Wednesday, 26 September 2018

ഒരിക്കല്‍ നിരത്തിലെ രാജാവും രാജകുമാരനും ആയിരുന്നു....


ഒരു കാലത്ത് നമ്മുടെ റോഡുകളില്‍ കണ്ടിരുന്ന പ്രധാനപ്പെട്ട  കാറുകളായിരുന്നു അംബാസിടര്‍ കാറും പത്മിനി കാറും. വളരെ അപൂര്‍വമായേ ഞങ്ങളുടെ വഴിലൂടെ വണ്ടികള്‍ കാണാരുള്ളു. കാറുകള്‍ വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്കല്ലാം വലിയ സന്തോഷമായിരുന്നു. ഇന്ന് ജപ്പാന്‍ കൊറിയ ജര്‍മന്‍ അമേരിക്കന്‍ ബ്രിട്ടീഷ്‌  ഇറ്റാലിയന്‍  തുടങ്ങി എല്ലാ കാറുകളും നമ്മുടെ നാട്ടിലൂടെ പായുന്നു. എവരല്ലം വന്നപ്പോ നമ്മുടെ പാവം അംബാസിടര്‍ കാറും പത്മിനി കാറും പിന്‍വലിഞ്ഞു. ഇപ്പോ അവന്മാരെ കാണാനേ ഇല്ല. എന്നാലും എവിടെയങ്കിലും കാണുമ്പോ വലിയൊരു സന്തോഷം. ഒരുകാലത്ത് ഒരുപാട് കൊതിയോടെ അതിലോന്നു കയറാന്‍ ആഗ്രഹിചിരുന്നതല്ലേ. ഒരു കല്യാണം ഉണ്ടാകുമ്പോള്‍ അവിടെ ആകെ കാണുന്നത് അംബാസിടര്‍ കാറുകളായിരുന്നു ഒരു കാലത്ത്. സൈതുക്കന്റെ കാറിലാണ് ഞങ്ങള്‍ സ്ഥിരം വിരുന്നു പോയിരന്നത്. അതൊരു മഞ്ഞയും കറുപ്പും നിറമുള്ള  അംബാസിടര്‍  കാര്‍ ആയിരുന്നു.

വലിയ കാര്‍ബോഡിന്റെ പെട്ടികല്‍ മുകളില്‍ വെച്ചും കൊണ്ട് ഗള്‍ഫുകാര്‍ ഉള്ള നാട്ടിന്‍ പുറങ്ങളില്‍ കുതിച്ചു വരുമായിരുന്ന അംബാസിടര്‍ കാറുകള്‍ പഴയ ഗള്‍ഫുകാരന്റെ ചിഹ്നമായിരുന്നു . ആ കാറിന്റെ പിറകെ ഓടുന്ന കുട്ടികള്‍... ,ഞാനും ഉപ്പനെയും കൊച്ചുപ്പനെയും ഒക്കെ എയര്‍പോര്‍ട്ടില്‍ നിന്ന് വിളിക്കാന്‍ അതുപോലെ കാറും കൊണ്ട് കുറെ പോയതാണ്...

മുടക്കുന്ന പണത്തിനൊത്ത മൂല്യം നൽകിയിരുന്ന അംബാസിഡര്‍ ടാക്‌സി ഡ്രൈവര്‍മാരുടെയും സാധാരണക്കാരുടെയും ഇഷ്ടവാഹനമായിരുന്നു..സാധാരണക്കാര്‍ മുതല്‍ രാഷ്ട്രപതി വരെ സഞ്ചച്ചിട്ടുള്ള ഒരേ ഒരു കാറുo അംബാസിഡര്‍ മാത്രമാണ്..

 ഇന്ത്യക്കാരുടെ അഭിമാനം ആയിരുന്ന അംബാസിടർ കാറിന്റെ നിർമാണം ഹിന്ദുസ്ഥാൻ മോട്ടോർസ് ആരംഭിച്ചത് 1958 ഇൽ ആണ്. 2014 ഇൽ കമ്പനി ഇതിന്റെ ഉത്പാദനം നിർത്തലാക്കി. 



പ്രീമിയര്‍ പദ്മിനി കാര്‍ അന്ന് പണക്കാരുടെ വീട്ടില്‍ കാണുന്ന കാറായിരുന്നു. അതൊരു ചെറിയ കാര്‍ ആയിരുന്നു. അതിലൊന്ന് യാത്ര ചെയ്യണമെന്നു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാധിചില്ല. കുട്ടികളുടെ ഡോക്ടര്‍ ആയ പോള്‍ ഡോക്ടറുടെ കയ്യില്‍ ആ കാര്‍ ആയിരുന്നു. ഡോക്ടര്‍ കാണാന്‍ പോയാല്‍ പുറത്തു കിടക്കുന്ന കാര്‍ അടിമുടി പരിശോതിക്കലും അതിന്റെ ഉള്ളിലേക്ക് വലിഞ്ഞു നോക്കലും ഒരു പതിവായിരുന്നു. ചെറുപ്പം മുതലേ കാറുകളോട് വലിയൊരു ഇഷ്ടമായിരുന്നു. 

ഇനി ഈ കാറുകളെ കുറിച്ച് പറയാം ....


നീണ്ട 56 വര്‍ഷമാണ് ഹിന്ദുസ്താന്‍ അംബാസഡര്‍ ഇന്ത്യയില്‍ ജീവിച്ചത്. സാധാരണക്കാരന്റെ മുതല്‍ പ്രധാനമന്ത്രിയുടെ വരെ പ്രിയ വാഹനമായിരുന്നു അംബാസഡര്‍ കാര്‍. 1958 ല്‍ മോറിസ് ഓക്‌സ്ഫഡ് കാറുകളെ അടിസ്ഥാനപ്പെടുത്തി ബിര്‍ല ഗ്രൂപ്പാണ് ഇന്ത്യയില്‍ അംബാസഡറുകളുടെ ഉത്പാദനം ആരംഭിച്ചത്.
1.5 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍, ഇസുസവില്‍ നിന്നുള്ള 1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളാണ് അംബാസഡറില്‍ ലഭ്യമായിരുന്നത്.

ഹിന്ദുസ്ഥാൻ പോർട്ടർ


ഹിന്ദുസ്ഥാൻ പോർട്ടർ എന്ന പേരിൽ വലിയ പാസ്സന്ജർ കാർ - പിക്ക് അപ്പ് ട്രക്ക് 1980 ൽ പുറത്തിറക്കി..പോർട്ടർ കാറിൽ 14 പേർക്ക് യാത്ര ചെയ്യാൻ പറ്റും..70000 രൂപയായിരുന്നു വണ്ടിയുടെ വില..പെട്രോൾ ഡീസൽ മോഡൽ ലഭ്യമായിരുന്നു..ടൊയോട്ട ഇന്നോവ മാതിരി ഒരു വലിയ കാറായിരുന്നു പോർട്ടർ..
















വീർ എന്ന പേരിൽ 2011 ൽ പിക്ക് അപ്പ് ട്രക്ക് പുറത്തിറക്കി..ഡീസൽ പെട്രോൾ എൽ.പി.ജി.മോഡൽ ലഭ്യമായിരുന്നു..പോർട്ടർ നിർമിച്ച പോലെ തന്നെ അംബാസിഡർ കാറിന്റെ ബോഡിയിൽ ചാസിസ് കയറ്റിയാണ് കൊമേർഷ്യൽ വണ്ടിയായ "വീർ" നിർമിച്ചത്,,മുൻ ഭാഗം കാറിന്റെ തന്നെ ആയിരുന്നു..ഫ്രണ്ട് ബെഞ്ച് സീറ്റ് ആണ്..ഡീസൽ,സി എൻ ജി,പെട്രോളിലും ഓടുന്ന വീർന്റെ ലോഡിങ് കപ്പാസിറ്റി 800 kg ആയിരുന്നു..മൈന്റിനൻസ് കോസ്‌റ് വളരെ കുറവായിരുന്നു..യഥേഷ്ടം ലഭിക്കുന്ന അംബാസിഡർ കാറിന്റെ പാർട്സ്കൾ പിക്ക് അപ്പ് ട്രെക്കിലും സ്യുട്ട്ആയിരുന്നു..പക്ഷെ സാങ്കേതിക മികവില്ലായിരുന്നു..പിക്ക് അപ്പ് ട്രക്ക് പരാജയമായിരുന്നു.














എണ്‍പതുകളില്‍ ചെറുപ്പത്തിന്റെ ആവേശമായിരുന്നു പ്രീമിയര്‍ പദ്മിനി. മാരുതിക്കും മുമ്പെ ഇന്ത്യയില്‍ എത്തിയ ചെറുകാര്‍. ഫിയറ്റ് 100D എന്ന ചെറുകാറാണ് പ്രീമിയര്‍ പദ്മിനിക്ക് ആധാരം.

ഇറ്റാലിയന്‍ പാരമ്പര്യമുള്ള (ഫിയറ്റ് ) പദ്മിനിയെ ഇരു കൈയ്യും നീട്ടിയാണ് ഇന്ത്യ ഏറ്റെടുത്തത്. ചിറ്റൂര്‍ രാജ്ഞിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഫിയറ്റ് പദ്മിനി പ്രീമിയര്‍ പദ്മിനിയായതും.
രാജ്യാന്തര കാര്‍ നിര്‍മ്മാതാക്കള്‍ ഒന്നടങ്കം ഇന്ത്യയിലേക്ക് ചേക്കേറിയത് പ്രീമിയര്‍ പദ്മിനിക്ക് തിരിച്ചടിയേകി. പ്രീമിയര്‍ പദ്മിനിയുടെ ഗിയര്‍ഷിഫ്റ്റിന്റെ സ്ഥാനം മാറ്റിയം, ബെഞ്ച് സീറ്റുകള്‍ക്ക് പകരം ബക്കറ്റ് സീറ്റുകള്‍ ഘടിപ്പിച്ചും, പുതിയ എഞ്ചിനുകള്‍ നല്‍കിയും മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും നടന്നില്ല.

മാരുതി 800 വരവോടെ വിപണിയില്‍ പിടിച്ചു നില്‍കാന്‍ പറ്റാതെയായി.
പിന്നാലെ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ദേവൂ, ഹോണ്ട, ഹ്യുണ്ടായി എന്നിവരുടെ വരവോടെ തകര്‍ച്ച പൂര്‍ണമായി.......

ഒരു കാലത്ത് നാസീര്‍ മമ്മൂട്ടി സിനിമകളില്‍ സ്ഥിരം കാഴ്ചയായിരുന്നു പത്മിനി കാറുകള്‍..

ഈപ്പോഴിതാ അമ്ബാസിടാര്‍ കാര്‍ തിരിച്ചു വരവിനു ഒരുങ്ങുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ഇടയായത്. പക്ഷെ അത് പഴയ കാര്‍ ആകില്ല. അംബാസഡര്‍ കാര്‍ നിര്‍മാതാക്കള്‍ ആയ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് പ്രശ്ത വാഹന നിര്‍മാതാക്കള്‍ ആയ പ്യുഷോ ഏറ്റടുത്തു കഴിഞ്ഞു. അവരുടെ ആദ്യ വാഹനം അടുത്ത് തന്നെ പുറത്തിറങ്ങും എന്നാണ് അറിയാന്‍ കഴിഞ്ഞത്...ഇന്ത്യയുടെ ജനകീയ കാര്‍ ബ്രാന്‍ഡായിരുന്ന അംബാസിഡര്‍ ഇനി ഈ ഫ്രഞ്ച് കമ്പനി പുറത്തിറക്കും..സി.കെ ബിര്‍ള ഗ്രൂപ്പ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസിഡര്‍ എന്ന ബ്രാന്‍ഡ് പ്യൂഷെയ്ക്ക് കൈമാറിയതെന്ന് 80 കോടി രൂപയ്ക്കാണ്..വാഹന നിര്‍മ്മാതാക്കളായ പ്യൂഷെ അംബാസിഡറിനെ വീണ്ടും ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമോ എന്നാണ്കാത്തിരിക്കേണ്ടത്..ഇന്ത്യയില്‍ ഇറക്കുന്ന കാറിന് അംബാസിഡര്‍ എന്ന പേര് ഉപയോഗിക്കുമോ എന്ന ഒരു കാര്യവും വ്യക്തമല്ല..എന്തായാലും പുതിയ ഗെറ്റ് അപ്പിൽ വരുന്ന അംബാസിഡറിനെയോ വേറൊരു ആധുനിക മോഡലോ കാത്തിരിക്കാം...


No comments:

Post a Comment