Monday 17 June 2019

ഫലാഫിലും പിന്നെ ഗൂഗിളും




ഈ ഗൂഗിളിന്റെ ഒരു കാര്യം!
ഇന്ന് ഗൂഗിള്‍ തുറന്നപ്പോള്‍ ഗൂഗിള്‍ doodles എന്താണെന് അറിയാനുള്ള ആകാംഷയില്‍ ക്ലിക്ക് ചെയ്തപ്പോള്‍ കണ്ടത് നമ്മുടെ ‘ഫലാഫില്‍’ പിന്നെ ഗൂഗിള്‍ പറയുന്നത് ഇതാണ് ‘Google Doodle celebrates the falafel, finally: it truly is one of the world's most glorious foods

പ്രവാസം തുടങ്ങിയപ്പോള്‍ ഒപ്പം കുടിയ പ്രിയ ഫുഡ്‌ ആണ് ഫലാഫില്‍ സാന്ഡ് വിച്. ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ്. റസല്‍ ഖൈമയില്‍ ആകുമ്പോള്‍ സ്ഥിരം വയ്കുന്നെരങ്ങളില്‍ കഴിക്കുന്ന ഒന്നായിരുന്ന ഫലഫില്‍. സാന്‍ഡ വിചിന്റെ കൂടെ ഫ്രീ ആയി ഒരു ഫലഫില്‍ ഉണ്ടയും കിട്ടുമായിരുന്നു അവിടെന്. വിശപ് പെട്ടന്ന് മാറി കിട്ടും. കണ്ടാല്‍ നമ്മുടെ പരിപ്പ് വടപോലെ തോന്നും. പക്ഷെ ടേസ്റ്റ് മറ്റൊന്നാണ്. ദുബായ് യില്‍ വന്ന പിന്നെ വളരെ അപൂര്‍വമാണ് കഴിച്ചിട്ടുള്ളത്.. ഗൂഗിള്‍ ഇത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
ഫലഫില്‍ ഉണ്ടാക്കുന്നത്‌ എങ്ങിനെ എന്ന് നോക്കാം...നമുക്ക് ഉണ്ടാക്കി നോക്കാം..
വെള്ള കടല വെള്ളത്തിൽ കുതിർത്ത് വെക്കുക. സവാള, മല്ലിയില, മൈദ, ജീരകം, മല്ലിപൊടി, കുരുമുളക് പൊടി, മുളക് പൊടി, ഏലക്ക പാകത്തിന് ഉപ്പ് എന്നിവ എല്ലാം മിക്സിയിൽ ചെറുതായി അരച്ച് എടുക്കുക..അതികം ആരയരുത്. (കടലയുടെ അളവ് അനുസരിച്ചു മസാല പൊടികൾ ആവശ്യത്തിന് ചേർത്താൽ മതി) ഈ കൂട്ട് ഫ്രിഡ്ജിൽ വെച്ച് ഒന്ന് തണുപ്പിക്കുക. ശേഷം ചെറിയ ഉരുള എടുത്ത് ഷേപ്പ് ആക്കി എണ്ണയിൽ വറുത്തു കോരുക.

 പിന്നീട് ഇത് സാൻഡ് വിച്ച് ആക്കി കഴിക്കാം..




No comments:

Post a Comment