വീണ്ടുമൊരു തിരഞ്ഞടുപ്പ് കാലം. ഇലക്ഷന്‍ ബൂത്തിലേക്ക് നടക്കാനും ക്യു നില്കാനും നമുക്കിനി അതികം ദിവസങ്ങളില്ല. ഒന്നാം ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞു. രണ്ടാം ഘട്ടം നാളെയാണ്. വരുന്ന 23 നാണ് നമ്മുടെ കേരളത്തില്‍ വോട്ടടുപ്പ് നടക്കുന്നത്.ഓരോരുത്തരുടെയും വോട്ടവകാശം വിലപ്പെട്ടതാണ് എന്ന് ഓര്ക്കുക... ഓരോരുത്തരുടെയും വിലപ്പെട്ട വോട്ടുകൾ നാടിന്ടെ നന്മക്ക് വേണ്ടി ഉപയോകിക്കുക. നാടിന്ടെ വികസനത്തിനും സമുദായ സൌഹാര്ധതിനും വേണ്ടി നിങ്ങളുടെ വോട്ടുകൾ വിവേകത്തോടെ വിനിയോകിക്കുക. ചിലപ്പോള്‍ നമുക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയോടോ പ്രത്യായ ശാസ്ട്രതോടോ അഭിമുക്യമുണ്ടാകാം. എന്നാല്‍ അതിനുമപ്പുറം ആ രാഷ്ട്രീയ പാര്‍ടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്‍റെ ഭാവി എന്തായിരിക്കും, ജനങ്ങളുടെ നന്മ എന്തായിരിക്കും തുടങ്ങിയ കാര്യങ്ങളെകുറിച്ച് കൂടി വീണ്ടു വിജാരം ഉണ്ടാകുന്നത് നല്ലതായിരിക്കും.
വെറുപ്പിന്റെയും ഭയപ്പെടുതലിന്റെയും വര്‍ഗീയതയുടെയും
രാഷ്ട്രീയം ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നു.
വെറുപ്പിന്റെ
രാഷ്ട്രീയത്തെ പിഴുതെറിയാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നാണ് രാജ്യനിവാസികളോടായി
ഇരുന്നൂറോളം എഴുത്തുകാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത് നാം കണ്ടു. ഇന്ത്യന്‍ ഭരണഘടന,
എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശം, ഭക്ഷണസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ടെങ്കിലും,
ജാതിയുടെയും സമുദായത്തിന്റെയും
പ്രദേശികതയുടേയും ലിംഗത്തിന്റെയുമെല്ലാം പേരില്‍ പൗരന്‍മാര്‍ കൊലചെയ്യപ്പെടുന്നതിന് ഏതാനും വര്‍ഷങ്ങളായി രാജ്യം
സാക്ഷ്യം വഹിക്കുന്നു. ഇതിനു മാറ്റമുണ്ടാകണം എന്നും അവര്‍ പറയുന്നു.. ശരിയാണ്
നമ്മുടെ രാജ്യം മതത്തിന്റെ പേരില്‍ വികടിക്കാന്‍ അനുവതിച്ചു കൂടാ. നമ്മുടെ കേരള
നാട് മത സൗഹര്ദത്തിനു പേരുകേട്ടതാന് എന്നാല്‍ നമ്മുടെ നാടും മാറുകയാണ്. സോഷ്യല്‍ മീഡിയകളില്‍
വര്കീയത നിറഞ്ഞ പോസ്റ്റുകള്‍ കാണുമ്പോള്‍ വളരെ വിഷമം തോനുന്നു. നമ്മള്‍ എത്രയോ
സ്നേഹത്തോടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനി എന്നോ നോക്കാതെ എല്ലാവരും
സഹോതരന്മാര്‍ ആയി കഴിഞ്ഞിരുന്ന നാട് എങ്ങിനെ ഇങ്ങിനെ മാറി പ്പോയി. രാഷ്ട്രിയക്കാര്‍
അവരുടെ നിലനില്പിന് വേണ്ടി ജനങ്ങളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തി നിറയ്ക്കുകയാണ്..പ്രളയം
വന്നപ്പോള്‍ നമ്മള്‍ ഒരുമിച്ചു അതിനെ നേരിട്ടത് ഇത്ര വേഗം ആളുകള്‍ മറന്നു പോയോ..
നമുക്ക് മതം നോക്കാതെ
ഒരുമിച്ചു നില്‍ക്കാം... പരസ്പരം സ്നേഹിക്കാം...
ഒരു ജനാതിപത്യ രാജ്യം പൌരന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും പ്രഥാനപ്പെട്ട
അവകാശമാണ് വോട്ടവകാശം. ആ അവകാശം നിഷേധിക്കുകയോ ധുരുപയോകം നടത്തുകയോ ചെയ്യരുത്. വരും തലമുറയുടെ ഭാവി കൂടി സുരക്ഷിതമാക്കാനുള്ള മാര്‍ഗം കൂടിയാണ് വിവേകത്തോടെ ചെയ്യുന്ന വോട്ട്...
ഒരു ജനാതിപത്യ രാജ്യം പൌരന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും പ്രഥാനപ്പെട്ട
അവകാശമാണ് വോട്ടവകാശം. ആ അവകാശം നിഷേധിക്കുകയോ ധുരുപയോകം നടത്തുകയോ ചെയ്യരുത്. വരും തലമുറയുടെ ഭാവി കൂടി സുരക്ഷിതമാക്കാനുള്ള മാര്‍ഗം കൂടിയാണ് വിവേകത്തോടെ ചെയ്യുന്ന വോട്ട്...
നമ്മുടെ ഓരോ വോട്ടും
നാടിന്‍റെ പുരോകതിക്കും സമുദായ സൌഹാര്ധതിനും ജന നന്മക്കും വേണ്ടി യാകട്ടെ.... ജയ് ഹിന്ദ്
No comments:
Post a Comment