Tuesday 18 June 2019

മുർസി വിട വാങ്ങി, തോൽക്കാതെ



ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞു വീണു മരിച്ചു...ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭരണാധികാരിയാണ് മുഹമ്മദ്‌ മുര്‍സി.
ജയിലും മരണവും നിരന്തരം വന്നുവിളിച്ചിട്ടും തെല്ലും കൂസാതെ രാജ്യനന്മക്കായി നിലയുറപ്പിച്ച നല്ല ഈജിപ്തുകാരൻ ഒടുവിൽ രക്തസാക്ഷിയായി ചരിത്രത്തിൽ അമരത്വം  നേടുകയാണ്​​. നീണ്ട പതിറ്റാണ്ടുകൾ ഏകാധിപത്യവും അടിയന്തരാവസ്ഥയും പിടിമുറുക്കിയ ഈജിപ്തിന് ജനാധിപത്യത്തി​​​െൻറ ശുദ്ധവായു തിരികെ നൽകിയ മുഹമ്മദ് മുർസിക്ക് രാജ്യം തിരിച്ചുെകാടുത്ത ശിക്ഷ അദ്ദേഹം വീരചരമമായി പുൽകി. ... 

ജനാധിപത്യഭരണത്തിൽ ​​​​െൻറ വിശ്വസ്തനായിരുന്ന അബ്ദുൽ ഫത്താഹ് അൽസീസിയുടെ പട്ടാള ഭരണം ചുമത്തിയ എണ്ണമറ്റ കേസുകളിൽ ജയിലിലടയ്ക്കപ്പെടുകയും നിരന്തര വിചാരണയെന്ന പീഡനത്തിന് ഇരയാവുകയും ചെയ്തിട്ടും മുർസി ഒട്ടും പതറിയിരുന്നില്ല. കോടതി മുറികൾ സീസിയുടെ തീട്ടൂരങ്ങൾ മാത്രം വായിച്ചുകേൾപ്പിച്ചപ്പോഴെല്ലാം അദ്ദേഹം ധീരമായി നിലയുറപ്പിച്ചു. മരണംവരെ നിലപാടിൽ മാറ്റമില്ലെന്നറിയിച്ചു . വിചാരണ പ​ൂർണമായി രഹസ്യമായതോടെ വിധികൾ മാത്രം സർക്കാർ മാധ്യമങ്ങളിൽ വരു​േമ്പാഴായിരുന്നു അകത്തെ വിവരങ്ങൾപോലും ലോകമറിഞ്ഞത്​. ... 

ഏകാന്ത തടവിൽ അതികഠിന പീഡനങ്ങളേറ്റുവാങ്ങിയ മുർസിയുടെ ആരോഗ്യനില അപകടകരമാംവിധം മോശമായതായി ഒരു വർഷംമുന്ബ് റിപ്പോര്‍ടുകള്‍ ഉണ്ടായിരുന്നു. കുടുംബത്തെ കാണാന്‍ അദ്ധേഹത്തെ അനുവതിചിരുന്നില്ല. വലിയൊരു വിപ്ലവത്തിലൂടെ (മുല്ലപ്പൂ) ഏകാതിപതി യായ ഹോസ്നി മുബരക്കിനെ ജനങ്ങള്‍ പുറത്താക്കി, ശേഷം നടന്ന ജനാതിപത്യ തിരഞ്ഞടുപിലുടെയാണ് അദ്ധേഹത്തെ ജനങ്ങള്‍ തിരഞ്ഞടുത്തത്.



തോറ ജയിലിൽ അദ്ദേഹത്തിന്​ ഒരുക്കിയ ഇടം ഇനി ജീവനോടെ പുറത്തുവരാൻ കഴിയാത്ത വിധം ഭീകരമായിട്ടായിരുന്നുവെവെന്ന്​ ബ്രിട്ടീഷ്​ പാർലമ​​​െൻറംഗം ക്രിസ്​പിൻ ബ്ലണ്ട്​ നയിച്ച വസ്​തുതാന്വേഷണ സമിതി ഒരു വർഷം മു​േമ്പ റിപ്പോര്ട് ചെയ്തിരുന്നു.

അദ്ദേഹമാണ് ശരിയെന്നു ഒരിക്കല്‍ അവിടെത്തെ ജനത മനസ്സിലാകുമായിരുക്കും...

ആദരാഞ്ജലികള്‍ 

No comments:

Post a Comment