുടെ സുഖത്തിനും
സന്തോഷതിനുമായി അവന്‍ ഇതല്ലാം ത്യകിച്ചു കഴിയുന്നു. ഓരോരുത്തരുടെയും തമാസ സ്ഥലങ്ങള്‍
അവരുടെ ഒരു കുഞ്ഞു ലോകമാണ്. അവിടെ ജാതിയോ മതമോ ഭാഷയോ വേഷമോ ദേശമോ മതിലുകള്‍
പണിയുന്നില്ല. ‘പ്രയാസം അനുഭവിക്കുനരരോ അവരാണ് പ്രവാസി’ എന്ന് പറയാറുണ്ട്.
ഇതല്ലാം എന്നെ പോലുള്ള സാധരനക്കാരായ പ്രവാസികളുടെ
കാര്യമാണ്. സുഗലോലുപതയില്‍ കഴിയുന്ന മറ്റൊരു കൂട്ടരും ഉണ്ട്.
പക്ഷെ ഇപ്പോള്‍ ഇങ്ങിനെ
ആണങ്കില്‍ എന്റെ ഉപ്പയെ പോലെ നാല്‍പതു വര്ഷം മുന്ബ് പ്രവാസി ആയവരുടെ അവസ്ഥ
എന്താകും. ഇന്നു നമുക്ക് വീടുകരില്‍ നിന്ന് അകലെ ആണെങ്കിലും അവരെ കണ്ടു കൊണ്ട്
സംസാരിക്കാന്‍ കഴിയുന്നു. പാസ്പോര്‍ട്ട് കൈവശം ഉണ്ടെങ്കില്‍ എപ്പോള്‍
വേണമെങ്കിലും നാട്ടിലേക് പോയി വരാന്‍ കഴിയുന്നു. പലരും രണ്ടു ദിവസത്തിനും മൂന്നു
ദിവസത്തിനും ഒക്കെ നാട്ടില്‍ പോയി വരുന്നു. പണ്ടാണെങ്കില്‍ ഒരു കത്ത് എഴുതി അതിനു
മറുപടി കിട്ടാന്‍ മാസങ്ങള്‍ വേണ്ടിയിര്‍ന്നു എന്ന് ഉപ്പ പറഞ്ഞു കേട്ടിടുന്ദ്.
അതൊരു കാലം. ആപ്പോ അവര്‍ പറയും അതാണ് മോനെ പ്രവാസം.
പക്ഷെ ഞങ്ങള്‍ പറയും ഇതും
പ്രവാസം തന്നെ...എന്തൊക്കെ പറഞ്ഞാലും...
No comments:
Post a Comment