ഇന്ന് സുബിഹി നിസ്കാരവും കഴിഞ്ഞു ഇരിക്കുമ്പോഴാണ് പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് കയറി വന്നത്. കുറെ കാലം മുമ്പത്തെ അതായതു സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്തേ സുബിഹി ഓര്‍മ്മകള്‍.......
സുബിഹി ജമാഅതിനു എത്തിയില്ലന്കിലും അത് കഴിഞ്ഞ അപ്പോള്‍ തന്നെ ഞാന്‍ പള്ളിയില്‍ എത്തും. അങ്ങിനെ സുബിഹി നിസ്കാരവും കഴിഞ്ഞു കുറച്ചു നേരം ഖുര്‍ആന്‍ ഓതും. കൂടുകാര്‍ എല്ലാവരും ഉണ്ടാകും. ചിലരൊക്കെ ജമഅതിനു തന്നെ എത്തും. അവര്‍ നിസ്കാരവും ഓത്തും കഴിഞ്ഞു ഉറക്കം തുടങ്ങിക്കാണും. ഖുര്‍ആന്‍ ഓതല്‍ കഴിഞ്ഞാല്‍ പിന്നെ കുട്ടുകാരുമൊത്ത് പള്ളിയുടെ പുറത്തെ വാതില്‍ പടിയില്‍ ഇരുന്നു ചര്‍ച്ചകള്‍ തുടങ്ങും. അതില്‍ പല പല സംഭവങ്ങളും കടന്നു വെരും. അങ്ങിനെ സംസരിചിരിക്കുംബോഴാകും പത്രം വരുന്നത് . കുഞ്ഞിതുക്കാടെ കടയിലെ പത്രവും മനുക്കാടെ കടയിലേക്ക് വരുന്ന പത്രവും പള്ളിയിലേക്ക് വരുന്ന പത്രവും എല്ലാം ഞങ്ങള്‍ വാങ്ങിക്കും. പിന്നെ പത്രം വായനയാണ്. കടകളൊന്നും തുറന്ന്‍ കാണില്ല. അങ്ങിനെ മതുഭുമിയും മനോരമയും മാധ്യമവും ബസ് സ്റ്റോപ്പില്‍ വരുന്ന ദേശാഭിമാനിയും വായിക്കും. ഫസ്റ്റ് പേജിലെ പ്രധാന വാര്‍ത്ത നോക്കി കഴിഞ്ഞാല്‍ പിന്നെ നേരെ സ്പോര്‍ട്സ് പേജാണ് നോക്കുന്നത്. അങ്ങിനെ എല്ലാ പത്രവും വായിച്ചു വീട്ടിലേക്ക്. അവിടെ ചെന്നാല്‍ ഉമ്മാടെ നല്ല ചൂടുള്ള ചായ പിന്നെ പഴമോ ബിസ്കറ്റോ നുറുക്കോ ഉണ്ടാകും. അടുക്കളയില്‍ അതും കഴിച്ചു ഉമ്മനോടും മറ്റമ്മ നോടും പത്ര വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറയും. ഉമ്മ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലാകും....
അതെല്ലാം ഓര്‍മയില്‍ വന്നപ്പോള്‍ എന്തോ ഒരു ഫീല്‍. ഞാന്‍ കുറച്ചു നേരത്തേക്ക് ആ കാലത്തിലേക്ക് പോയി. നല്ലൊരു സന്തോഷവും സുഖവും തോന്നി ..മടങ്ങി വരാത്ത സുന്ദര കാലം..
എല്ലാവരുടെയും ജീവിതതിലുണ്ടാകും ഇത്തരം ഓര്‍മ്മകള്‍.........
എല്ലാവര്ക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു. ശുഭദിനം
No comments:
Post a Comment