സ്കൂൾ വിട്ട് വരുമ്പോ തെക്കേ മുറ്റത്ത് ചാണകം മെഴുകിയത് കണ്ടാൽ മനസ്സിലാകും കൊയ്ത് തുടങ്ങാറായിന്ന്. അതു കാണുമ്പോ മനസിന് സന്തോഷം ആണ്. പിന്നെ ഒരാഴ്ച ക്കാലം ഒരു ബഹളം ആണ്. വീടിന്റെ മുറ്റതൊക്ക ബൾബ് ഇടും. കൊയ്ത്തും മേതിക്കലും നെല്ല് അളക്കലുമൊക്കെ യായി നേരം പുലരുവോളം ഒരു ബഹളമാണ്. എല്ലാ ദിവസവും കൊള്ളിപ്പേരി തിന്നാന്നുള്ള സന്തോഷം വേറെ. പണിക്കാർക്കുള്ള ചായയും കൊണ്ട് പാടത്തേക്ക് പോകാം എല്ലാം കൊണ്ടും സന്തോഷം ഉള്ള ദിവസങ്ങൾ ആകും. ചാണകം മെഴുകിയ മുറ്റതാണ് കറ്റ കൊണ്ടിടുന്നതും മെതിക്കുന്നതും നെല്ല് കൊണ്ടിടുന്നതും എല്ലാം. ഞാൻ പറഞ്ഞു വന്നത് ചാണകത്തെ ഇപ്പോ എല്ലാവരും തള്ളിപറയുന്നുണ്ടങ്കിലും പണ്ട് അങ്ങിനെ ഒക്കെ യായാരുന്നു..😊
ഇനി കുറച്ച് ശാസ്ത്രം പറയാം..
ധാരാളം ധാതുക്കൾ (nitrogen, phosphorus, potassium, magnesium) ഉള്ള ചാണകം നല്ല ഒരു ജൈവ വളം ആണ്. കൂടാതെ ഉണങ്ങിയ ചാണകം ഇന്ധനമായും ഉപയോഗിക്കാറുണ്ട്. ചാണകം മീഥേൻ കൊണ്ട് സമൃദ്ധമായതിനാൽ ബയോ ഗ്യാസ് ആയും വ്യാപകമായി ഉപയോഗിക്കാറുണ്ട് പക്ഷെ എന്തൊക്കെ പറഞ്ഞാലും ചാണകം ഒരു വിസർജ്യ വസ്തുവാണ്. ശാസ്ത്രീയമായി യാതൊരു വിശുദ്ധിയും ചാണകത്തിനില്ല.
No comments:
Post a Comment