കുട്ടിക്കാലത്ത് സ്കൂൾ അവധി വരുമ്പോ ഉമ്മാന്റെ വീട്ടിലേക്കു വിരുന്ന് പോകുക എന്നുവച്ചാൽ പെരുന്നാൾ വന്ന പോലെയായിരുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. ഉമ്മയും അനിയന്മാരും പോകുമ്പോ എന്നെ കൊണ്ടുപോകില്ല മദ്രസ ഉള്ളതോണ്ട്😔. പിന്നെ വ്യാഴാഴ്ച ഉച്ചരിയണവരെ കാത്തിരിപ്പാണ്. ഹസ്സമായോ സകീർ മാമയോ വിളിക്കാൻ വരുന്നതും കാത്തു ഞാൻ റോഡിലേക്ക് നോക്കിയിരിക്കും. ഹസമാമ വരുമ്പോ പോപിൻസ് മുട്ടായികൊണ്ടുവരും പിന്നെ അവരോടൊപ്പം വട്ടകുളത്തേക്ക് ഉമ്മാന്റെ വീട്ടിലേക്കു. അവിടെ എത്തിയാ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷമാണ്..😊
രാത്രി എല്ലാരും കൂടി നടോകത്താണ് കിടന്ന് ഉറങ്ങണത്. നേരം വെളുക്കുമ്പോൾ മെല്ലെ കണ്ണ് തുറന്ന് നോക്കും അപ്പൊ ഒരു കുഞ്ഞു വെളിച്ചം കാണാം അത് ചുമരിലെ മക്ക മദീന ഫോട്ടോ ൻറെ അടുത്തുള്ള ഒരു കുഞ്ഞു ബൽബിന്റെ വെളിച്ചമാണ്. അതു കാണുമ്പോതന്നെ സന്തോഷമാണ് കാരണം ഞാനിപ്പോ വട്ടംകുളത്താണ് എന്നുള്ള സന്തോഷം. എന്നും ഉണരുമ്പോ ഈ വെളിച്ചം കണ്ടെങ്കി എന്നാഗ്രഹിക്കും. കോലായിലെ നീളം തിണ്ടിമ്മേ ഇരുന്നോണ്ടുള്ള ചായകുടി മറ്റമ്മടെ ദോശയും മുളകിട്ട മീൻകറിയും മറ്റമ്മ ഇണ്ടാക്കുന്ന ഈന്തും പിടിയും കൈ പത്തിരിയും ഇറച്ചി കറിയും 😋 എത്ര രസമായിരുന്നു. എല്ലാവരും കൂടി കുന്നത് പോയി ചങ്കുരുനി പഴം പറിക്കാൻ പോകും, യന്തക്കചാർ കിട്ടുന്ന കടയും കുന്നതാണ്. അതെന്താ ചാകുരുനി പഴവും ഈന്ത മരവും നമ്മടെ അവിടെ ഇല്ലാത്തത് 🤔 ഞാൻ ചിന്തിക്കും എന്നാലും ഇവരെന്താ പുളിയച്ചാറിനെ യെന്തക്കചാർ എന്ന് പറയുന്നത്....
വലിയ വിഷമത്തോടെയാണ് പിന്നെ അവിടുന്ന് വീട്ടിലേക് പോരുന്നത്. പോരുമ്പോ മറ്റമ്മയും വല്ലിപ്പയും കീശയിൽ പൈസ വെച്ചു തരും.. വീട്ടിലെത്തിയാ കുറച്ചു ദിവസം വല്ലാത്തൊരു സങ്കടം ആണ്😔
കുറച്ചൂസം. പിന്നെ എൻറെ സംസാരം ഒക്കെ മാറിണ്ടാവും ഓന് ഓള് മടാള് എടായി തുടങ്ങിയ വാക്കുകളൊക്ക പറയാൻ തുടങ്ങും 😁
നിറമുള്ള ഓർമ്മകൾ 😊
No comments:
Post a Comment