Wednesday 19 June 2019

ഓരോ ഫയലും ഓരോ ജീവിതമാണ് !!



15 കോടി ചിലവിൽ കൺവെന്‍ഷൻ സെന്റർ നിര്‍മിച്ചു. നഗരസഭ അനുമതി നല്‍കിയില്ല; മനംനൊന്ത് പ്രവാസി ആത്മഹത്യചെയ്തു.(വാര്‍ത്ത)
 
 കണ്ണൂര്‍ ജില്ലയിലെ ആന്തൂർ നഗരസഭയാണ് പ്രവര്‍ത്തനനുമതി നല്‍കാതിരുന്നത്. നൈജീരിയയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊറ്റാളി സ്വദേശി സാജൻ പാറയിലാണ് മരിച്ചത്.
പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ചാണ് തളിപ്പറമ്പ് ബക്കളത്ത് പ്രവാസി വ്യവസായി സാജൻ പാറയിൽ വില്ലകളും കണ്‍വെന്ഷന്‍ സെന്ട്രരും നിര്‍മ്മിച്ചത്‌. ഒരുപാട് തവണ പ്രവര്‍ത്തനാനുമാതിക്ക് വേണ്ടി
നഗരസഭ കയറി ഇറങ്ങിയെങ്കിലും ഓരോരോ കാരണം പറഞ്ഞു അനുമതി നല്‍കിയില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മിഥുനം എന്ന മലയാളം സിനിമയാണ് എനിക്ക് ഓര്മ വരുന്നത്. അതിലെ നായകന്‍ മോഹന്‍ലാല്‍ ഒരു ബിസ്കറ്റ് കമ്പനി തുടങ്ങാന്‍ കഷ്ടപെടുന്നതും അവസാനം കുത്തുപാള എടുത്ത് ശ്രമം ഉപേക്ഷിക്കുന്നതും നാം കണ്ടു. അന്ന് സിനിമ കണ്ട് ഒരുപാടു ചിരിച്ചു, പക്ഷെ നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരുന്ന വലിയൊരു സത്യമാണ് അതിലൂടെ പറഞ്ഞു തന്നത്. സിനിമ ഇറങ്ങി  കാലം എത്രയോ കഴിഞ്ഞിട്ടും നമ്മുടെ നാടിന്‍റെ അവസ്ഥക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നല്ലേ ഈ പ്രവാസിക്കുണ്ടായ അവസ്ഥ നമുക്ക് മനസ്സിലാക്കി തരുന്നത്.
മോഹന്‍ലാലിന്റെ തന്നെ വരവേല്പ് എന്ന സിനിമയും പ്രവാസം മതിയാകി നാട്ടില്‍ വന്നു ബിസിനസ്‌ തുടങ്ങി കഷ്ടപെടുന്ന കഥ തന്നെയാണ് നമുക്ക് പറഞ്ഞു തന്നത്. 

നമ്മുടെ നാട്ടില്‍ കയ്കൂലി എന്ന് പറയുന്നത് കൊടുക്കാതെ ഒന്നും നടക്കില്ല എന്ന് പറഞ്ഞു കേള്‍ക്കുന്നത് കുറെയൊക്കെ ശരിയാണ്. എല്ലാ ഉധ്യോകസ്ഥരും രാഷ്ട്രീയക്കാരും അങ്ങിനെയല്ല. എന്നാലും ഇപ്പോഴും ഉണ്ട് പല കാരണങ്ങളും പറഞ്ഞു മുടക്കുന്നവര്‍. സത്യസന്തമായി എന്തെങ്കിലും ചെയ്യാന്‍ പുറപ്പട്ടാല്‍ നൂറു ന്യായങ്ങള്‍ പറഞ്ഞു അത് മുടക്കുന്നവര്‍.


എത്രയോ നാളത്തെ കഷ്ടപ്പാട് കൊണ്ടായിരുക്കും ആ വ്യെക്തി അങ്ങിനെ ഒരു സ്ഥാപനം ഉണ്ടാകിയെടുതിട്ടുണ്ടാവുക. ഒരു ഒപ്പിന്റെ ആവശ്യമേ അദ്ദേഹത്തിന് ചിപ്പോള്‍ അതൊന്നു തുടങ്ങി കിട്ടാന്‍ ഉണ്ടാവുക... അതിനു അദ്ധേഹത്തിന്റെ ജീവന്‍ തന്നെ നല്‍കേണ്ടി വന്നു. ഒരു വര്ഷം മുമ്പാണ് ഒരു വര്ക്ക് ഷാപ്പ് തുടങ്ങാൻ ശ്രമിച്ചു രാഷ്ട്രീയ പാർട്ടികളുടെ ബലിയാടായി മാറിയ പുനലൂരിലെ സുഗതൻ എന്നയാളുടെ കഥ നമ്മൾ വായിച്ചു തീർത്തത്. അയാൾ ബലിയാടായതോടെ വര്ക്ക് ഷാപ്പിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇതും ഇനി അങ്ങിനെ തന്നെയാകും. 

നമ്മുടെ നാട്ടിലെ ഓരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നീങ്ങാതെ കിടക്കുന്ന ഓരോ ഫയലുകള്‍ക്കും ഇങ്ങിനെ എത്രയോ പേരുടെ ജീവന്റെ വിലയുണ്ടാകും...    

No comments:

Post a Comment