Wednesday 22 April 2020

പുണ്യങ്ങളുടെ പൂക്കാലം - റംസാൻ മാസം





പുണ്യ മാസം റംസാൻ ആഗതമായി. ശരീരവും മനസും പ്രപഞ്ചസ്രഷ്ടാവിന്റെ കാരുണ്യത്തിനായി തുടിക്കുന്ന ദിനരാത്രങ്ങളാണ് ഇനി. ആത്മസമര്‍പ്പണത്തിന്റെ നിറവിലേക്ക് വിശ്വാസികള്‍ നടന്നുകയറുന്ന പുണ്യരാപ്പകലുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ ദൈവഭവനങ്ങളും വിശ്വാസികളുടെ മനസും ദിവസങ്ങള്‍ക്കു മുമ്പേ തയ്യാറെടുത്തിരുന്നു. ഇനിയുള്ള ദിനരാത്രങ്ങളില്‍ തിന്‍മയെ ആട്ടിയോടിച്ച് നന്‍മപുണരാനുള്ള പരിശ്രമത്തിന്റേതാണ്. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് സ്വന്തം ഇച്ഛപ്രകാരം അനുഷ്ടിക്കുന്ന ആരാധനയാണ് നോമ്പ്. നോമ്പനുഷ്ടിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ പ്രീതിയിലാവുന്നു. അവര്‍ ഇരുലോകത്തിലും വിജയിയായിതീരും. ആത്മനിയന്ത്രണമാണ് നോമ്പുകാലത്തിന്റെ സവിശേഷത. 'ഒരാള്‍ തെറ്റായ വാക്കും പ്രവര്‍ത്തിയും ഒഴിവാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞതുകൊണ്ട് പടച്ചവന് ഒരാവശ്യവുമില്ല' എന്ന പ്രവാചകവചനം നോമ്പിന്റെ ഗൗരവത്തെ വെളിവാക്കുന്നുണ്ട്.
ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാ മാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ഈ സമയത്തു നമുക്ക് പ്രപഞ്ച നാഥനോട് ആത്മാ ർത്ഥമായി പ്രാർത്ഥിക്കാം, എത്രയും വേകം ഈ രോഗം മാറിപ്പോകാനും എല്ലാം പഴയ പോലെ ആകാനും ലോകത്തു ആകമാനം സന്തോഷമുണ്ടാകുവാനും വന്നവരുടെ അസുഖം സുഖപ്പെടാനും..

പള്ളികൾ അടഞ്ഞു കിടക്കുന്നത് വളരെ വിഷമം ഉണ്ടാക്കുന്നതാണ്.. പക്ഷെ ഈ സമയത്തു നമ്മൾ കരുതൽ എടുത്തേ മതിയാകൂ. നമ്മുക്ക് തറാവീഹ് അടക്കം എല്ലാ നിസ്കാരവും വീട്ടിൽ ആക്കം, വീട്ടിൽ ഇരുന്നു തന്നെ നമുക്ക്  ആരാധനകൾ വർദ്ധിപ്പിക്കാം..

എല്ലാവര്ക്കും എന്റെ റമദാൻ മുബാറക് !! റമദാൻ കരീം 

No comments:

Post a Comment