ഞാനും പിന്നെ അണ്ണാന് കുഞ്ഞും
എന്റെ ചെറുപ്പത്തില്‍ ഒരു എട്ടിലും ഒന്ബതിലും ഒക്കെ പഠിക്കുന്ന കാലം ഒരു അണ്ണാന് കുഞ്ഞിനെ കിട്ടാന്‍ ഞാന്‍ ഒരു പാട് ശ്രമിച്ചു കൊണ്ടിരുന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്നു അതിനെ. അതിന്റെ നോട്ടവും അതിന്റെ ചലനങ്ങളും പിന്നെ അണ്ണാന് പെട്ടന്ന് നമ്മളോട് ഇണങ്ങും എന്ന കേട്ടറിവും എങ്ങിനെയെങ്കിലും ഒന്നിനെ കിട്ടിയേ പറ്റു എന്ന നിലയിലായി. സ്കൂള്‍ അവധിക്കാലം ആയപ്പോള്‍ ഞാന്‍ അതിനായുള്ള ശ്രമം ആയി. വാഴയില്‍ അണ്ണാന് ഇരിക്കുന്നത് കണ്ടാല്‍ ഞാന്‍ ഞാന്‍ പതുങ്ങി ചെല്ലും, ചെറിയ അനക്കം കേള്‍ക്കുമ്പോഴേക്കും ആള് അവിടുന്നു ചാടി പോയിരിക്കും. ഉമ്മയും മറ്റമ്മ യും കളിയാക്കും, നല്ല സാതനതിനെയാണ് പിടിക്കാന്‍ പോകുന്നത്... എന്ന് അവര്‍ പറയും, വടക്കേ പുറത്തെ മുള ന്കൂടിന്റെ മുകളില്‍ അണ്ണാന് മുള നെല്ല് തിന്നാന്‍ കൂട്ടമായി വരാറുണ്ട് എന്ന് മനസ്സിലാക്കിയ ഞാന്‍ അത് നല്ലൊരു അവസരമാണല്ലോ എന്ന് ചിന്തിച്ചു.
അങ്ങിനെ ഞാന്‍ വലിയൊരു തോട്ടിയും സംഗടിപ്പിച്ചു, ഏച്ചുകെട്ടിയ തോട്ടിയുടെ അറ്റത്ത് ഒരു പറങ്കി മാങ്ങ കെട്ടി വെചു. എന്റെ ഭയങ്കര ബുദ്ധി...
എന്റെ പരിപാടി കണ്ടു മുറ്റത്ത് 'ഇപ്പൊ നടന്നത് തന്നെ' എന്ന ഭാവത്തില്‍ എന്റെ മറ്റമ്മ (വല്ലിമ്മ) നിന്നിരുന്നു. എന്റെ പരിപാടി ഈ തോട്ടി മുള ചില്ലയില്‍ തൂക്കി ഇടുക, എന്നിട്ട്അ പതുങ്ങി ഒച്ചയുണ്ടാക്കാതെ നില്കുക അപ്പോള്‍ അണ്ണാന് പറങ്കി മാങ്ങ തിന്നാന്‍ വരും, അപ്പോള്‍ ഒറ്റ വലി അണ്ണാന് നിലത്തു വീഴും, ആരോ പറഞ്ഞ ഓര്‍മയുണ്ട്, നിലത്തു പത്തോ എന്ന് വീണ അണ്ണാന് പെട്ടന്ന് ഓടാന്‍ പറ്റില്ല, ആ സമയം ഓടിച്ചെന്നു പിടിക്കാം... ഭയങ്കര ബുദ്ധി--
ഞാന്‍ തോട്ടിയും വെച്ച് കാത്തിരിപ്പായി.. അണ്ണാന് വന്നു. ഞാന്‍ പ്രതീക്ഷയില്‍ ഇരുന്നു എന്റെ മാങ്ങ തിന്നാന്‍ വരുന്നതും കാത്തു. ആദ്യമൊന്നും അണ്ണാന് അത് മൈന്‍ഡ് ചെയ്തെ ഇല്ല. ഒരു തവണ മൂപ്പര് വന്നു ഒന്ന് മണപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ തോട്ടി ഒറ്റ വലി. ഏച്ചു കെട്ടിയ തോട്ടിയുടെ മുകള്‍ പാകം അവിടെ ഇരുന്നു അണ്ണാന് അടുത്ത കൊമ്ബിലേക് ശബ്ദം ഉണ്ടാക്കി ചാടി. എനിക്ക് തോട്ടിയുടെ ഒരുഭാകം മാത്രം കിട്ടി. അണ്ണാന് മറ്റേ ചില്ലയില്‍ ഇരുന്നു എന്റെ മുഖത്ത് നോക്കി പല്ലിളിച്ചു ചിലച്ചു....ഛെ ...പണി പാളി പോയല്ലോ എന്ന നിരാശയില്‍ ഞാന്‍...
ഒരു ദിവസം വടക്കേ പുറത്തെ തിണ്ടിന്മേല് ഇരുന്നു ദോശ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മുറ്റത്തെ പേര മരത്തിലേക്ക് വെറുതെ നോക്കിയതാ.. അതായിരുന്നു പേരയ്ക്ക തിന്നുന്നു നമ്മുടെ അണ്ണാന് കുഞ്ഞ്. പിടിക്കാന്‍ പറ്റിയ ബെസ്റ്റ് സമയം, ഞാന്‍ ശബ്ദം ഉണ്ടാകാതെ പേരയുടെ ചുവട്ടില്‍ പേര പിടിച്ചു ഒറ്റ കുലുക്കല്‍, അണ്ണാന് ഇതാ താഴെ വീണിരിക്കുന്നു. ഞാന്‍ ഓടി ചെന്ന് പിടിച്ചു. പിടി കിട്ടി, പക്ഷെ അതി ശക്തമായ രീതിയി അത് കടിച്ചു ഞാന്‍ കൈ കുടഞ്ഞു അത് ഓടി അടുത്ത മരത്തില്‍ കയറി....അവിടെ ഇരുന്നു എന്റെ മുകത് നോക്കി ചിലക്കാന്‍ തുടങ്ങി.....ഭാഗ്യം കൈ മുറിഞ്ഞില്ല..
ഇനി എങ്ങിനെ ഒരു അണ്ണാനെ കിട്ടും, ഒരു വഴിയും കാണുന്നില്ല ...
***************************************************************************************************
എന്റെ SSLC പരീക്ഷ നടക്കുകയാണ്, ഇംഗ്ലീഷ് പരീക്ഷയുടെ ദിവസം രാവിലെ നേരത്തെ സ്കൂളില്‍ എത്തി സ്റ്റോരിന്റെ അടുത്ത രണ്ടു കൂട്ടുകാര്‍ നില്കുന്നുണ്ട് , ഞാന്‍ എന്താണ് എന്ന് അറിയാന്‍ അങ്ങോട്ട് ചെന്ന് അപ്പോള്‍ അവിടെ ഒരു വലിയ അണ്ണാന് വീണു കിടക്കുന്നു, എന്തോ പരുക്ക് പറ്റിയിട്ടുണ്ട്, അതിനു നടക്കാന്‍ പറ്റുന്നില്ല. ഒരുത്തന് പറഞ്ഞു ഓടിന്റെ അവിടുന്ന് വീണതാണ്, മുകളില്‍ നിന്ന് വേറെ കരച്ചില് കേള്‍ക്കുന്നുണ്ട്, ഒരു പക്ഷെ അതിന്റെ കുട്ടികള്‍ ആകുമെന്ന്, എനിക്ക് അതിനെ കിട്ടിയാലോ എന്നായി, ഞാന്‍ കൂട്ടുകാരനോട് പറഞ്ഞു. അവന് മെല്ലെ ചുമരില്‍ ചവിട്ടി കയറി നോക്കി അപ്പോള്‍ അവിടെ രണ്ടു കുഞ്ഞുങ്ങള്‍..അവന് രണ്ടണ്ണം ഉണ്ടന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് ഒന്ന് മതി, അവന് അതിനെ എടുത്തു തന്നു, പാവം തള്ള അണ്ണാന് ഇതല്ലാം കണ്ടു കരഞ്ഞു കൊണ്ട് നില്കുന്നത് ഞാന്‍ കണ്ടു. അത് വളരെ പേടിച്ചു നടക്കാന്‍ ആവാതെ നില്കുകയാണ്, പക്ഷെ എനിക്ക് അണ്ണാന് കുഞ്ഞിനെ വേണം, എത്ര കാലമായി ഒന്നിനെ കിട്ടാന്‍ നടക്കുന്നു. ഞാന്‍ അതിനെ എടുത്ത് തലോടി അതൊരു കുഞ്ഞായിരുന്നു. പരീക്ഷ തുടങ്ങാറായി. അപ്പൊ ഇതിനെ എന്ത് ചെയ്യും. ഞാന്‍ അതിനെ എന്റെ പോകറ്റില്‍ ഇട്ടു, പരീക്ഷ എഴുതി.
പരീക്ഷ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അത് ചെറിയ ശബ്ദം ഉണ്ടാന്ക്കാന് തുടങ്ങി, ടീച്ചര്‍ വന്നു ചോതിച്ചു എന്താ അത്, ഞാന്‍ പോകറ്റ് കാണിച്ചു കൊടുത്തു. ടീച്ചര്‍ ചിരിച്ചു, ഹവൂ സമാധാനം ആയി. അങ്ങിനെ പരീക്ഷ കഴിഞ്ഞു. ഞാന്‍ അണ്ണാന് കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക്...
ഉമ്മനെയും മറ്റ മ്മാനെയും അനിയന്മാരെയും കാണിച്ചു. എനിക്ക് ഭയങ്കര സന്തോഷമായി, അമ്മായിടെ വീട്ടില്‍ നിന്നും കൊണ്ടുവന്ന കൂട് പോടി തട്ടി എടുത്തു. അതിന്റെ ഉള്ളില്‍ അണ്ണാന് കുഞ്ഞിനെ ആക്കി, പാലും പഴവും പിന്നെ കുറച്ചു നെല്‍ മണികളും വെച്ച് കൊടുത്തു, അത് വലിയ പ്രശ്നമൊന്നും ഉണ്ടാക്കാതെ കഴിക്കാന്‍ തുടങ്ങി. അങ്ങിനെ പരീക്ഷ നടന്നു കൊണ്ടിരുന്നു. അവസാന പരീക്ഷയും കഴിഞ്ഞു സന്തോഷമായി. ഇനി അണ്ണാന് കുഞ്ഞിന്റെ കൂടെ കളിക്കാമല്ലോ അതാണ് ചിന്ത....

ഒരു ദിവസം ചോറ് കഴിച്ചു ഉച്ച മയക്കത്തില്‍ അണ്ണാന് കുഞ്ഞിനേയും ഒപ്പം പുതപ്പില്‍ കിടത്തി. അത് ഇപ്പോള്‍ വളരെയതികം ഇണങ്ങി യിട്ടുണ്ട് . അങ്ങിനെ ഞാന്‍ അവനും കൂടി ബെഡില്‍ കിടന്നു ഉറങ്ങി. ഞാന്‍ എണീറ് നോക്കുമ്പോള്‍ മൂപ്പരെ കാണുന്നില്ല. എനിക്ക് അകെ പേടിയായി പൂച്ചയെങ്ങാനും പിടിച്ചു കാണുമോ ? ഞാന്‍ ആകെ ഭയപ്പെട്ടു. വീടിലാകെ തിരഞ്ഞു കാണാന്‍ ഇല്ല, വടക്കേ പുറത്തെ വന്നപ്പോള്‍ ഇറയത്തെ കൂട്ടില്‍ ആളുണ്ട് ചാടി നടക്കുന്നു. എനിക്ക് സന്തോഷമായി. പക്ഷെ ഇതെങ്ങിനെ സംഭവിച്ചു, ഞങ്ങള്‍ ഒരുമിച്ച് കിടന്നു ഉറങ്ങിയതാണല്ലോ ? അപ്പോഴാണ് ഉമ്മ പറഞ്ഞത് നീ ഉറങ്ങിയപ്പോ ആള് ഇവിടെ യൊക്കെ ഓടി നടക്കുക ആയിരുന്നു. ഞാനാ അതിനെ പിടിച്ചു കൂട്ടിലാക്കിയത് എന്ന്. മാത്രമല്ല ഉമ്മാടെ കയ്യില്‍ നിന്ന് കുറെ ചീത്ത കേട്ടു, കാരണം മൂപ്പര് ബെഡില്‍ മൂത്രം ഒഴിച്ചിരുന്നു.....
ഞാന്‍ അമ്മായിടെ വീട്ടില്‍ പോകുമ്പോള്‍ സൈക്കിളില്‍ ആണ് പോകുക, ആളും കൂടെ ഉണ്ടാകും എന്റെ പുറത്തും കീശയിലും ഒക്കെയായി ഇരിക്കും. എല്ലാവരും ഈ കാഴ്ച അല്ബുടതോടെ നോക്കും. ഞാന്‍ ചെറിയ അഹങ്കാരത്തോടെ ചിരിക്കും........ചുമ്മാ പറഞ്ഞതാ അഹങ്കാരം ഒന്നും ഇല്ലാട്ടാ... പിന്നെ ഇപ്പോഴും കൂട്ടില്‍ ഒന്നുമല്ല പുറത്ത് വിടും ആള് പേര മരത്തിനു മുകളിലും ഓട്ടിന് പുറത്തും ഒക്കെ കേറി കളിച്ച് കുറെ കഴിയുമ്പോള്‍ കൂട്ടില്‍ വന്നു കയറും... അങ്ങിനെ യൊക്കെ ആയി..എല്ലാവര്ര്കും അവനെ ഭയങ്കര ഇഷ്ടമായിരുന്നു..അവന് കൈ തരും പിന്നെ വിരലും പിടിച്ചു നില്ക്കും,... പിന്നെ അവന്റെ പുറത്തു തടവുന്നതും നെറ്റിയില്‍ തടവുന്നതും ഭയങ്കര ഇഷ്ടമാണ്. അങ്ങിനെ മാസങ്ങള്‍ കഴിഞ്ഞു. ഒരു വൈകുന്നേരം കൂടിനു പുറത്തു പോയ അവന് തിരികെ വന്നില്ല..ഞാന്‍ ഒരുപാട് അന്നെഷിച്ചു, എവിടെ പോയതാവും എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ കരഞ്ഞു, രണ്ടു ദിവസം എനിക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റിയില്ല, ഉമ്മ സമാധാനിപ്പിച്ചു. പക്ഷെ അത് തിരിച്ചു വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചു , കാത്തിരുന്നു പക്ഷെ വന്നില്ല കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു അണ്ണന് പേര മരത്തില്‍ ഇരുന്നു ചിലക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഓടി വന്നു നോക്കി അത് അവനാകുമോ ഞാന്‍ ചിന്തിച്ചു... ഒരു പക്ഷെ അവനും അവന്റെ കൂടുകരെ പോലെ വലിയ സ്വതനദ്രം ആഗ്രഹിച്ചിരിക്കാം, അത് കൊണ്ടാകാം...അങ്ങിനെ ആകുമ്പോള്‍ കുഴപ്പമില്ല. വല്ല പൂച്ചയും പിടിക്കാതെ ഇരുന്നാല്‍ മതിയായിരുന്നു.............
Nice
ReplyDeleteഅഭിപ്രായം അറിയിച്ചതിനു നന്ദി
ReplyDelete