Tuesday 28 April 2020

ഔഷധ ഗുണമുള്ള ചുകന്നുള്ളിയും ഇഞ്ചിയും


ഭക്ഷണത്തിന്റെ രുചിയും ഗന്ധവും വര്‍ധിപ്പിക്കുന്നതുകൊണ്ട് അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്ത പലവ്യഞ്ജനമാണ് ഉള്ളി. ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയോട് പോരാടാനുള്ള ശക്തികൂടി ഉള്ളിക്കുണ്ട്. പ്രോട്ടീന്‍, വിറ്റാമിനുകള്‍, സള്‍ഫര്‍ തുടങ്ങിയ രാസഘടകങ്ങളാല്‍ സമ്പുഷ്ടമാണ് ചുവന്നുള്ളി. ആധുനിക ശാസ്ത്രപ്രകാരം രോഗാണുനാശനം, ഹൃദയ സംരക്ഷണം, പ്രമേഹ രോഗികളില്‍ പഞ്ചസാരയുടെ അളവു നിയന്ത്രണം, ആസ്ത്മ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള ശേഷി എന്നിവ ചുവന്നുള്ളിക്കുണ്ട്. നാട്ടുവൈദ്യ സമ്പ്രദായങ്ങളിലും ഉള്ളിക്കുള്ള പങ്ക് വലുതാണ്. പനി, ചുമ, ശ്വാസം മുട്ടല്‍, വിശപ്പില്ലായ്മ, ദഹനക്കുറവ്, മൂത്രാശയ രോഗങ്ങള്‍, ആര്‍ത്തവ രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, വിഷബാധ എന്നിവയില്‍ ചുവന്നുള്ളി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് ശരീര പുനര്‍നിര്‍മാണത്തില്‍ ചുവന്നുള്ളി വലിയ പങ്കാണ് വഹിക്കുന്നത്. കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് നിത്യയൗവനവും ആരോഗ്യവും നിലനിര്‍ത്തുന്നതിലും ആയുസ്സിന്റെ നെടുംതൂണുകളായ സപ്തധാതുക്കളെ പരിപാലിക്കുന്നതിലും ചുവന്നുള്ളിക്ക് അതിശയകരമായ ഔഷധവീര്യമുണ്ട്.


കേരളത്തെ യൂറോപ്യന്മാര്‍ക്കിടയില്‍ പ്രിയങ്കരമാക്കിയ ഭക്ഷ്യവിഭവമാണ് ഇഞ്ചി. നൂറ്റിയൊന്നു കറികള്‍ക്കു പകരമാണ് ഇഞ്ചിക്കറി എന്നു പറയാറുണ്ട്. ഇഞ്ചി ഉദരവായു നീക്കി ദഹനത്തെ ശക്തിപ്പെടുത്തുന്നു. വാതത്തെയും കഫത്തെയും ശമിപ്പിക്കും. ഛര്‍ദി, വയറുവേദന തുടങ്ങിയവക്ക് ഇഞ്ചി അല്‍പം ഉപ്പ് കൂട്ടിക്കഴിക്കുന്നത് ഉത്തമ ഔഷധമാണ്. അര ഔണ്‍സ് ഇഞ്ചിനീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ഉന്മൂലനാശം സംഭവിക്കും. ഔഷധഗുണം ഏറെയുള്ള വ്യഞ്ജനമാണ് ഇഞ്ചി. ദഹനശേഷിയെ വര്‍ധിപ്പിക്കാനും ഭക്ഷണം കൂടുതല്‍ രുചികരമാക്കാനും ഇഞ്ചിക്ക് കഴിയും

No comments:

Post a Comment