Sunday, 21 April 2019

ഏപ്രില്‍ 22 ഇന്ന് ലോക ഭൌമ ദിനം





കൊടുംചൂടില്‍ ലോകം വെന്തുരുകുമ്പോള്‍ ഏപ്രില്‍ 22 ന് വീണ്ടുമൊരു ഭൗമദിനം കൂടി എത്തുന്നു. വരള്‍ച്ചയിലും ജലക്ഷാമത്തിലും ജീവജാലങ്ങള്‍ വെന്തമരുമ്പോള്‍ ഭൂമിക്കായി കുടപിടിക്കാന്‍ നമുക്കൊന്നിക്കാം. പ്രകൃതിയെ കൊന്നുള്ള വികസനമോ സമ്പത്തോ വേണ്ടെന്ന് നമുക്കൊന്നിച്ച് പറയാം.
പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് കാലം തെറ്റിയ കാലാവസ്ഥയില്‍ നിന്നും രക്ഷനേടാനുള്ള ഏകമാര്‍ഗം. ഇതിനായുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കുക എന്ന സന്ദേശത്തോടെയാകട്ടെ ഈ ഭൗമദിനം ആചരിക്കുന്നത്.
വികസനത്തിന്റെയും സ്വാര്‍ത്ഥ താത്പര്യങ്ങളുടേയും പേരില്‍ പ്രകൃതിയെ വെട്ടിക്കീറുമ്പോള്‍ ഓര്‍ക്കുക ഈ ഭൂമിക്കൊപ്പം ഇല്ലാതാകുന്നത് നാം മനുഷ്യര്‍ കൂടിയാണ്.


മാറിവരുന്ന ഓരോ വർഷങ്ങളിലും ഭൌമ ദിനവും പരിസ്ഥിതി ദിനവും വിപുലമായി കൊണ്ടാടുമ്പോഴും വസിക്കുന്ന ഭൂമിക്കു വേണ്ടിയോ വളർന്നു വരുന്ന തലമുറക്ക്‌ വേണ്ടിയോ ഒന്നും കാത്തു വെക്കുന്നില്ല…….. മൺസൂൺ കാലങ്ങളിൽ നിറഞ്ഞൊഴുകി കടലിലെത്തുന്ന ജീവജലം ഇത്തിരിയെങ്കിലും കാത്തു വെച്ചിരുന്നെങ്കിൽ ……….ഒരു മരതൈ എങ്കിലും ഈ മണ്ണിൽ നട്ടു പിടിപിച്ചിരുന്നുവെങ്കിൽ വാക്കുകളിൽ മാത്രം കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്ന്യങ്ങളെ ഈ നാട്ടിൽ നിന്നും പടിയിറക്കി വിട്ടിരുന്നുവെങ്കിൽ …..ഈ ചൂടുകാലം ഇത്ര കഠിനമാകില്ലായിരുന്നു എന്ന് ഈ ദിനം നമ്മെ ഓര്‍മ്മപെടുത്തുന്നു.കൊടും ചൂടില്‍ മഞ്ഞുരുകി ഭൂമി മുങ്ങാന്‍ ഇനി എത്ര കാലം കൂടിയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഭൌമ ദിനവും.




No comments:

Post a Comment