Monday, 28 November 2016

അറിയുക വെള്ളത്തിന്റെ വില


നമ്മളെ സംഭന്ധിചിടത്തോളം വിലയില്ലാത്ത ഒന്നാണ് വെള്ളം അല്ലെ ?
പ്രതേകിച്ചു നമ്മള്‍ മലയാളികള്‍ ജല ക്ഷാമം അങ്ങിനെ നേരിടേണ്ടി വന്നിട്ടില്ല. അത് കൊണ്ട് തന്നെ അതിന്റെ വില നമ്മള്‍ക്ക് മനസ്സിലാകില്ല. നമ്മള്‍ ഓരോ ദിവസവും എത്രയോ ലിറ്റര്‍ വെള്ളമാണ് ഉപയോകിക്കുന്നത് അല്ലങ്കില്‍ പാഴാക്കി കളയുന്നത്. ശരാശരി ഒരു ദിവസം ഒരാള്‍ 150 ലിറ്റര്‍ വെള്ളം ഉപയോകിക്കുമെന്നാണ് പറയുന്നത്. വികസിത രാജ്യങ്ങളില്‍ ഇത് മുന്നൂര്‍ ലിറ്ററിന് മുകളില്‍ പോകുമെന്നാണ് പറയുന്നത്. അതില്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുംമൊക്കെ പത്തു ശതമാനമേ വേണ്ടു.
കുളിക്കാനും കക്കുസില്‍ പോകാനും അലക്കനുമൊക്കെ യാണ് ബാക്കി വെള്ളം ഉപയോകിക്കുന്നത്. ചിലര്‍ പല്ലുതേക്കാന്‍ മാത്രം പത്തു ലിറ്റര്‍ വരെ വെള്ളം ഉപയോകിക്കും. കാരണം ബ്രഷ് ചെയ്തു തുടങ്ങിയാല്‍ പലരും അത് കഴിയുന്നത് വരെ ടാപ്പ്‌ അടക്കാറില്ല. അപ്പൊ പിന്നെ കുളിയുടെ കാര്യം പറയേണ്ടതില്ലല്ലോ.

ശരിക്കും ഈ ടാപ്പ് വന്നതില്‍ പിന്നെയാണ് നമ്മള്‍ ഇത്രയും വെള്ളം പാഴാക്കാന്‍ തുടങ്ങിയത് എന്നതാണ് വസ്തവവം. പണ്ടൊക്കെ നമ്മള്‍ കിണറ്റിന്‍ കരയില്‍ പോയി വെള്ളം കോരി ബക്കറ്റില്‍ നിറച്. അതില്‍ നിന്ന് ഒരു കപ്പു കൊണ്ട് കൊരിയാണ് ഉപയോകിചിരുന്നത്.   അത് കൊണ്ട് തന്നെ വെള്ളം കഴിയുന്നത് നമ്മുക്ക് മനസിലാക്കാം അതുകൊണ്ട് തന്നെ ആവശ്യത്തിനെ ഉപയോകിചിരുന്നുളൂ. ടാപ്പ്‌ ആയപ്പോള്‍ അതൊന്നും നമ്മള്‍ അറിയുന്നില്ലല്ലോ. തുറന്നാല്‍ ഇഷ്ടം പോലെ വെള്ളം വരുകയല്ലെ.
ഒരു എഴുത്തുകാരന്‍ പത്രത്തില്‍ അദ്ധേഹത്തിന്റെ ഒരു യാത്ര അനുഭവത്തില്‍ ഹൈതി എന്നാ രാജ്യത്തു പോയപ്പോള്‍ ഉണ്ടായ അനുഭവം എഴുതിയത് കണ്ടു. 1500 മില്ലി മീറ്ററില്‍ അതികം മഴ ലഭിക്കുന്ന പുഴകള്‍ ധാരാളം ഉള്ള ഒരു ചെറു രാജ്യമാണ് ഹൈതി. എന്നാല്‍ മാത്യു എന്നാ കൊടുങ്കാറ്റ് ആ രാജ്യത്തെ താറു മാറക്കിയിരിക്കുന്നു. ഇന്ന് അവര്‍ ശുദ്ധ ജലത്തിന് വളരെ ഭുദ്ധിമുട്ട് അനുഭവിക്കുകയാണ്. അവിടെ ഒരു ഹോട്ടലില്‍ താമസിച്ച അദ്ദേഹത്തിന് ഒരു ദിവസത്തെ ഉപയോകത്തിനു വെറും ഒന്നര ലിറ്റര്‍ വെള്ളമാണത്രെ ഹോട്ടലുകാര്‍ കൊടുത്തിരുന്നത്. അപ്പോള്‍ ഒന്ന് ആലോചിച്ചു നോക്കു അവിടുത്തെ അവസ്ഥ .അത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നവര്‍ക്ക് അറിയാം വെള്ളത്തിന്റെ വില.
ഇനി നമ്മുടെ കാര്യം , കേരളത്തില്‍ ഞാനടക്കം നമ്മള്‍ എല്ലാവരും വെള്ളം ഉപയോകിക്കുന്ന കാര്യത്തില്‍ കുറച്ചു ശ്രദ്ധിക്കേണ്ട സമയം ആയിരിക്കുന്നു. സാധാരണകതിയില്‍ ആവശ്യത്തിനു മഴ ലഭിച്ചിരുന്ന നമ്മുടെ നാട്ടില്‍ ഇക്കുറി വളരെ കുറവ് മഴയെ ലഭിച്ചിട്ടുള്ളൂ. ഇത് ഒരു പക്ഷെ വലിയ വരള്ച്ചയ്കു കാരണം കാരണമാകാം. കഴിഞ്ഞ വര്ഷം കൂടുതല്‍ മഴ ലഭിച്ചിട്ട് പോലും നമ്മള്‍ ചൂട് കൊണ്ട് ഉഷ്ണിച്ചു വലഞ്ഞു. ഇത്തവണ എന്താകുമോ ആവോ, അള്ളാഹു കാത്തു രക്ഷിക്കട്ടെ...
കാലാവസ്ഥയിലുണ്ടായ മാറ്റത്തിന് ഒരു കണക്കിന് നമ്മളും കുറ്റക്കാര്‍ തന്നെ. പ്രകൃതിയെ നമ്മള്‍ അമിതമായി ചൂഷണം ചെയ്തത് ഇതിനു കാരണമാകാം. എന്തായാലും നമ്മള്‍ ഇനിയെങ്കിലും വെള്ളം ഉപയോകിക്കുന്നത് വളരെ സൂക്ഷിച്ചു ആവുക. അത് പാഴാക്കി കളയരുത്. ജലസംരക്ഷണതോടുള്ള നമ്മുടെ സമീപനം വരള്ച്ചയുണ്ടാകുന്ന വര്ഷം മാത്രമാക്കി നമ്മള്‍ ഒതുക്കരുത്. 'ജലം അമൂല്യമാണ്‌ അത് പഴാകരുത്'.


No comments:

Post a Comment