Tuesday 18 June 2019

ജൂണ്‍ 19 വായനാദിനം



വായിക്കുക അറിവ് നേടുക!!

വായനയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ച പി. എൻ പണിക്കർഎന്ന വ്യക്തിയോടുള്ള സ്മരണയ്ക്കായിട്ടാണ് കേരള സർക്കാർ അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂൺ 19 വായനാദിനം ആയി പ്രഖ്യാപിച്ചത്.
സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓര്‍മയില്‍ 
വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മള്‍ വായനവാരം ആചരിക്കുന്നു. അന്ധവിശ്വാസം, അനാചാരം, അക്രമം, മദ്യപാനം, പുകവലി, സ്ത്രീപീഡനം, പക എന്നിവയില്ലാത്ത ഗ്രാമങ്ങളുണ്ടാകണമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ആര്‍ഭാടവും ധൂര്‍ത്തും ആഭരണഭ്രമവും ഉപേക്ഷിക്കണം. കുടുംബവായന എന്ന ആശയത്തിന്റെ വക്താവും അദ്ദേഹംതന്നെ. കുടുംബത്തിലുള്ളവര്‍ ഒന്നിച്ചിരുന്ന് ഏതെങ്കിലും കഥയോ കവിതയോ പുസ്തകഭാഗമോ വായിക്കണം. അദ്ദേഹത്തിന്റെ ആദര്‍ശജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാര്‍ദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിര്‍ത്തണമെന്നാണ് പി.എന്‍. പണിക്കരുടെ ജീവിതസന്ദേശം...

No comments:

Post a Comment