Tuesday 18 December 2018

അബ്ദുല്‍ മജീദ്‌ പി എ യുടെ മിനി കഥകള്‍

പ്രിയ കൂട്ടുകാരെ,

കഥകള്‍ വായിക്കുക എന്നത് എനിക്കും നിങ്ങള്‍ക്കും ഒരുപാട് ഇഷ്ടമുള്ള കാര്യം തന്നെയല്ലേ? . എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചെറുപ്പം മുതലേ അങ്ങിനെയാണ്. പ്രതേകിച്ചു വീട്ടില്‍ ടി വി ഒന്നുമില്ലാത്ത എന്റെ കുട്ടിക്കാലം, കുട്ടിക്കാലം മാത്രമല്ല വെലുതായപ്പോഴും എന്റെ വീട്ടില്‍ ടി വി ഒന്നും ഉണ്ടായിരുന്നില്ല...
അപ്പൊ പിന്നെ കഥ വായന തന്നെ നേരം പോക്ക്. പക്ഷെ അങ്ങിനെ മാത്രമല്ലട്ടോ... കഥകളോടും നോവലുകളോടും മാത്രമല്ല, പൊതുവേ  പുസ്തകങ്ങള്‍ വായിക്കുക എന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമായിരുന്നു. അതിലുടെ ഒരുപാട് അറിവുകള്‍ നമുക്ക് നേടാന്‍ കഴിയും.

ഞാന്‍ പറഞ്ഞു വന്നത് പ്രവാസത്തിന്റെ ആദ്യ കാലത്ത് ഫേസ്ബൂക് ഉം വാട്സ- -അപും സ്മാര്‍ട്ട്‌ ഫോണും ഒന്നും ഇല്ലാത്ത കാലത്ത്. എന്റെ മെയിലില്‍ അബ്ദുല്‍ മജീദ്‌ പി എ എന്ന വെക്തിയുടെ മിനി കഥകള്‍ ആഴ്ചയില്‍ ഒരിക്കല്‍ വന്നിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആ കഥകള്‍. പ്രത്യേകിച്ചു ആദ്യമായി നാട് വിട്ടു നില്‍കുന്ന എനിക്ക് ഈ കഥകളുടെ  വായന ഒരു ആശ്വാസമായിരുന്നു. ഓരോ ആഴ്ചയും ആ കഥ വരുന്ന മയിലിനായി ഞാന്‍ കാത്തിരിക്കും. ആ കഥകള്‍ ഇപ്പോഴും എന്റെ മെയില്‍ ബോക്സില്‍ കിടക്കുന്നുണ്ട്. ഒരിക്കെ രണ്ടു മൂന്ന്‍ ആഴ്ചകള്‍ കഥകള്‍ കാണാതെ ആയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഡയറക്റ്റ് മെയില്‍ ചെയ്തു, എന്തെ കഥകള്‍ കാണുന്നില്ലല്ലോ എന്ന് പറഞ്ഞു. കാരണം എനിക്ക് കഥകള്‍ വന്നിരുന്നത് ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ നിന്നാണ്. പക്ഷേ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കഥകള്‍ തീരെ വരാതെയായി. അപ്പോഴേക്കും സോഷ്യല്‍ മീഡിയ കള്‍ വരുകയും പിന്നെ സ്മാര്‍ട്ട്‌ ഫോണും അങ്ങിനെ അതോക്കെയങ്ങു മറന്നു എന്ന് പറയാം. പക്ഷെ കഥ വായന പലരീതിയും നടക്കുന്നുണ്ട്. അത് ഓണ്‍ലൈന്‍ ആയും പുസ്തകം വാങ്ങിയും അങ്ങിനെ പോകുന്നു. ജോലി തിരക്ക് കൂടുമ്പോള്‍ പക്ഷെ അതിനു സാധിക്കാതെ വരുന്നു, ഇതൊന്നും വലിയ സംഭവമല്ല എന്ന് അറിയാം എന്നാലും എനിക്ക് ഇതൊക്കെ വലിയ കാര്യമല്ലേ... ഞാന്‍ ഒരു കാര്യം തിരുമാനിച്ചു ഞാന്‍ വായിച്ച എന്റെ മയില്‍ ബോക്സില്‍ ഉള്ള അദേഹത്തിനെ കഥകള്‍ ഒരു ലേബലില്‍ പോസ്റ്റ്‌ ചെയ്യാം എന്ന്. എല്ലാവര്ക്കും വായിക്കാലോ..അല്ലെ..

അദ്ധേഹത്തെ കൊണ്ടകറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല അതുകൊണ്ട് ചോദിക്കാന്‍ കഴിഞ്ഞില്ലാട്ടോ ..അപ്പൊ കഥകള്‍ ഇനി ഈ ലാബലില്‍ പോസ്റ്റാം 'അബ്ദുല്‍ മജീദ്‌ പി എ യുടെ മിനി കഥകള്‍ '


No comments:

Post a Comment