Tuesday, 18 September 2018

ബാല്യ കാലത്തില്‍ കൊതിപ്പിച്ച മിട്ടായികള്‍





മാനുക്കാടെ പെട്ടിക്കടയിലെ കുപ്പി ഭരണികളില്‍ നിറഞ്ഞിരിക്കുന്ന പാരീസ് മുട്ടായി പിന്നെ കോഫി ബയ്റ്റ്, ലക്ട്ടോകിംഗ്‌ തുടങ്ങിയവ ബാല്യകാലത്തെ ഒരുപാട് കൊതിപ്പിക്കുന്ന മിട്ടായികള്‍ ആയിരുന്നു. പുളിയചാറും, തേന്‍മിട്ടായിയും കാരക്ക മിട്ടായിയും ഒരുപാട് ഇഷ്ടമായിരുന്നു. ഇവയൊക്കെ ഇപ്പോഴും കടകളില്‍ ഉണ്ടെങ്കിലും ആദ്യം പറഞ്ഞവ ഇപ്പോള്‍ എങ്ങോട്ടോ പോയ്‌ മറഞ്ഞു.പിന്നെ കാരമില്ക് മിട്ടായി അതും പ്രിയപ്പെട്ടത് ആയിരുന്നു....

അന്നൊക്കെ മിട്ടായി കിട്ടുക എന്ന് പറഞ്ഞാല്‍ വല്ലപ്പോഴുമല്ലേ അതുകൊണ്ടാകും ചിലപ്പോ ഇതിനൊക്കെ ഇത്രയും രുജി തോന്നിയിട്ടുണ്ടാവുക... ഉമ്മാടെ കയ്യില്‍ നിന്ന് പൈസ കിട്ടാന്‍ വലിയ പാടായിരുന്നു. വട്ടംകുളത്ത് പോയി വന്നാലാണ് പൈസ ഉണ്ടാവുക. വല്ലിപ്പ (ഉമ്മാന്റെ ഉപ്പ ) തരുന്നതാണ്. അല്ലെങ്കി പിന്നെ വല്ലിപ്പ ഞങ്ങളെ കാണാന്‍ ഇങ്ങോട്ട് വരണം. മറ്റപ്പാടെ (ഉപ്പാന്റെ ഉപ്പ) അരയില്‍ കെട്ടുന്ന പേഴ്സില്‍ നിന്നും അടിച്ചു മാറ്റിയിട്ടും ഉണ്ട്. ആല്‍ത്തറ സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരു അമ്പതു പൈസ ഉണ്ടായിരുന്നെകില്‍ എന്ന് ചിന്തിച്ചു ഇന്റര്‍ വല്‍ സമയത്ത് സൈതലിക്കാടെ കടയിലേക്ക് നോക്കി നിന്ന എത്രയോ ദിവസങ്ങള്‍.....

6 comments:

  1. അടിപൊളി ചേട്ടാ പണ്ടത്തെ നാരങ്ങാമിഠായി എനിക്ക് എന്ത് ഇഷ്ടമായിരുന്നു.

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം, എന്റെയും പ്രിയപ്പെട്ട മിഠായി ആണിത്

      Delete
  2. ചേട്ടാ ഒരു കാര്യം കൂടി ചേട്ടന്റെ ബ്ലോഗ് കാണാൻ നല്ല രസം ഉണ്ട്.ഇതുപോലെ ബ്ലോഗ് templete നിർമിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തരാമോ.പ്ലീസ്

    ReplyDelete
  3. അഭിപ്രായം അറിയിച്ചതിന് ഒരു പാട് നന്ദി
    ബ്ലോഗ്ഗറിൽ തന്നെയുള്ള templete ആണ് ഇത്

    ReplyDelete
  4. എവിടെ കിട്ടും ഇപ്പോൾ bulk ayi

    ReplyDelete