പ്രിയ സുഹ്ര്തുക്കളെ...
ഓരോ മനുഷ്യനും ഏതു സമയത്തും ആഗ്രഹിക്കുന്നത് സ്വസ്ഥതയും സന്തോഷവും ആണ്.അത് സാധ്യമാക്കാനാണ് അവന്റെ ഓരോ പ്രവര്‍ത്തിയും അധ്വാനവും. എന്നാല്‍ എല്ലാ എപ്പോഴും ആര്കെങ്കിലും സന്തോഷം ലഭിക്കാറുണ്ടോ...?. ഇല്ല, ഒരിക...്കലുമില്ല. എന്നല്ല, അവന്റെ ജീവിതത്തില്‍ അധിക സമയവും അസ്വസ്തതയുടെയും അസമാധാനതിന്റെതുമായിരിക്കും. പ്രത്യക്ഷത്തില്‍ കാരണം കാണാന്‍ കഴിയാത്തതായിരിക്കും ഇതില്‍ പലതും. തന്റെ വിഷമതിന്റെയും ദുഃഖ ത്തിന്റെയും കാരണം തനിക്കു തന്നെ അറിയില്ല. പലപ്പോഴും ഒറ്റക്കിരുന്നു നാം അകാരണമായി അസ്വസ്ഥ പ്പെടാറില്ലേ..?.

പരിശുദ്ധ ഖുര്‍ആനില്‍ അള്ളാഹു പറയുന്നു : " നിങ്ങളെ ബാധിക്കുന്ന എന്തെല്ലാം വിപത്തുകള്‍ ഉണ്ടോ അതെല്ലാം നിങ്ങള്‍ തന്നെ മുന്‍പ് ചെയ്തതിന്റെ ഫലമയുണ്ടാകുന്നതാണ്. പലതും അവന്‍ മാപ് ചെയ്യുന്നു". (ശൂറ:30 )
നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന മൊത്തം പ്രയാസങ്ങള്‍ക്ക് കാരണമാണ് അള്ളാഹു ഇവിടെ ബോധ്യപ്പെടുത്തിയത്. ഈ ആയതിന്റെ വിശദീകരണം മഹാനായ അലി (റ) വിനു നബി (സ) തങ്ങള്‍ തന്നെ വിശദീകരിച്ചു കൊടുക്കുന്നു: ദുനിയാവില്‍ വെച്ച് നിങ്ങളെ പിടികൂടുന്ന രോഗം,വിപത്ത്,ശിക്ഷ എന്നിവയെല്ലാം തന്നെ നിങ്ങളുടെ കരങ്ങള്‍ ചെയ്തതിന്റെ ഫലമയുണ്ടാകുന്നതാണ്. അവകളുടെ ആഖിരത്തില്‍ വെച്ച് ഇനിയും അള്ളാഹു ശിക്ഷിക്കില്ല. പലതും അവന്‍ ഒഴിവാക്കി മാപ്പ് ചെയ്യുന്നു. മാപ്പ് ചെയ്തു ഒഴിവാക്കിയതിന്റെ പേരില്‍ മാന്യന്മാര്‍ പിന്നീടു ശിക്ഷിക്കുകയില്ല. അല്ലാഹുവാണെങ്കില്‍ ഏറ്റവും വലിയ മാന്യനും.
ഇനി അള്ളാഹു തന്നെ പറയുന്നത് നോക്കൂ..." ജനങ്ങള്‍ ചെയ്തു കൂട്ടിയതിനെല്ലാം അള്ളാഹു ശിക്ഷിക്കുകയായിരുന്നു എങ്കില്‍ ഈ ഭൂമുഖത്ത് ഒരു ജീവിയും അവന്‍ ബാക്കി വെക്കുമായിരുന്നില്ല." (ഫതിര്‍:45 ) മറിച്ച് ഭൂരിഭാഗവും അവന്‍ പൊറുത്തു തരികയും ചിലത് ആഖിരത്തിലേക്ക് വെക്കുകയുമാണ് ചെയ്യുന്നത്.
" ആരെങ്കിലും വല്ല നന്മയും ചെയ്താല്‍ അവനതു കാണും. ആരെങ്കിലും വല്ല തിന്മയും ചെയ്താല്‍ അവനതു കാണും." എന്നാ സൂറത്ത്സ്സല്സലയിലെ ആയതു അവതരിക്കുന്ന സമയത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന സ്വിദ്ധീഖ് (റ) ഭക്ഷണം നിര്‍ത്തിയിട്ടു തിരുമേനി (സ) യോട് ചോദിച്ചു: അപ്പോള്‍ നന്മയും തിന്മയുമായി ഇവിടെ ചെയ്തു വെച്ചതെല്ലാം നാളെ പരലോകത്ത് ഞാന്‍ കാണേണ്ടി വരുമോ..? അവിടുന്ന് മറുപടി പറഞ്ഞു : ഇവിടെ വെച്ച് നിങ്ങള്‍ വെറുപ്പുള്ള എന്തെല്ലാമുണ്ടോ അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ വന്ന അരുതായ്മകളുടെ ഫലമാണ്. നിങ്ങള്‍ ചെയ്ത നന്മകളെ അള്ളാഹു പരലോകത്തേക്കു നീട്ടി വെക്കുകയും ചെയ്യും. ( ഇബ്നു കസീര്‍)
" മരക്കൊള്ളി തട്ടി ശരീരത്തില്‍ ഏറ്റ ചെറിയ പോറല്‍, ഞരമ്പ് വലിവ്, കല്ല് തട്ടിയുണ്ടാകുന്ന മുറിവ്, കാല്‍ തെന്നല്‍ എന്നിവയെല്ലാം ഉണ്ടാകുന്നത് മുന്‍പ് ചെയ്ത ദോഷങ്ങള്‍ ഫലമായാണ്. അധികവും അള്ളാഹു പൊറുക്കുന്നു."
ചില സമയങ്ങളില്‍ നമുക്ക് അകാരണമായി വ്യസനം തോന്നാം. കാരണമെന്തെന്നു ഒരിക്കലും പിടികിട്ടാത്ത വിഷമം. ഏതോ ചിന്ത തന്നെ അലട്ടുന്നു...ഇങ്ങിനെ നമുക്ക് അനുഭവപ്പെടാറില്ലേ...? എന്നാല്‍ അതിനും കാരണമായി നബി (സ) തങ്ങള്‍ പറയുന്നത് കാണുക. " അടിമയുടെ ദോഷങ്ങള്‍ വര്‍ദ്ധിക്കുകയും അത് മായ്ച്ചുകളയാന്‍ നന്മ അവനില്ലതിരിക്കുകയും ചെയ്താല്‍ അവ പൊറുക്കാന്‍ വേണ്ടി അള്ളാഹു അവനെ ദുഃഖം കൊണ്ട് പരീക്ഷിക്കും.

ഇവിടെ വളരെ പ്രസക്തമായൊരു ചോദ്യമുണ്ട്. ഒരു ദോഷവും ചെയ്യാത്ത അമ്ബിയാ മുര്സലുകള്‍ ധാരാളം വേദനകളും ദുരിതങ്ങളും അനുഭവിച്ചവരാനല്ലോ. എന്നത് എന്നാല്‍ അള്ളാഹു സൃഷ്ടികളുടെ ആത്മീയോന്നതിക്ക് വേണ്ടി പരീക്ഷണാര്‍ത്ഥം നല്‍കുന്നതാണ് അവ. ഓരോ വിഷമങ്ങള്‍ക്കും വേദനകള്‍ക്കും പ്രയാസങ്ങള്‍ക്കും പകരം അവരുടെ സ്ഥാനങ്ങള്‍ വര്‍ധിപ്പിക്കുകയാണ് അള്ളാഹു ചെയ്യുന്നത്. ഹദീസുകളില്‍ കാണാം " ഏറ്റവും കൂടുതല്‍ പ്രയാസം അമ്പിയാ മൂര്‍സലുകള്‍ക്കും പിന്നീട ഔലിയാക്കള്‍ക്കും പിന്നീട അവരോടു അടുത്തവര്‍ക്കുമാണ്."
" മുഅമിനായ ഒരു മനുഷ്യന് ദാരിദ്ര്യം, രോഗം, നിന്ദ്യത എന്നിവയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയുകയില്ല."
മഹാനായ ജുനൈദുല്‍ ബഗ്ദാദി (റ) പറയുന്നു: " ആപത്തു എത്തുകയും അതില്‍ ത്രിപ്തിയടയുകയും ക്ഷമിക്കുകയും ചെയ്യാതെ ഒരാള്‍ക്കും ഈമാനിന്റെ മാധുര്യം ലഭിക്കുകയില്ല."
പല പുതിയ പനിയടക്കം പല പരീക്ഷണങ്ങള്‍ക്കും കാരണം വ്യപിചാരങ്ങളുടെയും, സ്വര്‍ഗ്ഗ രതികളുടെയും, പലിശ, കോഴ, അടക്കമുള്ള ചൂഷണങ്ങളുടെയും വര്ധനവനെന്നു നമുക്ക് സുതരാം വ്യക്തമാവും വിധം നബി (സ) തങ്ങള്‍ വ്യക്തമാക്കി തരുന്നത് നോക്കൂ..
"നിശ്ചയം മനുഷ്യന് അവന്റെ ദോഷം കാരണമായി ആവശ്യ സാധനങ്ങള്‍ തടയപ്പെടുന്നു."
" നിങ്ങള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കാതെ ഭക്ഷണം പൂഴ്ത്തി വെപ്പ് നടത്തിയാല്‍ കഷ്ടം കൊണ്ടോ ദാരിദ്ര്യം കൊണ്ടോ പരീക്ഷിക്കപ്പെടും."
" അടിമ പ്രവര്തനങ്ങാളില്‍ വീഴ്ച വരുത്തിയാല്‍ അവനെ അള്ളാഹു മനോ വിഷമങ്ങള്‍ കൊണ്ട് പരീക്ഷിക്കും."

" വ്യപിചാരം ദാരിദ്ര്യമുണ്ടാക്കും."
" ജനങ്ങള്‍ കരാര്‍ ലങ്ങണം നടത്തിയാല്‍ അള്ളാഹു അവരുടെ ശത്രുവിന് അധികാരം നല്‍കും. ശരീഅതിനു വിരുദ്ധമായി വിധി നടപ്പാക്കിയാല്‍ അവരില്‍ ദാരിദ്ര്യം വ്യാപിക്കും. വ്യപിചാരം വര്‍ദ്ധിച്ചാല്‍ അവര്‍ക്കിടയില്‍ മരണങ്ങള്‍ വര്‍ദ്ധിക്കും. അളവിലും തൂക്കത്തിലും വ്യത്യാസം കാണിച്ചാല്‍ കൃഷിയിലെ ബര്കത്തുകള്‍ തടയപ്പെടുകയും അവര്‍ക്ക് ക്ഷാമം നേരിടുകയും ചെയ്യും. മാത്രമല്ല സക്കാത്ത് കൊടുക്കാതിരുന്നാല്‍ അള്ളാഹു മഴ പിടിച്ചുവെക്കും."
ഐഷര്യ പൂര്‍ണമായ ഒരു ജീവിതമാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. വിശുദ്ധ ഖുറാന്‍ അതിനുള്ള വതയനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു....." നിശ്ചയം അവര്‍ വിശ്വസിക്കുകയും തഖുവ ചെയ്തു ജീവിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആകാശ ഭൂമികളില്‍ നിന്ന് പല അനുഗ്രഹങ്ങളും അവര്‍ക്ക് തുറന്നു കൊടുക്കുമായിരുന്നു." നാമിന്നു അനുഭവിച്ചു കൊണ്ടിരിക്കുന്ന ജല ക്ഷാമത്തിനും കാര്‍ഷിക തകര്ച്ചക്കുമെല്ലാം കാരണം വിശ്വാസത്തിന്റെയും തഖ്‌വയുടെയും കുറവ് തന്നെയാണ് ഈ ആയതു നമ്മെ ബോധ്യപ്പെടുത്തുന്നു. നമുക്ക് ഉണ്ടാവുന്ന വിഷമങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരങ്ങള്‍ ഹദീസുകളില്‍ നമുക്കു കാണാന്‍ സാദിക്കും അവയില്‍ ചിലത് താഴെ ചേര്‍ക്കുന്നു.
വീട്ടില്‍ പ്രവേശിക്കുന്ന സമയത്ത് വീടുകാര്‍ക്ക് സലാം പറയുക. ഭക്ഷണം കഴിക്കുമ്പോള്‍ കൂട്ടത്തില്‍ ഇരുന്നു കഴിക്കുക. ഇസ്തിഗ്ഫാര്‍ വര്‍ദ്ധിപ്പിക്കുക. നബി (സ) തങ്ങളുടെ പേരില്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക. പ്രധാന കാര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ മുശാവറ കൂടുക. വാഖിഅ സൂറത്ത് എല്ലാ രാത്രിയിലും പതിവാക്കുക. ളുഹാ നിസ്കാരം പതിവാക്കുക. വീട്ടില്‍ നിന്ന് പുറത്ത് പോവുമ്പോള്‍ ആയത്തുല്‍ കുര്സിയ്യ് പതിവാക്കുക. നേരത്തെ എഴുനേല്‍ക്കുക. ടന ധര്‍മങ്ങള്‍ അധികരിപ്പിക്കുക. നിസ്കാരം എല്ലാ മര്യാദകളും പാലിച്ചു കൃത്യമായി നിര്‍വഹിക്കുക. തബാറക, മുസമ്മില്‍,വല്ലൈലി, അലം നശുരഹ് തുടങ്ങിയ സൂറത്തുകള്‍ പത്വാക്കുക.നല്ലത് മാത്രം സംസാരിക്കുക. വസ്ത്രങ്ങള്‍ വൃത്തിയാക്കുക.
നബി (സ) തങ്ങള്‍ " അല്ലാഹുവേ ..വിഷമം, ദുഃഖം, എന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് കാവല്‍ തേടുന്നു." എന്ന് ദുആ ചെയ്യാറ് ഉള്ളതായി കാണാം. ഇത് നമ്മളുടെ ദുആകളിലും ഉള്‍പെടുത്താന്‍ ശ്രമിക്കുക.
നബി (സ) തങ്ങള്‍ " അല്ലാഹുവേ ..വിഷമം, ദുഃഖം, എന്നിവയില്‍ നിന്ന് ഞാന്‍ നിന്നോട് കാവല്‍ തേടുന്നു." എന്ന് ദുആ ചെയ്യാറ് ഉള്ളതായി കാണാം. ഇത് നമ്മളുടെ ദുആകളിലും ഉള്‍പെടുത്താന്‍ ശ്രമിക്കുക.
ചുരുക്കത്തില്‍ ഹറാമുകള്‍ മാത്രമല്ല കരഹതുകളും നല്ലതല്ലാത്ത കാര്യങ്ങളും ഒഴിവാക്കുകയും നിര്‍ബന്ധമായ കാര്യങ്ങള്‍ക്കു പുറമെ സുന്നത്തുകളും നല്ലതെന്ന് പുറമെ വിലയിരുത്തപ്പെടുന്ന കാര്യങ്ങളും ചെയ്യുകയും ചെയ്താല്‍ തന്നെ നമുക്ക് മനസ്സമാടനതോടും സന്തോഷത്തോടെയും ജീവിക്കാന്‍ സാധിക്കും. പരീക്ഷണാര്‍ത്ഥം അള്ളാഹു വല്ലതും നല്‍കുകയാണെങ്കില്‍ അതൊഴികെ. അള്ളാഹു നമ്മെ എല്ലാവരെയും അനുഗ്രഹീതരില്‍ ഉള്‍ പെടുതുമാരകട്ടെ, .. ആമീന്‍
(COPIED)
No comments:
Post a Comment