Monday 1 October 2018

വീണ്ടും സുനാമി






















വീണ്ടുമൊരു പ്രകൃതി ദുരന്തം കൂടി. ഇന്തോനേഷ്യയിലാണ് വീണ്ടും സുനാമി ഉണ്ടായിരിക്കുന്നത്. ഇതിനകം ആയിരത്തോളം ആളുകള്‍ മരണപ്പെട്ടു എന്നാണു അറിവ്.  ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് വെള്ളിയാഴ്ച അതിശക്തമായ ഭൂകമ്പവും ശേഷം സുനാമിയും ഉണ്ടായത്. 

2004 ലാണ് ഇതിനു മുന്ബ് സുനാമിയുണ്ടായത്. അന്നും ഇന്തോനേഷ്യ ആയിരുന്നു ബ്രഭവ കേന്ദ്രം. രക്ഷാപ്രവർത്തകർക്കു ദുരന്തബാധിത മേഖലയിലേക്ക് എത്തിച്ചേരാൻ സാധിക്കാത്തതാണ്‌ മരണ സംഖ്യ ഇനിയുമുയർന്നേക്കാമെന്ന ആശങ്കക്ക്‌ കാരണം. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. 








സുലാവേസിയിലെ പലുവിലും ഡങ്കല നഗരത്തിലും അഞ്ചടി ഉയരത്തിലാണ്  സുനാമി വീശിയടിച്ചത്. പ്രദേശവുമായുള്ള ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. അതോടോപ്പം റോഡുകളും തകര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഹെലികോപ്റ്റര്‍ മുഖാന്തരമുള്ള രക്ഷാ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മൃതതദേഹങ്ങള്‍ കുടുങ്ങികിടക്കുന്നുണ്ട് എന്നാണ് വാര്‍ത്ത‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 85 കിലോമീറ്റര്‍ പരിധിയില്‍ മൂന്നരലക്ഷം പേര്‍ താമസിക്കുന്നുണ്ട്. അതിനാല്‍, നാശനഷ്ടം വളരെ കൂടുതലായിരിക്കുമെന്നാണ് പ്രഥമ കണക്കുകൂട്ടല്‍. പലുവിൽ ബീച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടവരിലേറെയും.

വെള്ളിയാഴ്ച രാവിലെ റിക്ടര്‍സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുലാവേസിയില്‍ ആദ്യമുണ്ടായത്. പിന്നീടാണ് സുനാമി ആഞ്ഞടിച്ചത്.

എന്താണ് സുനാമി ?

കടലിലെയും മറ്റും ജലത്തിനു് വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണു് സുനാമി എന്നു വിളിയ്ക്കുന്നതു്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾഅഗ്നിപർവ്വതസ്ഫോടനംഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണു്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.
സുനാമി എന്ന വാക്കു്ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണു്. ജപ്പാൻ ഭാഷയിലെ "സു" എന്നും (തുറമുഖം) "നാമി" എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണു് സുനാമി. ഏകദേശം 195 ഓളം സുനാമികൾ ജപ്പാനിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete