Tuesday, 29 May 2018

ഞങ്ങളുടെ മഹല്ലിന്റെ ഓഡിറ്റോറിയം ഉല്‍ഘാടനത്തിനു തയ്യാറായി




പെരുമ്പിലാവ് പള്ളിക്കുളം മഹല്ല് കമറ്റിയുടെ മഹത്തായ പദ്ധതി ‘ഓഡിറ്റോറിയം’ ഒരുപാട് കാലത്തേ പരിശ്രമതിനോടുവില്‍ ഉല്‍ഘാടനത്തിന് തയ്യാറായിരിക്കുന്നു. ഈ വരുന്ന ജൂണ്‍ ഒന്നാം തിയ്യതിയാണ് ഉല്‍ഘാടനം, ഇന്ഷാ അല്ലാഹ്...
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് ഇങ്ങനെ ഒരു പദ്ധതിയുടെ ജനറല്‍ ബോഡി കമ്മറ്റി കൂടുന്നത്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഇപ്പോള്‍ എത്രയോ വര്‍ഷമായി... ആധ്യമൊക്കെ വളരെ ആവേശത്തോടെ പണി തുടങ്ങിയെങ്കിലും. പിന്നെ പണി നിലച്ചു പോയി. ഫണ്ടില്ലാത്ത പ്രശ്നം. പിന്നെ കുറെ കാലം അതൊരു അസ്ഥികുടം പോലെ അങ്ങിനെ നിന്നു. പിന്നെ ഇപ്പോള്‍ ഒരു മുന്ന് വര്ഷം മുന്ബാണ്, എന്റെ ഉപ്പ പള്ളി കമ്മിറ്റി സക്രട്ടരി ആയതിനു ശേഷമാണ്. അതിന്റെ പണി വീണ്ടും ആരംഭിച്ചത്. വലിയ പരിശ്രമത്തിനൊടുവില്‍ ആണ് വഖ്‌ഫ്ബോര്‍ഡ് ഫണ്ട് ലഭിച്ചത്.. കുടാതെ ഒരുപാട് ആളുകളുടെ സഹായത്തോടെയും ഫണ്ട്‌ ഇറക്കിയും പയ്സ സ്വരൂപിച്ചു. അങ്ങിനെ അതിന്റെ പണികള്‍ എല്ലാം പൂര്തികരിചിരികുന്നു. ഞങ്ങളുടെ പരിസരത്തെ ഏറ്റവും വലിയ ഓഡിറ്റോറിയം ആയിരിക്കുന്നു.
‘CENTRAL AUDITORIUM’ അതാണ്‌ പേര്‍.
അങ്ങിനെ മഹല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു വരുമാന മാര്‍ഗമാകും ‘ഓഡിറ്റോറിയം. ഇതിന്റെ പൂര്‍ത്തികരണത്തിനായി സാമ്പത്തികമായും ശാരിരികമായും മാനസികമായും പ്രവര്‍ത്തിച്ച എല്ലാവര്ക്കും സര്‍വ ശക്തനായ അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.. ആമീന്‍.






No comments:

Post a Comment