വെള്ളയും നീലയും നിറമുള്ള റെയ് നോൽഡ്സ് പേന കൊണ്ട് എഴുതാൻ ആഗ്രഹിച്ചിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത് 😊എന്നും രണ്ട് രൂപയുടെ സ്റ്റിക്ക് പെന്നായിരുന്നു എനിക്ക്😔
ലതേച്ചി ടെ ട്യൂഷൻ ക്ലാസ്സിലെ പരീക്ഷയിൽ ഫസ്റ്റ് കിട്ടിയപ്പോ ചേച്ചി കറുപ്പ് റൊട്ടോമാക് പേന സമ്മാനമായി തന്നപ്പോഴുണ്ടായ സന്തോഷം..😊
ഒരിക്കെ മറ്റമ്മാടെ (ഉപ്പാന്റെ ഉമ്മ )കയ്യിൽ ഒരു പേന കണ്ടു തിരിച്ചാൽ നിബ് പുറത്തുവരുന്ന ബഹ്‌റൈൻറെ കൊടിയുള്ള പേന. കൊച്ചുപ്പ ഗൾഫിന്ന് വന്നപ്പോ മറ്റമ്മാക് കൊടുത്തതാത്രെ. അത് കൊണ്ട് എഴുതണന്ന് വലിയ ആഗ്രഹമായിരുന്നു, ഒരു നല്ല മഴയുള്ള ദിവസം ട്യൂഷന് പോകുമ്പോ മറ്റമ്മാട് ചോദിച്ചു പേനയില്ല ഇങ്ങടെ കയ്യിലുള്ള പേന തരുമോന്ന്. മനസ്സില്ലാ മനസ്സോടെ മറ്റമ്മ പേന തന്നു, വന്നാ തിരിച്ചു തരണമെന്നും പറഞ്ഞു. വലിയ സന്തോഷത്തോടെ ബുക്കും പേനയും കവറിലിട്ടു ലതേച്ചീടെ വീട്ടിലേക് ട്യൂഷന് പോയി. എല്ലാവരുടെയും മുന്നിൽ വലിയ ആളാവന്നു വിചാരിച്ചു കവർ തുറന്നു പേന എടുക്കാൻ. എത്ര തപ്പിയിട്ടും പേന കാണുന്നില്ല. പടച്ചോനെ ഇതെവിടെപ്പോയി എന്ന ആതിയിൽ ബുക്ക് മുഴുവൻ പുറത്തെടുത്തു കവർ കുടഞ്ഞു നോക്കി, ഇല്ല പേനയില്ല കവർ ശരിക്കും നോക്കിയപ്പോ കവറിന്റെ മൂലക്കെ ഒരോട്ട 😔 പോയി പേന പോയി, കനത്ത മഴയിലും ചേച്ചിയോട് പറഞ്ഞ് വന്ന വഴി മൊത്തം തപ്പി, പാമ്പു കാവിന്റ അവിടെ കുത്തി ഒലിച്ചു വരുന്ന വെള്ളത്തിൽ എല്ലാം കയ്യിട്ട് ഇളക്കി നോക്കി, പേന കിട്ടിയില്ല 😔 മറ്റമ്മാട് ഇനി ഞാൻ എന്ത് പറയും പടച്ചോനെ എന്ന ആതിയിലാണ് അന്ന് വീട്ടിപോയത്. ..പിന്നെ എന്തൊക്കെയാവോ നടന്നത്....
നിറമുള്ള ഓർമ്മകൾ 😊
🥲
ReplyDelete