Sunday, 27 May 2018

പാപമോചനത്തിന്റെ പത്തു നാള്‍


പാപമോചനത്തിന്റെ പത്തു നാള്‍


അനുഗ്രഹ വര്ഷനത്തിന്റെ ദിനരാത്രങ്ങള്‍ നമ്മില്‍ നിന്ന് അകന്നു പോയി, നമ്മില്‍ എത്ര പേര്‍ അല്ലാഹുവിന്റെ മഹനീയമായ അനുഗ്രഹീതരുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. അവന്റെ കാരുണ്യത്തിന്റെ മഹാ സഞ്ചയത്തില്‍ വിലയം പ്രാപിച്ചു. ഈ കഴിഞ്ഞ നാളുകളിലെ നമ്മുടെ ആരാധനകളും പ്രാര്ഥനനകളും പ്രവര്തങ്ങളും അല്ലാഹു സ്വീകരിച്ചുവോ? നമ്മുടെ പ്രവര്ത്തിച നിമിത്തം നമ്മുടെ അമലുകള്‍ പൊളിഞ്ഞു പോയോ? നമ്മുടെ നാവു കൊണ്ട് നാം ആരെയെന്കിലം ദ്രോഹിച്ചോ? നമ്മുടെ പ്രവര്ത്തടങ്ങള്‍ നിമിത്തം ആര്ക്കെ ങ്കിലും എന്തെങ്കിലും വേദനകള്‍ ഉണ്ടായോ? ഇതൊക്കെ നാം ചിന്തിക്കേണ്ട കാര്യങ്ങളാണ്. അല്ലാഹു നമ്മെ അവന്‍ സ്വീകരിക്കുന്നവരില്‍ ഉള്ള്പ്പെടുത്തട്ടെ. ആമീന്‍

അനുഗ്രതിന്റെ പത്തിനു ശേഷം നമുക്ക് ലഭിച്ച മഹനീയ സവ്ഭാഗ്യമാണ് പാപ മോചനത്തിന്റെ പത്തു നാളുകള്‍.. നാം ഇന്ന് ജീവിക്കുന്നത് ഹറാം വ്യാപിച്ച ലോകത്താണ്. കാണുന്നത് ഹറാം, തിന്നുന്നത് ഹറാം. കേള്ക്കു ന്നത് ഹറാം. ചിന്തിക്കുന്നത് ഹറാം, പ്രവര്ത്തി്ക്കുന്നത് ഹറാം.

ഈ പശ്ചാത്തലത്തില്‍ വേണം റമദാനിലെ ഈ പത്തു നാളുകളെ കുറിച്ച് നാം ഓര്ക്കേണ്ടത്. അതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ചെയ്തു പോയ തിന്മകള്‍ ഓര്ത്ത്ോ‌ അല്ലാഹുവോട് മാപ്പിരക്കുക, മനസ്സറിഞ്ഞു അല്ലാഹുവോട് മാപ്പിരക്കുക. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ വെറുതെയാവില്ല. അല്ലാഹുവിന്റെ ഔന്നത്യമോര്ത്തു വിലപിച്ചവന്നു രണ്ടു സ്വെര്ഗ്ഗംല ഉണ്ടെന്നല്ലേ അല്ലാഹു പറഞ്ഞത്!.
അതിനാല്‍ പാതിരാവുകളില്‍ ഉണര്ന്നെഴുന്നെല്ക്കുക, ചെയ്തു പോയ പാപങ്ങളില്‍ നിന്ന് മോചനം ചോദിക്കുക, ഇനി പാപങ്ങള്‍ ചെയ്യില്ലെന്ന് പ്രതിജ്ഞ എടുക്കുക. ചീത്തയും കലവും പറയാതിരിക്കുക, ഗീബത്തും നമീമത്തും നിര്ബവന്ധമായും ഒഴിവാക്കുക, അത് പറയുന്ന സദസ്സുകളില്‍ നിന്ന് പോലും അകലം പാലിക്കുക. ആരോടും അസൂയ വെക്കാതിരിക്കുക.. പുണ്ണ്യ ദിനങ്ങളുടെ പരിശുദ്ധിയില്‍ പാപ മോച്ചനതിന്നായി കൈ നീട്ടുക.. ഹൃദയം ശുദ്ധീകരിക്കുക. അല്ലാഹു തവ്ഫീഖ് നല്കയട്ടെ. ആമീന്‍..

അല്ലാഹുമ്മഗ്ഫിര്ലീലീ  ദുനൂബീ യാ റബ്ബല് ആലമീന്‍ (ലോക രക്ഷിതാവായ അല്ലാഹുവേ! എന്റെ സര്വ്വ ദോഷങ്ങളും നീ മാപ്പാക്കണേ.........‍

No comments:

Post a Comment