Monday, 22 April 2019

വോട്ടവകാശം വിനിയോകിക്കുക വിവേകത്തോടെ


വോട്ടവകാശം വിനിയോകിക്കുക വിവേകത്തോടെ......

പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധി നിർണ്ണയിക്കാനായി കേരളത്തിലെ വോട്ടർമാർ ബൂത്തിലെത്തുകയാണല്ലൊ. ഓരോരുത്തരുടെയും വോട്ടവകാശം വിലപ്പെട്ടതാണ്‌ എന്ന് ഓര്ക്കുക... ഓരോരുത്തരുടെയും വിലപ്പെട്ട വോട്ടുകൾ നാടിന്ടെ നന്മക്ക് വേണ്ടി ഉപയോകിക്കുക. നാടിന്ടെ വികസനത്തിനും സമുദായ സൌഹാര്ധതിനും വേണ്ടി നിങ്ങളുടെ വോട്ടുകൾ വിവേകത്തോടെ വിനിയോകിക്കുക
തെരഞ്ഞെടുപ്പുകൾ പലതും കഴിഞ്ഞ് പോയിട്ടുണ്ടങ്കിലും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിന് സവിശേഷതകളേറെയാണ്.
ഇന്ത്യ എല്ലാവരുടേതുമായി നില നിൽക്കണോ?അതല്ല;ഏകാധിപത്യത്തിന് വിട്ടുകൊടുക്കണോ?
ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും തുടരേണ്ടതുണ്ടോ?
ഇന്ത്യയുടെ ഭരണഘടന മാറ്റിയെഴുതണോ..?
തുടങ്ങിയ പൊള്ളുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട തെരഞ്ഞെടുപ്പാണിത്.
ഇന്ത്യയിൽ ഇപ്പോൾ തെളിഞ്ഞ് കത്തുന്നത് വികാസത്തിലേക്ക് വെളിച്ചം ചൊരിയുന്ന വിളക്കല്ല;അന്യ സമുദായത്തിന് നേരെയുള്ള പകയുടെയും വിദ്വേഷത്തിന്റെയും തീപ്പന്തമാണ്. അതിനെ ഊതിക്കെടുത്താനുള്ള ഉശിരാണ് പോളിംഗ് ബൂത്തിലേക്ക് നമ്മെ ചലിപ്പിക്കേണ്ടത്. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രകാശഗോപുരം രാജ്യത്തിന് മുകളിൽ തെളിഞ്ഞ് കത്തുന്ന ഒരു പുതിയ പ്രഭാതമാണ് നാം കാത്തിരിക്കുന്നത്.പുതിയ പ്രഭാതത്തിന് വേണ്ടി പുതിയ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റാൻ നാം തയ്യാറാകണം.
ഓരോ പൗരന്മാരും രാജ്യത്തോടുള്ള ബാധ്യത നിർവ്വഹിക്കണം.
ഓരോ പൗരനും വിശ്രമമില്ലാത്ത മണിക്കൂറുകളാണ് ഇനിയുള്ളത്.ഇന്ത്യയുടെ നെഞ്ചിൽ തുടിച്ചു കൊണ്ടിരിക്കുന്നത് സമാധാനത്തിന്റെ ഹൃദയമാണ്. മഹാഭൂരിപക്ഷവും സമാധാനം കൊതിക്കുന്നവരാണ്. അവരെ എല്ലാവരെയും ബൂത്തിലെത്തിക്കുകയെന്നത് രാഷ്ട്രീയ പാർട്ടിക്കാരുടെ മാത്രം ബാധ്യതയല്ല. ആ ബാധ്യത ഓരോ കുടുംബനാഥനും ഏറ്റെടുക്കണം.തന്റെ കുടുംബത്തിൽ വോട്ടവകാശം ഉള്ളവരെല്ലാം വോട്ട് ചെയ്തുവെന്ന് ഉറപ്പ് വരുത്തണം. അതിന് സാധിക്കാത്തവരെ അയൽവാസികൾ സഹായിക്കണം. നിസ്സാര കാരണത്തിന്റെ പേരിൽ വോട്ടവകാശം വിനിയോഗിക്കാതിരിക്കരുത്. ഹോസ്റ്റലിൽ പഠിക്കുന്നവർ എത്ര ദൂരെയാണങ്കിലും ബൂത്തിലെത്തണം. മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ ഉടനെ തിരിച്ചെത്തണം. രോഗികൾ ഡോക്ടർമാരോട് അനുവാദം ചോദിക്കണം. വോട്ടിംഗ് ശതമാനം വർദ്ധിച്ചാൽ വർഗീയതക്കെതിരെയുള്ള ഈ മഹായുദ്ധം വിജയിച്ചുവെന്ന് നമുക്ക് ഉറപ്പിക്കാം. യാതൊരു പ്രയാസങ്ങളുമില്ലാതെ സമാധാനപരമായി വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കട്ടെ.
വെറുപ്പിന്റെ രാഷ്ട്രീയത്തെ പിഴുതെറിയാന് വോട്ടവകാശം വിനിയോഗിക്കണമെന്നാണ് രാജ്യനിവാസികളോടായി ഇരുന്നൂറോളം എഴുത്തുകാര് ആഹ്വാനം ചെയ്തിരിക്കുന്നത്‌ നാം കണ്ടു. ഇന്ത്യന് ഭരണഘടന, എല്ലാ പൗരന്മാര്ക്കും തുല്യാവകാശം, ഭക്ഷണസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നീ മൗലീകാവകാശങ്ങള് ഉറപ്പുനല്കുന്നുണ്ടെങ്കിലും, ജാതിയുടെയും സമുദായത്തിന്റെയും പ്രദേശികതയുടേയും ലിംഗത്തിന്റെയുമെല്ലാം പേരില് പൗരന്മാര്കൊലചെയ്യപ്പെടുന്നതിന് ഏതാനും വര്ഷങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നു. ഇതിനു മാറ്റമുണ്ടാകണം എന്നും അവര്പറയുന്നു.. ശരിയാണ് നമ്മുടെ രാജ്യം മതത്തിന്റെ പേരില്വികടിക്കാന് അനുവതിച്ചു കൂടാ. നമ്മുടെ കേരള നാട് മത സൗഹര്ദത്തിനു പേരുകേട്ടതാന് എന്നാല് നമ്മുടെ നാടും മാറുകയാണ്. സോഷ്യല് മീഡിയകളില് വര്കീയത നിറഞ്ഞ പോസ്റ്റുകള് കാണുമ്പോള് വളരെ വിഷമം തോനുന്നു. നമ്മള്എത്രയോ സ്നേഹത്തോടെ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനി എന്നോ നോക്കാതെ എല്ലാവരും സഹോതരന്മാര്ആയി കഴിഞ്ഞിരുന്ന നാട് എങ്ങിനെ ഇങ്ങിനെ മാറി പ്പോയി. രാഷ്ട്രിയക്കാര് അവരുടെ നിലനില്പിന് വേണ്ടി ജനങ്ങളുടെ മനസ്സില് വര്ഗീയ വിഷം കുത്തി നിറയ്ക്കുകയാണ്..പ്രളയം വന്നപ്പോള് നമ്മള് ഒരുമിച്ചു അതിനെ നേരിട്ടത് ഇത്ര വേഗം ആളുകള് മറന്നു പോയോ..
നമുക്ക് മതം നോക്കാതെ ഒരുമിച്ചു നില്ക്കാം... പരസ്പരം സ്നേഹിക്കാം...
ഒരു ജനാതിപത്യ രാജ്യം പൌരന്മാര്ക്ക് നല്കുന്ന ഏറ്റവും പ്രഥാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ആ അവകാശം നിഷേധിക്കുകയോ ധുരുപയോകം നടത്തുകയോ ചെയ്യരുത്. വരും തലമുറയുടെ ഭാവി കൂടി സുരക്ഷിതമാക്കാനുള്ള മാര്ഗം കൂടിയാണ് വിവേകത്തോടെ ചെയ്യുന്ന വോട്ട്...
നമ്മുടെ ഓരോ വോട്ടും നാടിന്റെ പുരോകതിക്കും സമുദായ സൌഹാര്ധതിനും ജന നന്മക്കും വേണ്ടി യാകട്ടെ.... ജയ് ഹിന്ദ്‌

No comments:

Post a Comment