Monday, 20 August 2018

ബലി പെരുന്നാൾ

_അങ്ങേയറ്റം സമര്‍പ്പണത്തിന്‍റെ നിതാന്ത ദൃഷൃടാന്തങ്ങള്‍ ലോകത്തിന് പഠിപ്പിച്ച പ്രവാചകരും കുടുംബവും കനല്‍വീഥിയിലൂടെ കടന്നു പോയ ജീവിതയാത്രയുടെ തുടിക്കുന്ന ഓര്‍മ്മകള്‍,_

_അചഞ്ചലമായ വിശ്വാസത്തിന്‍റേയും സമാനതകളില്ലാത്ത ത്യാഗത്തിന്‍റേയും വിപ്ളവകരമായ സമര്‍പ്പണത്തിന്‍റേയും ചരിത്ര സത്യങ്ങളും,നാഥനില്‍ നിന്നും ലഭിക്കുന്ന സ്വീകാര്യതയുടെ മനോഹാരിതയും ബലിപ്പെരുന്നാളിന്‍റെ നേര്‍ക്കാഴ്ചകളാണ്.._

നമ്മൾ വലിയൊരു ദുരന്തത്തെ നേരിട്ട് കൊണ്ടിരിക്കുന്ന ഈ സമയത്ത് ആഘോഷങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി നേരിടാം നമുക്കീ ദുരന്തത്തെ...

_ബലിപ്പെരുന്നാളിന്‍റെ ഓളങ്ങള്‍ ഒഴുകി നീങ്ങുന്നത് ചരിത്രത്തിന്‍റെ വിപ്ലവ വീഥിയിലേക്കാണ്,_

_സഹനത്തിന്‍റേയും സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും ഐക്യത്തിന്‍റേയും സന്ദേശത്തോടൊപ്പം ദഅവത്തിന്‍റെ മാതൃകയായും ഈദുല്‍ അദ്ഹ ജ്വലിച്ചു നില്‍ക്കുന്നു._

_ഏവർക്കും എന്റെയും കുടുംബത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ

No comments:

Post a Comment