Sunday, 2 September 2018

മഴക്കാലം - പ്രളയകാലം


മഴ ഒരുപാട് ഇഷ്ടമാണ്, മഴ വെറുതെ നോക്കിയിരിക്കാനും മഴയിലൂടെ വണ്ടി ഓടിക്കാനും, യാത്ര ചെയ്യാനും മുറ്റത് ഇറങ്ങി മഴ കൊള്ളാനും എല്ലാം വലിയ ഇഷ്ടമാണ്, അതുകൊണ്ട് തന്നെ ഞാന്‍ ഇക്കുറി മഴക്കാലത്ത് നാട്ടില്‍ എത്തിയത് വലിയ സന്തോഷത്തോടെയാണ്..നാട്ടിലെത്തി നല്ല കോരിചൊരിയുന്ന മഴ. നല്ല തണുപ്പും. വലിയ സന്തോഷമായി. രണ്ടു ദിവസം കഴിഞ്ഞു മഴ മാറുന്നില്ല , ഒരാഴ്ച കഴിഞ്ഞു മഴയ്ക്ക് ഒരു കുറവും ഇല്ല അത് നിറുത്താതെ പെയ്യുകയാണ്. രണ്ടു ആഴ്ച കഴിഞ്ഞിട്ടും മഴ ശക്തമാവുകയാണ്. അടുത്ത പ്രദേശങ്ങളില്‍ വെള്ളം കയറിയ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. മലപ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടല്‍ , പിന്നെ കേള്‍ക്കുന്നു ഇടുക്കി ഡാമിന്റെ സംഭരണം അതിന്റെ പരമവതിയില്‍ എത്തിയിരിക്കുന്നു. ഡാമുകള്‍ തുറക്കാന്‍ പോകുന്നു. ആളുകളോട് ചാക്രത പാലിക്കാന്‍ പറയുന്നു. പിന്നെ ഡാമിന്റെ ഓരോ ഷട്ടറുകള്‍ തുറന്നു. അങിനെ കേരളത്തിലെ മുപത്തി ഡാമുകള്‍ തുറന്നു. അങ്ങിനെ കേരള നാട് വലിയ പ്രളയത്തില്‍ അകപ്പെട്ടു. നാനൂറോളം ആളുകളും കണക്കിലതികം മറ്റു ജീവികളും  മരണപ്പെട്ടു. രണ്ടായിരതിലതികം കോടിയുടെ നാശ നഷ്ടം..
1924 നു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയം. ഭീകരമായ കാഴ്ചയാണ് കഴിഞ്ഞ ഓഗസ്റ്റ്‌ 13 നു ശേഷമുള്ള രണ്ടു ആഴ്ച കണ്ടത്. കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളെയും പ്രളയം ബാധിച്ചു.  മൂവായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകളാണ് പോന്ങ്ങി വന്നത്. പീച്ചി ഡാം തുറന്നതോടെയാണ് എന്റെ നാടിന്‍റെ പരിസരങ്ങളിലും വെള്ളം കയറിയത് . കുരവഞ്ചേരിയില്‍ ഉരുള്‍ പൊട്ടി പതിമൂന്നോളം ആളുകളാണ് മരണപ്പെട്ടത്.   ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ട് നിർമിച്ച വീടുകൾ പ്രളയത്തിൽ തകരുന്ന കണ്ണീർക്കാഴ്ചകളാണ്  കേരളം കണ്ടത്. കൊച്ചി എയര്‍പോര്‍ട്ടില്‍ വെള്ളം കയറി രണ്ടു ആഴ്ച അടച്ചിട്ടു . ജാതി മത കക്ഷി രാഷ്ട്രിയ ഭേതമില്ലാതെ എല്ലാവരും രക്ഷപ്രവര്തനതിനു ഇറങ്ങി നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് തെളിയിച്ചു. ലോകത്തിന്റെ നാനാ ബാകത്തുനിന്നും സഹായം പ്രവഹിച്ചു. നമ്മള്‍ ഒറ്റകെട്ടായി നേരിടും എന്ന മുദ്രാവാക്യത്തോടെ നമ്മള്‍ അതിജീവിച്ചു കൊണ്ടിരിക്കയാണ് . പെരുന്നാളും ഓണവും ഒരുമിച്ച്  വന്നിട്ടും എല്ലാവരും എല്ലാ ആഘോഷങ്ങളും ഒഴിവാക്കി.

പ്രളയകാലം ചിത്രങ്ങളിലൂടെ





























No comments:

Post a Comment